യൂറോപ്യൻ യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂറോപ്യൻ യൂണിയൻറെ പതാക.

യൂറോപ്യൻ വൻ‌കരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.

ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്.

യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ. ഒരു ജനതയും ഒരു സർക്കാരുമുള്ള ഐക്യയൂറോപ്പാണ് അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലുള്ള സ്ഥിതിയിൽ ഈ സംവിധാനത്തിന് ഒരു ഫെഡറേഷന്റെയോ മറ്റു ചിലപ്പോൾ കോൺഫെഡറേഷന്റെയോ, രാജ്യാന്തര സംഘടനയുടെയോ സ്വഭാവമേ കല്പിക്കാനാവുകയുള്ളു.

അംഗരാജ്യങ്ങൾ[തിരുത്തുക]

ഫിൻലാന്റ്സ്വീഡൻഎസ്റ്റോണിയലാത്‌വിയലിത്വാനിയപോളണ്ട്സ്ലോവാക്യഹംഗറിറൊമാനിയബൾഗേറിയഗ്രീസ്സൈപ്രസ്ചെക്ക്‌ റിപ്പബ്ലിക്ക്‌ഓസ്ട്രിയസ്ലൊവീന്യഇറ്റലിമാൾട്ടപോർച്ചുഗൽസ്പെയിൻഫ്രാൻസ്ജർമ്മനിലക്സംബർഗ്ബെൽജിയംനെതർലന്റ്സ്ഡെന്മാർക്ക്യുണൈറ്റഡ് കിങ്ഡംഅയർലന്റ്‎യൂറോപ്യൻ യൂണിയൻ അംഗങ്ങളെ കാണിക്കുന്ന ഭൂപടം
ഈ ചിത്രത്തെ കുറിച്ച്


Name Capital Accession Population
(2016)[1]
Area (km2) Population density
(per km²)
ഓസ്ട്രിയ Vienna 199501011 January 1995 87,00,471 83,855 103.76
ബെൽജിയം Brussels 19570325Founder 1,12,89,853 30,528 369.82
ബൾഗേറിയ Sofia 200701011 January 2007 71,53,784 1,10,994 64.45
ക്രൊയേഷ്യ Zagreb 201307011 July 2013 41,90,669 56,594 74.05
സൈപ്രസ് Nicosia 200405011 May 2004 8,48,319 9,251 91.7
ചെക്ക് റിപ്പബ്ലിക്ക് Prague 200405011 May 2004 1,05,53,843 78,866 133.82
ഡെന്മാർക്ക് Copenhagen 197301011 January 1973 57,07,251 43,075 132.5
എസ്റ്റോണിയ Tallinn 200405011 May 2004 13,15,944 45,227 29.1
ഫിൻലാന്റ് Helsinki 199501011 January 1995 54,87,308 3,38,424 16.21
ഫ്രാൻസ് Paris 19570325Founder 6,66,61,621 6,40,679 104.05
ജർമ്മനി Berlin 19570325Founder[lower-alpha 1] 8,21,62,000 3,57,021 230.13
ഗ്രീസ് Athens 198101011 January 1981 1,07,93,526 1,31,990 81.78
ഹംഗറി Budapest 200401011 May 2004 98,30,485 93,030 105.67
അയർലണ്ട് Dublin 197301011 January 1973 46,58,530 70,273 66.29
ഇറ്റലി Rome 19570325Founder 6,06,65,551 3,01,338 201.32
ലാത്‌വിയ Riga 200405011 May 2004 19,68,957 64,589 30.48
ലിത്വാനിയ Vilnius 200405011 May 2004 28,88,558 65,200 44.3
ലക്സംബർഗ് Luxembourg City 19570325Founder 5,76,249 2,586 222.83
മാൾട്ട Valletta 200405011 May 2004 4,34,403 316 1,374.69
നെതർലന്റ്സ് Amsterdam 19570325Founder 1,69,79,120 41,543 408.71
പോളണ്ട് Warsaw 200405011 May 2004 3,79,67,209 3,12,685 121.42
പോർച്ചുഗൽ Lisbon 198601011 January 1986 1,03,41,330 92,390 111.93
റൊമാനിയ Bucharest 200701011 January 2007 1,97,59,968 2,38,391 82.89
സ്ലോവാക്യ Bratislava 200405011 May 2004 54,26,252 49,035 110.66
സ്ലൊവേനിയ Ljubljana 200405011 May 2004 20,64,188 20,273 101.82
സ്പെയിൻ Madrid 198601011 January 1986 4,64,38,422 5,04,030 92.13
സ്വീഡൻ Stockholm 199501011 January 1995 98,51,017 4,49,964 21.89
Totals: 27 county 510,056,011 4,475,757 113.96

2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട ബൾഗേറിയയും റുമേനിയയും, 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട ക്രൊയേഷ്യയും ഉൾപ്പെടെ 27 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,81,376 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.

1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്(സ്ഥാപകാംഗങ്ങൾ), ഡെന്മാർക്ക്, അയർലണ്ട്, യു.കെ., ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഗ്രീൻ‌ലാൻഡ് സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.

യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് സൈപ്രസ്, ചെക് റിപബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട്ട, പോളണ്ട്, സ്ലൊവേക്യ, സ്ലോവേനിയ എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിന്‌ ബൾഗേറിയയും റുമേനിയയും യൂണിയനിൽ അംഗമായി.

2013 ജൂലൈ ഒന്നാം തിയതി ക്രൊയേഷ്യ യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.

എന്നാൽ കുറച്ചു കാലം കൊണ്ട് ബ്രിട്ടൻ ജനത ഇതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉയർന്നപ്പോൾ ,ബ്രിട്ടൻ അവിടെ വോട്ടെടുപ്പ് നടത്തി , 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52 ശതമാനം വോട്ടർമാർ (17,410,742)(17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (16,141241) വോട്ടർമാരാണ്.യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു.തുടർന്ന് വന്ന തെരേസ മേയും ബ്രക്സിറ്റിൽ അടിപതറുന്ന കാഴ്ചയാണ് കണ്ടത് , യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്ന മുദ്രാവാക്യവുമായി അവസാനം വന്ന  ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന നിലപാടിൽ ഉറച്ചുനിൽകുകയായിരുന്നു.  

ജനുവരി 31 രാത്രി 11 മണി ആയപ്പോൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാ യിരിക്കുകയാണ്.

എന്തുകൊണ്ട് 11 മണി

യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസിൽ അർധരാത്രി 12 മണിയാകുമ്പോഴാണ് ബ്രെക്സിറ്റ് നടപ്പാവുക. ബ്രിട്ടനിൽ അപ്പോൾ 11 മണി ആയിരിക്കും (ഇന്ത്യയിൽ ഫെബ്രുവരി 1 പുലർച്ചെ 4.30).

ബ്രസൽസിൽ എന്തു സംഭവിക്കും?

∙ യൂറോപ്യൻ പാർലമെന്റിൽ ബ്രിട്ടനിൽനിന്നുള്ള 73 എംപിമാർ ഇതോടെ എംപിമാരല്ലാതാകും.

∙ യൂറോപ്യൻ പാർലമെന്റിനു മുന്നിലെ ബ്രിട്ടിഷ് പതാക ഒഴിവാക്കും. ഈ പതാക മ്യൂസിയത്തിലേക്കു മാറ്റും.

ബ്രിട്ടനിൽ എന്തു സംഭവിക്കും?

∙ മെറൂൺ/കാപ്പി നിറത്തിലുള്ള നിലവിലെ പാസ്പോർട്ടിനു പകരം പഴയ കടുംനീല നിറത്തിലുള്ള ബ്രിട്ടിഷ് പാസ്പോർട്ട് തിരിച്ചുവരും.

∙ ബ്രെക്സിറ്റ് സ്മൃതി നാണയങ്ങൾ പുറത്തിറക്കും.

നിത്യജീവിതം

∙ ബ്രിട്ടിഷ് പൗരന്മാർ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെത്തുമ്പോൾ പാസ്പോർട്ട്/കസ്റ്റംസ് പരിശോധനകളിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പരിഗണന തുടരും.

∙ ഡ്രൈവിങ് ലൈസൻസിനും മറ്റും പരസ്പരമുള്ള അംഗീകാരം തുടരും

∙ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ ബ്രിട്ടിഷ് പൗരന്മാർക്ക് പെൻഷനും മറ്റും തുടരും.

∙ വ്യാപാരവും മറ്റും നിലവിൽ മാറ്റമില്ലാതെ തുടരും.

ഇനി, ഡിസംബർ 31

∙ വിടുതൽ നടപടികൾ പൂർണമാക്കാനുള്ള കാലാവധി 11 മാസം. 2020 ഡിസംബർ 31ന് ബ്രിട്ടൻ പൂർണാർഥത്തിൽ യൂറോപ്യൻ യൂണിയനു പുറത്താകും. യാത്ര, വ്യാപാരം, താമസം, വീസ തുടങ്ങിയ വിവിധ മേഖലകളിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ബ്രിട്ടനും തമ്മിലുള്ള കരാറുകൾ ഇതിനകം നിലവിൽ വരണം.

28–1

യൂറോപ്യൻ യൂണിയൻ ഇനി 27 രാജ്യങ്ങൾ. ജർമനി, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, ഓസ്ട്രിയ, ബൽജിയം, ബൾഗേറിയ, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, അയർലൻഡ്, സ്വീഡൻ, സ്പെയിൻ, സ്‌ലൊവേനിയ, പോളണ്ട്, നെതർലൻഡ്സ്, മാൾട്ട, ലക്സംബർഗ്, ലിത്വാനിയ, ലാത്വിയ, സ്ലൊവാക്യ, റുമാനിയ.

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. On 3 October 1990, the constituent states of the former German Democratic Republic acceded to the Federal Republic of Germany, automatically becoming part of the EU.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; population എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "OED" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "imf" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉറവിടങ്ങൾ[തിരുത്തുക]

  • Barnard, Catherine (2010). The Substantive Law of the EU: The four freedoms (3rd ed.). Oxford: Oxford University Press. p. 447. ISBN 978-0199562244.
  • Craig, Paul; De Burca, Grainne (2011). EU Law: Text, Cases and Materials (5th ed.). Oxford: Oxford University Press. p. 15. ISBN 978-0199576999.
  • Demey, Thierry (2007). Brussels, capital of Europe. S. Strange (trans.). Brussels: Badeaux. p. 387. ISBN 978-2960041460.
  • Piris, Jean-Claude (2010). The Lisbon Treaty: A Legal and Political Analysis (Cambridge Studies in European Law and Policy). Cambridge: Cambridge University Press. p. 448. ISBN 978-0521197922.
  • Simons, George F., ed. (2002). EuroDiversity (Managing Cultural Differences). Abingdon-on-Thames: Routledge. p. 110. ISBN 978-0877193814.
  • Wilkinson, Paul (2007). International Relations: A Very Short Introduction (1st ed.). Oxford: Oxford University Press. p. 100. ISBN 978-0192801579. The EU states have never felt the need to make the organisation into a powerful military alliance. They already have NATO to undertake that task.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Official:

Overviews and data:

News and interviews:

Educational resources:

  • European Studies Hub—interactive learning tools and resources to help students and researchers better understand and engage with the European Union and its politics.
നേട്ടങ്ങളും പുരസ്കാരങ്ങളും
Preceded by
Tawakkul Karman
Leymah Gbowee
Ellen Johnson Sirleaf
Laureate of the Nobel Peace Prize
2012
Succeeded by
Organisation for the Prohibition of Chemical Weapons
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_യൂണിയൻ&oldid=3277679" എന്ന താളിൽനിന്ന് ശേഖരിച്ചത്