ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary-logo-ml.svg
ഭാഷ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ജീവികൾക്ക്‌ തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ്‌ bhasha എന്നുപറയുന്നത്‌. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. ഹോർമോണുകളും, ശബ്ദങ്ങളും, വിദ്യുത്‌ തരംഗങ്ങളും, ആംഗ്യങ്ങളും, എല്ലാം പലയിനങ്ങളിലുള്ള ജീവികൾ താന്താങ്ങളുടെ ഭാഷയായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മുതലായ വൈദ്യുതോപകരണങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടത്തിനും ഭാഷ എന്നു തന്നെ ആണ്‌ പറയുന്നത്‌.പ്രോഗ്രാമിംഗ്‌ ഭാഷ, സൂചക ഭാഷ(Markup Language) മുതലായവ ഉദാഹരണങ്ങൾ. പൊതുവായി പറഞ്ഞാൽ ഭാഷ എന്നത്:- 'ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധി'യെന്ന് വിവക്ഷിക്കാം[1]

ജീവികളുടെ ഭാഷ[തിരുത്തുക]

ആശയവിനിമയത്തിനായി ജീവികൾ താന്താങ്ങളുടെ ഭാഷ ഉപയോഗിക്കുന്നു. കാക്ക തുടങ്ങിയ പക്ഷികളുടെ ഭാഷയ്ക്ക്‌ പ്രാദേശിക ഭേദം പോലുമുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്‌.

മൃഗങ്ങളിലാകട്ടെ പക്ഷികൾ ഉപയോഗിക്കുന്നതിലും കൂടുതൽ ആംഗ്യങ്ങൾ ഭാഷകൾ ആയി ഉപയോഗിക്കുന്നതായി കാണാം. ചെന്നായ്‌ കൂട്ടത്തിൽ തലവനെ കാണുമ്പോൾ മറ്റുള്ളവ തങ്ങളുടെ വാൽ താഴ്ത്തിയിടുന്നതും, യജമാനനെ കാണുമ്പോൾ നായ വാലാട്ടുന്നതും അവയുടെ ഭാഷകളായി കാണാം. ആന മുതലായ ജീവികളാകട്ടെ നിലത്തു ചവിട്ടുന്നതു മൂലമുണ്ടാകുന്ന ഭൗമ കമ്പനങ്ങൾ വരെ ആശയവിനിമയത്തിനായി ഉപയോഗിക്കാറുണ്ട്‌. ഇങ്ങനെ ഭാഷയെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം.

 1. സ്പർശനത്തിലൂടെ സാധ്യമാകുന്ന ആശയവിനിമയം.
 2. കണ്ണുകൾ, കൈ,കാൽ തുടങ്ങിയ ശാരീരികാവയവങ്ങൾ മൂലം നൽകുന്ന ആശയ സംവാദം.
 3. ശ്രവണേന്ദ്രിയത്തിലൂടെയുള്ള ആശയവിനിമയം[1].

ഭാഷോത്പത്തി[തിരുത്തുക]

ഭാഷോത്പത്തിയിൽ ഏറ്റവും പുരാതനമായ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്‌. ക്രിസ്ത്യാനികളുടെപഴയനിയമത്തിലും ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് ചില പരാമർശങ്ങളുണ്ട്.[1]. ഭാരതം, ഗ്രീസ്, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ മതഗ്രന്ഥങ്ങളിലും ഭാഷോത്പത്തിയെ കുറിച്ച് വിവരണങ്ങൾ ലഭ്യമാണ്‌. അതിന്റെ അടിസ്ഥാനത്തിൽ ഭാഷ എന്നത് ദൈവികമായ സമ്പത്താണ്‌ എന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് ഭാഷയുടേ ഉത്പത്തിയെക്കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊള്ളുകയും ചെയ്തു[1].

 1. ദൈവിക വരദാന സിദ്ധാന്തം
 2. ധാതുസിദ്ധാന്തം
 3. സങ്കേതസിദ്ധാന്തം
 4. ശബ്ദാനുകരണ സിദ്ധാന്തം
 5. അനുരണന സിദ്ധാന്തം
 6. വ്യാക്ഷേപക സിദ്ധാന്തം
 7. ഐലസാ സിദ്ധാന്തം
 8. ഇംഗിതസിദ്ധാന്തം
 9. റ്റാറ്റാ സിദ്ധാന്തം
 10. സംഗീത സിദ്ധാന്തം
 11. സമ്പർക്കസിദ്ധാന്തം; ഇങ്ങനെ പല സിദ്ധാന്തങ്ങളും കാലക്രമേണ രൂപം കൊള്ളുകയും ചെയ്തു[1].

മനുഷ്യഭാഷകൾ[തിരുത്തുക]

മനുഷ്യഭാഷകൾ എന്ന് സാധാരണയായി വിവക്ഷിക്കുന്നവ നാക്കും ചുണ്ടും, തൊണ്ടയിലെ ശബ്ദകോശങ്ങളും, തലയിലെ അസ്ഥികളും മാംസപേശികളും ഉപയോഗിച്ച്‌ മനുഷ്യൻ നിർമ്മിക്കുന്ന ശബ്ദങ്ങളുടെ ഒരു കൂട്ടമാണ്‌. പ്രത്യേകം വ്യാകരണവും ഈ ശബ്ദങ്ങളുടെ ഉപയോഗത്തിനുണ്ടാവും. മിക്കമനുഷ്യഭാഷകളും ലിഖിതരൂപത്തിൽ സൂക്ഷിക്കാനും കഴിയും. പ്രത്യേകം ലിപികൾ ഇല്ലാത്ത ഭാഷകൾ ചിലപ്പോൾ തങ്ങളുടെ ലിഖിത രൂപം സൂക്ഷിക്കുന്നതിനായി മറ്റു ഭാഷകളുടെ ലിപികൾ കടം കൊള്ളാറുമുണ്ട്‌. ഉദാഹരണമായി കൊങ്ങിണി, ഇൻഡോനേഷ്യൻ ഭാഷ മുതലായ.

മനുഷ്യഭാഷകളെ പ്രധാനമായും ആറായി തരംതിരിക്കാം, ഇന്തോ-ആര്യൻ ഭാഷകൾ, ആഫ്രിക്കൻ ഭാഷകൾ, മധ്യേഷ്യൻ ഭാഷകൾ, ദ്രാവിഡ ഭാഷകൾ, കിഴക്കനേഷ്യൻ ഭാഷകൾ, യൂറോപ്യൻ ഭാഷകൾ എന്നിങ്ങനെയാണവ. കമ്പ്യൂട്ടർ ഭാഷകൾ എന്നൊരു വിഭാഗം കൂടി ചിലർ ഇക്കൂട്ടത്തിൽ പെടുത്തി കാണാറുണ്ട്‌.

കാലാകാലങ്ങളായുണ്ടായ ആശയവിനിമയ ആവശ്യങ്ങളാൽ ഉരുത്തിരിഞ്ഞു വന്ന ഭാഷകൾക്കു പുറമേ കൃത്രിമമായി സൃഷ്ടിച്ചെടുത്ത മനുഷ്യഭാഷകളും ഉണ്ട്‌. എസ്പരാന്റോ, ഇന്റർലിംഗ്വാ മുതലായ ഉദാഹരണങ്ങൾ.cyril=cr7

കുറിപ്പുകൾ[തിരുത്തുക]

ഉള്ളടക്കം സംബന്ധിച്ച കുറിപ്പുകൾ

സൈറ്റേഷനുകൾ

 1. 1.0 1.1 1.2 1.3 1.4 വി.രാം കുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം, സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം. ISBN ISBN 81-7797-025-9

അവലംബം[തിരുത്തുക]

Agha, Agha (2006). Language and Social Relations. Cambridge University Press. 
Aikhenvald, Alexandra (2001). "Introduction". എന്നതിൽ Alexandra Y. Aikhenvald; R. M. W. Dixon. Areal diffusion and genetic inheritance: problems in comparative linguistics. Oxford: Oxford University Press. pp. 1–26. 
Aitchison, Jean (2001). Language Change: Progress or Decay? (3rd (1st edition 1981) എഡി.). Cambridge, New York, Melbourne: Cambridge University Press. 
Allerton, D. J. (1989). "Language as Form and Pattern: Grammar and its Categories". എന്നതിൽ Collinge, N.E. An Encyclopedia of Language. London:NewYork: Routledge. 
Aronoff, Mark; Fudeman, Kirsten (2011). What is Morphology. John Wiley & Sons. 
Austin, Peter K; Sallabank, Julia (2011). "Introduction". എന്നതിൽ Austin, Peter K; Sallabank, Julia. Cambridge Handbook of Endangered Languages. Cambridge University Press. ഐ.എസ്.ബി.എൻ. 978-0-521-88215-6. 
Baker, Mark C. (2001). "Syntax". എന്നതിൽ Mark Aronoff; Janie Rees-Miller. The Handbook of Linguistics. Blackwell. pp. 265–295. 
Bauer, Laurie (2003). Introducing linguistic morphology (2nd എഡി.). Washington, D.C.: Georgetown University Press. ഐ.എസ്.ബി.എൻ. 0-87840-343-4. 
Bloomfield, Leonard (1914). An introduction to the study of language. New York: Henry Holt and Company. 
Brown, Keith; Ogilvie, Sarah, എഡി. (2008). Concise Encyclopedia of Languages of the World. Elsevier Science. ഐ.എസ്.ബി.എൻ. 0-08-087774-5. 
Clackson, James (2007). Indo-European Linguistics: An Introduction. Cambridge University press. 
Campbell, Lyle (2002). "Areal linguistics". എന്നതിൽ Bernard Comrie, Neil J. Smelser and Paul B. Balte. International Encyclopedia of Social and Behavioral Sciences. Oxford: Pergamon. pp. 729–733. 
Campbell, Lyle (2004). Historical Linguistics: an Introduction (2nd എഡി.). Edinburgh and Cambridge, MA: Edinburgh University Press and MIT Press. 
Campbell, Lyle (2001). "The History of Linguistics". എന്നതിൽ Mark Aronoff; Janie Rees-Miller. The Handbook of Linguistics. Blackwell. pp. 81–105. 
Candland, Douglas Keith (1993). Feral Children and Clever Animals: Reflections on Human Nature. Oxford University Press US. pp. 293–301. ഐ.എസ്.ബി.എൻ. 0-19-510284-3. 
Chomsky, Noam (1957). Syntactic Structures. The Hague: Mouton. 
Chomsky, Noam (2000). The Architecture of Language. Oxford: Oxford University Press. 
Clarke, David S. (1990). Sources of semiotic: readings with commentary from antiquity to the present. Carbondale: Southern Illinois University Press. 
Comrie, Bernard (1989). Language universals and linguistic typology: Syntax and morphology. (2nd എഡി.). Oxford: Blackwell. ഐ.എസ്.ബി.എൻ. 0-226-11433-3. 
Comrie, Bernard, എഡി. (2009). The World's Major Languages. New York: Routledge. ഐ.എസ്.ബി.എൻ. 978-0-415-35339-7. 
Coulmas, Florian (2002). Writing Systems: An Introduction to Their Linguistic Analysis. Cambridge University Press. 
Croft, William; Cruse, D. Alan (2004). Cognitive Linguistics. Cambridge: Cambridge University Press. 
Croft, William (2001). "Typology". എന്നതിൽ Mark Aronoff; Janie Rees-Miller. The Handbook of Linguistics. Blackwell. pp. 81–105. 
Crystal, David (1997). The Cambridge Encyclopedia of Language. Cambridge: Cambridge University Press. 
Deacon, Terrence (1997). The Symbolic Species: The Co-evolution of Language and the Brain. New York: W.W. Norton & Company. ഐ.എസ്.ബി.എൻ. 978-0-393-31754-1. 
Duranti, Alessandro (2003). "Language as Culture in U.S. Anthropology: Three Paradigms". Current Anthropology 44 (3): 323–348. 
Evans, Nicholas; Levinson, Stephen C. (2009). "The myth of language universals: Language diversity and its importance for cognitive science" 32 (5). Behavioral and Brain Sciences. pp. 429–492. 
Fisher, Simon E.; Lai, Cecilia S.L.; Monaco, Anthony P. (2003). "Deciphering the Genetic Basis of Speech and Language Disorders". Annual Review of Neuroscience 26: 57–80. PMID 12524432. ഡി.ഒ.ഐ.:10.1146/annurev.neuro.26.041002.131144. 
Fitch, W. Tecumseh (2010). The Evolution of Language. Cambridge: Cambridge University Press. 
Foley, William A. (1997). Anthropological Linguistics: An Introduction. Blackwell. 
Goldsmith, John A (1995). "Phonological Theory". എന്നതിൽ John A. Goldsmith. The Handbook of Phonological Theory. Blackwell Handbooks in Linguistics. Blackwell Publishers. ഐ.എസ്.ബി.എൻ. 1-4051-5768-2. 
Greenberg, Joseph (1966). Language Universals: With Special Reference to Feature Hierarchies. The Hague: Mouton & Co. 
Haspelmath, Martin (2002). Understanding morphology. London: Arnold, Oxford University Press.  (pbk)
Haugen, Einar (1973). "The Curse of Babel". Daedalus 102 (3, Language as a Human Problem): 47–57. 
Hauser, Marc D.; Chomsky, Noam; Fitch, W. Tecumseh (2002). "The Faculty of Language: What Is It, Who Has It, and How Did It Evolve?". Science 22 298 (5598): 1569–1579. 
Hauser, Marc D.; Fitch, W. Tecumseh (2003). "What are the uniquely human components of the language faculty?". എന്നതിൽ M.H. Christiansen and S. Kirby. Language Evolution: The States of the Art. Oxford University Press. 
Hockett, Charles F. (1960). "Logical considerations in the study of animal communication". എന്നതിൽ W.E. Lanyon; W.N. Tavolga. Animals sounds and animal communication. pp. 392–430. 
International Phonetic Association (1999). Handbook of the International Phonetic Association: A guide to the use of the International Phonetic Alphabet. Cambridge: Cambridge University Press. ഐ.എസ്.ബി.എൻ. 0521652367. 
Katzner, K (1999). The Languages of the World. New York: Routledge. 
Labov, William (1994). Principles of Linguistic Change vol.I Internal Factors. Blackwell. 
Labov, William (2001). Principles of Linguistic Change vol.II Social Factors. Blackwell. 
Ladefoged, Peter (1992). "Another view of endangered languages". Language 68 (4): 809–811. 
Ladefoged, Ian; Maddieson (1996). The sounds of the world's languages. Oxford: Blackwell. pp. 329–330. ഐ.എസ്.ബി.എൻ. 0-631-19815-6. 
Lesser, Ruth (1989). "Language in the Brain: Neurolinguistics". എന്നതിൽ Collinge, N.E. An Encyclopedia of Language. London:NewYork: Routledge. 
Levinson, Stephen C. (1983). Pragmatics. Cambridge: Cambridge University Press. 
Lewis, M. Paul (ed.) (2009). "Ethnologue: Languages of the World, Sixteenth edition". Dallas, Tex.: SIL International. 
Lyons, John (1981). Language and Linguistics. Cambridge University Press. ഐ.എസ്.ബി.എൻ. 0-521-29775-3. 
MacMahon, M.K.C. (1989). "Language as available sound:Phonetics". എന്നതിൽ Collinge, N.E. An Encyclopedia of Language. London:NewYork: Routledge. 
Matras, Yaron; Bakker, Peter, എഡി. (2003). The Mixed Language Debate: Theoretical and Empirical Advances. Berlin: Walter de Gruyter. ഐ.എസ്.ബി.എൻ. 3-11-017776-5. 
Moseley, Christopher, എഡി. (2010). Atlas of the World's Languages in Danger, 3rd edition.. Paris: UNESCO Publishing. 
Newmeyer, Frederick J. (2005). The History of Linguistics. Linguistic Society of America. ഐ.എസ്.ബി.എൻ. 0-415-11553-1. 
Newmeyer, Frederick J. (1998). Language Form and Language Function. Cambridge,MA: MIT Press. 
Nichols, Johanna (1992). Linguistic diversity in space and time. Chicago: University of Chicago Press. ഐ.എസ്.ബി.എൻ. 0-226-58057-1. 
Nichols, Johanna (1984). "Functional Theories of Grammar". Annual Review of Anthropology 13: 97–117. 
Olson, David R. (1996). "Language and Literacy: what writing does to Language and Mind". Annual Review of Applied Linguistics 16: 3–13. ഡി.ഒ.ഐ.:10.1017/S0267190500001392. 
Payne, Thomas Edward (1997). Describing morphosyntax: a guide for field linguists. Cambridge University Press. pp. 238–241. 
Pinker, Steven (1994). The Language Instinct: How the Mind Creates Language. Perennial. 
Romaine, Suzanne (2001). "Multilingualism". എന്നതിൽ Mark Aronoff; Janie Rees-Miller. The Handbook of Linguistics. Blackwell. pp. 512–533. 
Saussure, Ferdinand de (1983) [1913]. Bally, Charles; Sechehaye, Albert, എഡി. Course in General Linguistics. La Salle, Illinois: Open Court. ഐ.എസ്.ബി.എൻ. 0-8126-9023-0. 
Sandler, Wendy; Lillo-Martin, Diane (2001). "Natural Sign Languages". എന്നതിൽ Mark Aronoff; Janie Rees-Miller. The Handbook of Linguistics. Blackwell. pp. 533–563. 
Swadesh, Morris (1934). "The phonemic principle". Language 10 (2): 117–129. JSTOR 409603. ഡി.ഒ.ഐ.:10.2307/409603. 
Tomasello, Michael (2008). Origin of Human Communication. MIT Press. 
Thomason, Sarah G.; Kaufman, Terrence (1988). Language Contact, Creolization and Genetic Linguistics. University of California Press. 
Thomason, Sarah G. (2001). Language Contact - An Introduction. Edinburgh University Press. 
Trask, Robert Lawrence (1999). Language: The Basics (2nd എഡി.). Psychology Press. 
Trask, Robert Lawrence (2007). Stockwell, Peter, എഡി. Language and Linguistics: The Key Concepts (2nd എഡി.). Routledge. 
Ulbaek, Ib (1998). "The Origin of Language and Cognition". എന്നതിൽ J. R. Hurford & C. Knight. Approaches to the evolution of language. Cambridge University Press. pp. 30–43. 
Van Valin, jr, Robert D. (2001). "Functional Linguistics". എന്നതിൽ Mark Aronoff; Janie Rees-Miller. The Handbook of Linguistics. Blackwell. pp. 319–337. 
Zentella, Ana Celia (2002). "Spanish in New York". എന്നതിൽ García, Ofelia; Fishman, Joshua. The Multilingual Apple: Languages in New York City. Walter de Gruyter. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാഷ&oldid=2488353" എന്ന താളിൽനിന്നു ശേഖരിച്ചത്