Jump to content

വേൾഡ് രജിസ്റ്റർ ഓഫ് മറൈൻ സ്പീഷീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World Register of Marine Species
ചുരുക്കപ്പേര്WoRMS
രൂപീകരണം2008
ആസ്ഥാനംOstend, Belgium
അക്ഷരേഖാംശങ്ങൾ51°13′40.25″N 2°56′28.07″E / 51.2278472°N 2.9411306°E / 51.2278472; 2.9411306
വെബ്സൈറ്റ്marinespecies.org

കടൽ ജീവികളെക്കുറിച്ഛ് ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കുവാൻവേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു ഡേറ്റാബേസ് ആണ് വേൾഡ് രജിസ്റ്റർ ഓഫ് മറൈൻ സ്പീഷീസ് , World Register of Marine Species (WoRMS).[1]

ഉള്ളടക്കം

[തിരുത്തുക]

ഓരോ വിഭാഗത്തിൽപ്പെട്ട ജീവികളെക്കുറിച്ചും അതത് വിഭാഗത്തിലെ വിദക്തരാണ് ഇതിലെ ഉള്ളടക്കം തിരുത്തുന്നത്. പല ആനുകാലിക പ്രസിദ്ധീകരണങ്ങളിനിന്നും മറ്റു പ്രാദേശിക ഡാറ്റാബേസുകളിൽനിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ നിലവാരം ഇവർ ഉറപ്പുവരുത്തുന്നു. WoRMS എല്ലാ കടൽജീവികളുടെയും നിലവിലുള്ള പേരുവിവരങ്ങൾക്കൊപ്പം അവയുടെ പര്യായപദങ്ങളെക്കുറിച്ചും പ്രാബല്യത്തിലില്ലാത്ത പേരുകളെക്കുറിച്ചുമുള്ള വിവരങ്ങൾ സൂക്ഷിക്കുന്നു. പുതിയ ഇനങ്ങൾ ഇടവിടാതെ കണ്ടുപിടിക്കപ്പെടുകയും വിവരിക്കപ്പെടുകായും ചെയ്യുന്നതുകൊണ്ട് ഇത് ഒരു അഭങ്കുരം തുടരുന്ന പ്രക്രീയയാണ്.കൂടാതെ, പുതിയ പഠനകളുടെ വെളിച്ചത്തിൽ നിലവിലുള്ള പല ജീവികളുടെയും നാമകരണത്തിൽ മാറ്റം വരുത്തേണ്ടിയും വരുന്നു.

ചരിത്രം

[തിരുത്തുക]

National Museum of Natural History, Leiden -ലെ Jacob van der Land-ഉം സഹപ്രവർത്തകരും ചേർന്ന് 2008-ൽ ആണ് European Register of Marine Species , The UNESCO-IOC Register of Marine Organisms (URMO) എന്നിവയെ അടിസ്ഥാനമാക്കി WoRMS സ്ഥാപിച്ചത്. [2] ഇതിനുവേണ്ടി പ്രധാനമായും പണം മുടക്കിയിരിക്കുന്നത് യൂറോപ്യൻ യൂണിയൻ ആണ്. Flanders Marine Institute, Ostend, ബെൽജിയം ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗ്ലോബൽ ബൈയോഡൈവേഴ്സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റി, എൻസൈക്ലോപീഡിയ ഓഫ് ലൈഫ് തുടങ്ങിയ മറ്റു ജൈവവൈവിധ്യ പദ്ധതികാലുമായി WoRMS കരാറിൽ ഏർപ്പിട്ടുണ്ട്.[3]

February 2018 വരെ നോക്കിയാൽ 240,633 കടൽജീവികളുടെ വിവരങ്ങൾ WoRMS-ൽ ലഭ്യമാണ്.[4][5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Towards a World Register of Marine Species". World Register of Marine Species. Retrieved 2009-02-16.
  2. "About". World Register of Marine Species. Retrieved August 24, 2013.
  3. Catherine Brahic (2008-06-25). "How many species live in the sea?". New Scientist.
  4. "WoRMS - World Register of Marine Species". World Register of Marine Species. Retrieved 2018-02-11.
  5. Costello, MJ; Bouchet, P; Boxshall, GW; Fauchald, K; Gordon, DP; et, al. (2013). "Global coordination and standardisation in marine biodiversity through the World Register of Marine Species (WoRMS) and related databases". PLOS ONE. 8 (1). doi:10.1371/journal.pone.0051629.{{cite journal}}: CS1 maint: unflagged free DOI (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]