സഹായം:Taxon identifiers

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവശാസ്ത്ര ഡാറ്റാബേസുകളിൽ പട്ടികയിലുള്ള ഓരോ ടാക്സോണും പരാമർശിക്കാനായി ഒരോ പേര് നിശ്ചയിക്കുന്നതാണ് ടാക്സോൺ ഐഡന്റിഫൈയേഴ്‌സ്, Taxon identifiers.

ഓരോ ടാക്സോണിനും ഓരോ സ്ഥിരമായ തിരിച്ചറിയൽ നമ്പരിടുന്നത് ജൈവവർഗ്ഗീകരണം പുതുക്കുമ്പോൾ പഴയ കണ്ണികൾ മുറിഞ്ഞുപോകാതിരിക്കാൻ സഹായിക്കും. ഒരു ടാക്സോൺ ഐഡന്റിഫൈർ ഒരു barcode പോലെ പ്രവർത്തിക്കുന്നു. വിക്കിപീഡിയ താളുകളിൽ ഏറ്റവും അടിയിലായി ജീവശാസ്ത്ര ഡാറ്റാബേസുകളിലേക്കുള്ള കണ്ണികളുമായി നമുക്കിവ കാണാം.

ടാക്സോൺ ഐഡന്റിഫൈർ ഗവേഷകർക്ക് വളരെ എളുപ്പത്തിൽ ഒരുതാളിൽനിന്നും അവർക്കുവേണ്ട പ്രസക്തമായ അറിവ് കണ്ടെത്താൻ സഹായിക്കുന്നു. സ്പീഷീസ് താളുകൾ അതിന് നല്ലൊരു ഉദാഹരണമാണ്. {{Taxonbar}} ഫലകം നൽകുന്ന കണ്ണികൾ ജീവശാസ്ത്ര പട്ടികകളിലെ അതാത് ടാക്സോൺ താളുകളിലേക്ക് നമ്മളെ നയിക്കുന്നു.

ഉദാഹരണം: തവിടൻ സ്കുവ (Stercorarius antarcticus)

ഉപയോഗിക്കേണ്ട രീതി {{taxonbar | from=Q18987}} അല്ലെങ്കിൽ {{taxonbar}} (കൂടുതൽ വിവരങ്ങൾക്ക് ഫലകം:Taxonbar#Usage കാണുക.)

ഫലം:

ഇവിടെ ടാക്സോൺ ഐഡന്റിഫൈർ താഴെക്കാണുന്ന ഇന്റർനെറ്റ് ഡാറ്റാബേസുകളിലേക്ക് ബന്ധിപ്പിക്കുന്ന കണ്ണികൾ നൽകുന്നു:

  1. Wd: Wikidata
  2. ADW അനിമൽ ഡൈവേഴ്സിറ്റി വെബ്
  3. ARKive: ARKive
  4. eBird ഇബേഡ്
  5. Eol: എൻസൈക്ലോപീഡിയ ഓഫ് ലൈഫ്
  6. GBIF: ഗ്ലോബൽ ബൈയോഡൈവേഴ്സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റി
  7. iNaturalist: ഐ-നാച്ചുറലിസ്റ്റ്
  8. ITIS: ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റം
  9. IUCN: ഐ.യു.സി.എൻ. റെഡ് ലിസ്റ്റ്
  10. NCBI: നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ
  11. WoRMS: വേൾഡ് രജിസ്റ്റർ ഓഫ് മറൈൻ സ്പീഷീസ്

ഇതൊരു ഉദാഹരണം മാത്രമാണ്. ഈ കണ്ണികൾ ഓരോ ടാക്സോണിലും അതിനു ലഭ്യമായിട്ടുള്ള ഡാറ്റാബേസുകൾ അനുസരിച്ചു മാറിവരും.

ഡാറ്റാബേസുകൾ[തിരുത്തുക]

ഇതിലുപയോഗിക്കുന്ന മുഴുവൻ ഡാറ്റാബേസുകളും ഇവിടെ കാണാം.

കൂടുതൽ വിവരങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഹായം:Taxon_identifiers&oldid=2697637" എന്ന താളിൽനിന്ന് ശേഖരിച്ചത്