Jump to content

ഐ-നാച്ചുറലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(INaturalist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
iNaturalist
യു.ആർ.എൽ.inaturalist.org
വാണിജ്യപരം?No
സൈറ്റുതരംCitizen science
രജിസ്ട്രേഷൻrequired
ലഭ്യമായ ഭാഷകൾArabic, Basque, Breton, Catalan, English, Finnish, French, Galician, German, Italian, Japanese, Korean, Macedonian, Occitan, Russian, Spanish
ഉടമസ്ഥതCalifornia Academy of Sciences [1]
തുടങ്ങിയ തീയതി2008;
16 വർഷങ്ങൾ മുമ്പ്
 (2008)[1]
നിജസ്ഥിതിOnline

ലോകത്തുടനീളമുള്ള ജൈവവൈവിധ്യങ്ങളെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ചെയ്യാനുള്ള പ്രകൃതിസ്നേഹികളുടെയും ശാസ്ത്രജ്ഞരുടെയും പങ്കാളിത്തത്തോടെയുള്ള ഒരു പദ്ധതിയാണ് ഐ-നാച്ചുറലിസ്റ്റ്, iNaturalist.[2] നിരീക്ഷണങ്ങൾ അവരുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ്ലിക്കേഷൻ വഴിയോ രേഖപ്പെടുത്താം.[3][4] ഇങ്ങനെ നൽകുന്ന വിവരങ്ങൾ പലവിധത്തിലുള്ള ഗവേഷണങ്ങൾക്കും, സംഗ്രഹാലങ്ങൾ, സസ്യോദ്യാനങ്ങൾ, പൂങ്കാവുകൾ, മറ്റു സമാന സ്ഥാപങ്ങൾ എന്നിവക്കും ഉപകാരപ്പെടുന്ന പൊതുമുതലാകുന്നു.[5][6][7] 2008-ൽ iNaturalist തുടങ്ങിയ കാലംമൂതൽ നോക്കിയാൽ അതിലെ സന്നദ്ധസേവകർ എട്ടു ദശലക്ഷത്തിലധികം നിരീക്ഷണങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.[8][9]

ചരിത്രം

[തിരുത്തുക]

Nate Agrin, Jessica Kline, Ken-ichi Ueda എന്നീ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർകിലെ സ്കൂൾ ഓഫ് ഇൻഫൊർമേഷനിലെ വിദ്യാർത്ഥികളുടെ മാസ്റ്റേഴ്സ് പ്രോജക്ടായിട്ടാണ് 2008-ൽ iNaturalist.org തുടങ്ങിയത്.[1] April 24, 2014-ൽ ഈ സ്ഥാപനം കാലിഫോർണിയ അക്കാദമി ഓഫ് സയൻസിൽ ലയിച്ചു.[10] 2014-ൽ iNaturalist ഒരു ദശലക്ഷം നിരീഷങ്ങൾ തികഞ്ഞത് ആഘോഷിച്ചു.[11] 2017-ൽ iNaturalist ചിത്രത്തെ ആധാരമാക്കി സ്പീഷീസിനെ തനിയെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം ("Computer Vision") ബ്രൗസറിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാക്കി.[12]

പങ്കാളിത്തം

[തിരുത്തുക]

പൊതുജനപങ്കാളിത്തത്തോടെ വിവരങ്ങൾ ശേഖരിക്കുക എന്ന തത്ത്വത്തിലാണ് iNaturalist പ്രവർത്തിക്കുന്നത്. സന്നദ്ധപ്രവർത്തകർ അവരുടെ നിരീക്ഷണങ്ങൾ ചിത്രങ്ങൾ, ശബ്ദരേഖകൾ,മറ്റു ദ്രശ്യരൂപങ്ങൾ ഒക്കെയായി നൽകുന്നു. ഇത്തരം നിരീക്ഷണങ്ങൾ പല നിലവാരങ്ങളിലുള്ളവയായിരിക്കും. അവയിൽ ഗവേഷണത്തിന് അനുയോജ്യമായവ അതിനായുള്ള ഡാറ്റാബേസിലേക്കു മാറ്റുന്നു.[6][13][14].

iNaturalist ആപ്ലികേഷൻ പഠനമണ്‌ഡലത്തിൽ ഉപയോഗിക്കുന്നു

2017-വരെ നോക്കിയാൽ iNaturalist സമൂഹത്തിൽ 500,000 സന്നദ്ധപ്രവർത്തകരും 9000 പദ്ധതികളും 6,600,000-ൽ അധികം നിരീക്ഷണങ്ങളുമുണ്ട്.[8][15][16]

2011-ൽ Global Amphibian BioBlitz, Global Reptile BioBlitzes എന്നിവയിൽ iNaturalist ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ ആണ് ലോകത്തെമ്പാടുമുള്ള ഉരഗങ്ങളുടെയും ഉഭയജീവികളുടെയും സാന്നിദ്ധ്യം നിരീക്ഷിക്കാൻ ഉപയോഗിച്ചത്.[17]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "About". 5 August 2013. Retrieved 7 August 2013.
  2. "San Francisco's Parks Scoured in Wildlife Inventory". 7 May 2014. Archived from the original on 2014-12-08. Retrieved 31 January 2015.
  3. "iNaturalist application (iTunes Store)". 25 June 2013. Retrieved 7 August 2013.
  4. "iNaturalist application (Google Play)". 4 June 2013. Retrieved 7 August 2013.
  5. "Encyclopedia of Life and iNaturalist work together to support citizen science". 18 June 2012. Retrieved 7 August 2013.
  6. 6.0 6.1 Bowser, A., Wiggins, A., Shanley, L., Preece, J., & Henderson, S. (2014). "Sharing data while protecting privacy in citizen science" (PDF). Interactions. 21 (1): 70–73. doi:10.1145/2540032. Archived from the original (PDF) on 2014-12-28. Retrieved 2018-02-14.{{cite journal}}: CS1 maint: multiple names: authors list (link)
  7. Pimm, S.; et al. (30 May 2014). "The biodiversity of species and their rates of extinction, distribution, and protection". Science. 344: 1246752. doi:10.1126/science.1246752. PMID 24876501. Retrieved 31 January 2015.
  8. 8.0 8.1 "iNaturalist.org Stats". 23 January 2018. Retrieved 23 January 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  9. Goldsmith, G. R. (6 August 2015). "The field guide, rebooted". Science. 349 (6248): 594–594. doi:10.1126/science.aac7810.
  10. "California Academy of Sciences Acquires iNaturalist". 14 May 2014. Archived from the original on 2014-05-17. Retrieved 14 May 2014.
  11. Hance, Jeremy (November 10, 2014). "Citizen scientist site hits one million observations of life on Earth". Mongabay.
  12. "iNaturalist Computer Vision Explorations". iNaturalist.org. 2017-07-27. Retrieved 2017-08-12.
  13. Pimm, S. L.; Jenkins, C. N.; Abell, R.; Brooks, T. M.; Gittleman, J. L.; Joppa, L. N.; Raven, P. H.; Roberts, C. M.; Sexton, J. O. (2014). "The biodiversity of species and their rates of extinction, distribution, and protection" (PDF). Science. 344 (6187): 1246752–1246752. doi:10.1126/science.1246752. PMID 24876501.
  14. "App brings marvels of tech and nature together to keep the world connected". worldenvironmentday.global. Archived from the original on 2017-10-19. Retrieved 2018-02-14.
  15. "Projects". 28 January 2017. Retrieved 28 January 2017.
  16. Seltzer, Carrie (2016-08-25). "Citizen scientists give NPS 100,000+ biodiversity records for 100th birthday". National Geographic Society (blogs). Archived from the original on 2016-08-25. Retrieved 2016-09-17.
  17. Holtz, Debra Levi (October 10, 2011). "Reptile, amphibian BioBlitzes tap social media". San Francisco Chronicle.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐ-നാച്ചുറലിസ്റ്റ്&oldid=4076677" എന്ന താളിൽനിന്ന് ശേഖരിച്ചത്