ക്രാസ്സുലേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Crassulaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Crassulaceae
Crassula ovata 700.jpg
Jade plant or Friendship Tree, Crassula ovata
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Crassulaceae

Genera

many, see text

ദ്വിബീജപത്ര സസ്യങ്ങൾ വിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യകുടുംബമാണ് ക്രാസ്സുലേസീ (Crassulaceae). സ്റ്റോൺക്രോപ് കുടുംബം, ഓർപൈൻ കുടുംബം എന്നീ പേരുകളിലും ഈ സസ്യകുടുംബം അറിയപ്പെടുന്നുണ്ട്. ഈ കുടുംബത്തിലെ സസ്യങ്ങളുടെ ഇലകൾ ചാറുള്ളവയാണ്. ഒട്ടുമിക്കസസ്യങ്ങളും ഓഷധികളാണ്, ചില സസ്യങ്ങൾ കുറ്റിച്ചെടികളും വളരെ വിരളമായി ചെറുമരങ്ങളും ജലസസ്യങ്ങളും ഉൾപ്പെടുന്നു. ലോകമെമ്പാടും വളരുന്ന ഈ കുടുംബാംഗങ്ങൾ കൂടുതലായും കാണപ്പടുന്നത് ഉത്തരാർദ്ധഗോളത്തിലും വടക്കേ ആഫ്രിക്കയിലെ ഉഷ്ണമേഖലാ, മിതോഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ 50 ജീനസ്സുകളിലായി ഏകദേശം 1400ൽ പരം സ്പീഷിസുകളുൾപ്പെടുന്നു.[2][3]

ഈ കുടുംബത്തിൽ പ്രധാന ധാന്യവിള സസ്യങ്ങളൊന്നുമില്ലെങ്കിലും, പല സസ്യങ്ങളും ഉദ്യാനസസ്യങ്ങളെന്ന തരത്തിൽ വളരെയധികം പ്രസിദ്ധവുമാണ്. ഈ കുടുംബത്തിലെ ഉദ്യാന സസ്യങ്ങൾ കൂടുതൽ സംരക്ഷണമാവിശ്യമില്ലാത്തവയാണ്. jade plant , "കലാൻചോ ബ്ലോസ്ഫെൽഡിയാന എന്നിവ അറിയപ്പെടുന്ന സ്പീഷിസുകളാണ്. കേരളീയർക്ക് പരിചിതമായ ഇലമുളച്ചി ഈ കുടുംബത്തിലെ അംഗമാണ്.

ജീനസ്സുകൾ[തിരുത്തുക]

ഈ കുടുംബത്തിലെ ജീനസ്സുകൾ ചുവടെ ചേർക്കുന്നു:[4]

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06.
  2. 't Hart, H. (1997).
  3. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
  4. "Crassulaceae", The Plant List, ശേഖരിച്ചത് 31 July 2016More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  5. USDA PLANTS, ശേഖരിച്ചത് 31 July 2016More than one of |accessdate= ഒപ്പം |access-date= specified (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രാസ്സുലേസീ&oldid=3751087" എന്ന താളിൽനിന്ന് ശേഖരിച്ചത്