ബഹുദൈവവിശ്വാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവ വിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം[൧], ബുദ്ധമതം[൨], ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവ വിശ്വാസം, റോമൻ ബഹുദൈവ വിശ്വാസം, ജെർമാനിക് ബഹുദൈവ വിശ്വാസം, സ്ലാവിക് ബഹുദൈവ വിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഏകദൈവ വിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.

ബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

^ അന്തിമവിശകലനത്തിൽ ഹിന്ദു ധർമ്മം ഏകദൈവ വിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.[1]

^ ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവ മൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Selection from the Complete works of Swami Vivekananda(പുറം 203)
"https://ml.wikipedia.org/w/index.php?title=ബഹുദൈവവിശ്വാസം&oldid=2383090" എന്ന താളിൽനിന്നു ശേഖരിച്ചത്