ദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൈവം എന്ന വാക്കുകൊണ്ട് ഏകദൈവവിശ്വാസികൾ വിവക്ഷിക്കുന്നത് എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു അസ്തിത്വത്തെയാണ്[1]. വിശ്വാസത്തിന്റെ അടിസ്ഥാനമായ പരമശക്തമായ വസ്തുവിനെയാണ് സാധാരണഗതിയിൽ ദൈവം എന്നതുകൊണ്ട് അർഥമാക്കുന്നത്. വിവിധ മനുഷ്യ സമൂഹങ്ങളുടെ ദായക്രമത്തിനനുസരിച്ച് അതിനെ ആണായും പെണ്ണായും കണക്കാക്കപ്പെടുന്നുണ്ട്. പടച്ചവൻ, തമ്പുരാൻ, ഈശ്വരൻ എന്നിങ്ങനെ വിവിധ പേരുകളിൽ ദൈവത്തെ സംബോധന ചെയ്യുന്നു. അറബിയിൽ അല്ലാഹു എന്നും ഹീബ്രുവിൽ യഹോവ എന്നും ദൈവത്തിന് പേര് പറയുന്നു.

മതത്തിന്റെ ഭാഗമായിട്ടും അല്ലാതെയും ദൈവത്തെ കണക്കാക്കപ്പെടുന്നു. ഹിന്ദുത്വത്തിൽ സാധാരണഗതിയിൽ പരബ്രഹ്മം എന്നത് ദൈവത്തിനെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. അറബിയിലെ അല്ലാഹു എന്ന പദം ഇസ്ലാം മതത്തിന്റെ ദൈവ സംജ്ഞയായുപയോഗിക്കുന്നു. യഹോവ എന്നും YHVH എന്ന ചതുരക്ഷരിയായും യഹൂദർ ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാനുപയോഗിക്കുന്നു.

സ്വഭാവം[തിരുത്തുക]

വിശ്വാസ പ്രമാണങ്ങളനുസരിച്ച് ദൈവശാസ്ത്രജ്ഞന്മാർ ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും സാധാരണമായവ താഴെ കൊടുത്തിരിക്കുന്നവയാണ്.

  • സർവ്വജ്ഞാനിയായിരിക്കുക
  • സർവ്വശക്തനായിരിക്കുക
  • സർവ്വവ്യാപിയായിരിക്കുക
  • നന്മയുടെ മൂർത്തീഭാവമായിരിക്കുക
  • വിശുദ്ധമായിരിക്കുക
  • അനാദിയായിരിക്കുക

അവലംബം[തിരുത്തുക]

  1. Swinburne, R.G. "God" in Honderich, Ted. (ed)The Oxford Companion to Philosophy, Oxford University Press, 1995.
"http://ml.wikipedia.org/w/index.php?title=ദൈവം&oldid=1928635" എന്ന താളിൽനിന്നു ശേഖരിച്ചത്