ഗ്ലോബൽ ബൈയോഡൈവേഴ്സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റി
ദൃശ്യരൂപം
(Global Biodiversity Information Facility എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റ് വഴി പൊതുജനത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബൽ ബൈയോഡൈവേഴ്സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റി, Global Biodiversity Information Facility (GBIF). ലോകംമുഴുവനുമുള്ള വിവിധ സ്ഥാപനങ്ങളാണ് ഇതിനുള്ള വിവരങ്ങൾ ലഭ്യമാക്കുന്നത്. ജീവജാലങ്ങളുടെ ശാസ്ത്രീയമായ വർഗ്ഗീകരണവും വിതരണവും സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ഇങ്ങനെ ലഭ്യമാക്കുന്നത്.
ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വതന്ത്രവും തുറവിയുള്ളതുമായ ലഭ്യത ഉറപ്പുവരുത്തുകവഴി സുസ്ഥിര വികസനത്തിന് അസ്ഥിവാരമിടുകയാണ് GBIF ന്റെ ലക്ഷ്യം.
External links
[തിരുത്തുക]Images from GBIF എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.