ഹിന്ദുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ് ഹിന്ദുമതം. ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ [1] 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഇത്. വേദങ്ങളിൽ അധിസ്ഥിതമാണ് ഹിന്ദുധർമ്മം; എന്നാൽ ഹിന്ദു മതം ശ്രുതി, സ്മൃതി,ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.

സ്മൃതി എന്നതിന് ഓർമിക്കപ്പെടുന്നത് എന്നർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽ പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽ പെടും. ഇവയിൽ പ്രധാനം വേദാംഗങ്ങൾ, ധർമശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ, ദർശ‍നങ്ങൾ എന്നിവയാണ്.[2]എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു.[3]ഹിന്ദുമതത്തിലെ ദൈവസങ്കല്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ടും കാണാറുണ്ട്. ഹൈന്ദവ സംസ്കാരം അല്ലെങ്കിൽ സനാതനധര്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം,ചാർവാക മതം എന്നിവയാണ് .ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ മറ്റു അഭാരതീയ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.സനാതനധരമത്തെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ അഭാരതീയ മതങ്ങൾ വന്നതിനു ശേഷമാണ് . ഭാരതത്തിൽ വികസിച്ചു വന്ന സംസ്കാരമാണെങ്കിലും ഈ സനാതനധരമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. ഇന്തോനേഷ്യ, തായ്‌ലാന്റ്, കമ്പോഡിയ എന്നീ രാജ്യങ്ങളിൽ ഇതിന്റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു.

ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്.

നിരുക്തം[തിരുത്തുക]

ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. [4] [5] ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. [6] ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അൽ- ഹിന്ദ് ‘’’al-Hind’’’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു, 16-18 നൂറ്റാണ്ടിലെ ബംഗാളി ഗൗഡീയ വൈഷ്ണവ ഗ്രന്ഥങ്ങളായ ചൈതന്യ ചരിതാമൃതം ,(Chaitanya Charitamrita) ചൈതന്യ ഭാഗവതം( Chaitanya Bhagavata,) എന്നിവയിൽ ഭാരതീയരെ യവനന്മാരിൽ നിന്നും മറ്റും വേർതിരിക്കാനായി ‘ഹിന്ദു’ എന്നുപയോഗിക്കുന്നുണ്ട്. [7] ക്രി. വ. 1320കളിൽ എഴുതപ്പെട്ട തെന്നിന്ത്യൻ- കാശ്മീരി ഗ്രന്ഥങ്ങളിലും ഹിന്ദു പ്രത്യക്ഷപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ളതും അബ്രഹാമിക മതമോ (Abrahamic religions) അ-വേദ മതമോ (ജൈനമതം, സിഖ് മതം, ബുദ്ധമതം) പിന്തുടരുന്നവരോ അല്ലാത്തെ എല്ലാവരേയും ഹിന്ദുവായി കരുതി.അങ്ങനെ സനാതന സംബന്ധിയായ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഹൈന്ദവവിശ്വാസത്തിൽ ഉൾക്കൊണ്ടു. [8] [9]

പേർഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു. അറബിയിൽ (هندوسيةഹിന്ദൂസിയ്യ). സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങൾ പേർഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അർത്ഥത്തിൽ സിന്ധ് എന്നാണ് ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്. എന്നാൽ‘സി’ എന്ന ഉച്ചാരണം പേർഷ്യൻ ഭാഷയിൽ ഇല്ലാത്തതിനാൽ അത് ഇന്ധ് അല്ലെങ്കിൽ ഹിന്ദ് എന്നായിത്തീർന്നു. [10]

സൂചകോപദേശം[തിരുത്തുക]

ഹിന്ദുമതം ഒട്ടനവധി കൈവഴികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഷഡ്‌ദർശന വിഭാഗീകരണത്തിൽ വേദാന്തവും യോഗയും മാത്രമേ നിലനിൽക്കുന്നുള്ളൂ. വൈഷ്ണവം, ശൈവം, സ്മാർത്ഥിസം. ശാക്തേയം എന്നിവയാണ് ഇന്നുള്ള പ്രധാന ഹൈന്ദവവിഭാഗങ്ങൾ. [11] പുനവതാരം, കർമ്മം, ധർമ്മം ഇവയാണ് സനാതനധർമ്മത്തിന്റെ മറ്റ് വിശ്വാസപ്രമാണങ്ങൾ.

മക്ഡാനിയേൽ (McDaniel-2007) ഹിന്ദുമതത്തെ ആറ് ജന്യവിഭാഗങ്ങളായി തിരിച്ചു,

 1. സാമാന്യ ഹിന്ദുമതം – വേദകാലത്തിനു മുൻപുള്ള സാമൂഹികവ്യവസ്ഥയുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും അടങ്ങുന്നു. ഒരു പ്രദേശത്ത് മാത്രം ആരാധിച്ചു വരുന്ന ദേവസങ്കല്പം ഇതിന്റെ പ്രത്യേകതയാണ്.
 2. വൈദിക ഹിന്ദുമതം – ബ്രാഹ്മണരും മറ്റും പിന്തുടരുന്ന വേദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മത ധർമ്മം
 3. വേദാന്ത ഹിന്ദുമതം – അദ്വൈതം മുതലായ ഉപനിഷത്തുകളുടെ താത്വികാവലോകനത്തെ അടിസ്ഥാനപ്പെടുത്തിയവ
 4. യോഗാത്മക ഹിന്ദുമതം – പതഞ്ജലിയുടെ യോഗസൂത്രത്തെ അടിസ്ഥാനപ്പെടുത്തി
 5. ധാർമിക ഹിന്ദുമതം – സാമൂഹിക വ്യവസ്ഥയേയും കർമ്മത്തേയും അടിസ്ഥാനപ്പെടുത്തിയവ (ഉദാ: വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ)
 6. ഭക്തി – വൈഷ്ണവം, ശാക്തേയം, ശൈവം എന്നിവ പോലെ ഭക്തിയെ അടിസ്ഥാനപ്പെടുത്തി,

ചരിത്രം[തിരുത്തുക]

ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്‌. ക്രിസ്തുമതം, ഇസ്ലാം മതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല[അവലംബം ആവശ്യമാണ്]. അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌ ഹിന്ദുമതം അഥവാ സനാതനധർമ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ മതത്തിന്റെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഹിന്ദുമതം വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദു മതവും യഥാർത്ഥത്തിൽ ദ്രാവിഡ മതമാണെന്നാണ്‌ അവർ വാദിക്കുന്നത്. [12]

ആദിമ ഹാരപ്പൻ സംസ്കാരത്തിലെ ( ക്രി. മു. 5500–2600 ) നവീനശിലായുഗത്തിലാണ് ഭാരതത്തിലെ പ്രാചീനമതത്തെപ്പറ്റിയുള്ള അറിവുകൾ വിരൽ ചൂണ്ടൂന്നത്. [13] [14] പ്രീ ക്ലാസ്സിക്കൽ യുഗത്തിലെ (ക്രി. മു. 1500–500) ആചാരങ്ങളേയും വിശ്വാസങ്ങളേയും “പ്രാചീന വൈദികമതം” എന്നാണ് അറിയപ്പെടുന്നത്. ആധുനിക ഹൈന്ദവത, വേദങ്ങളിലൂടെയാണ് രൂപപ്പെട്ടത്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ക്രി. മു. 1700–1100 കളിൽ വിരചിതമായ ഋഗ്വേദമാണ് [15] വേദങ്ങൾ ഇന്ദ്രൻ, വരുണൻ, അഗ്നി, സോമൻ മുതലായ ദേവതമാരുടെ ആരാധനയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. യജ്ഞം എന്ന നാമത്തിൽ അഗ്നി അർച്ചനയും മന്ത്രോച്ചരണങ്ങളും നടത്തി വന്നു. എന്നിരുന്നാലും ക്ഷേത്രങ്ങളും ബിംബങ്ങളും നിർമ്മിക്കപ്പെട്ടിരുന്നില്ല [16] പ്രാചീന വൈദികാചാരങ്ങൾ സൊരാസ്ട്രമതത്തിനും മറ്റ് ഇന്റോ – യൂറോപ്യൻ മതങ്ങളുമായും ശക്തമായ സാമ്യതകൾ പ്രദർശിപ്പിച്ചിരുന്നു. [17]

പ്രധാന സംസ്കൃത ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ക്രോഡീകരിച്ചത് ക്രി. മു. വിന്റെ അവസാന ശതകങ്ങളും ക്രിസ്തുവർഷത്തിന്റെ ആദ്യ ശതകങ്ങളും ഉൾപ്പെടുന്ന ഒരു ദീർഘമായ കാലഘട്ടത്തിലാണ്. ഇതിൽ പ്രധാനമായും പ്രാചീന ഭാരതത്തിലെ ഭരണാധികാരികളെയും യുദ്ധങ്ങളെയും പറ്റിയുള്ള ഐതിഹ്യകഥകളാണ് വിസ്തരിക്കുന്നത്. പിന്നീടുള്ള പുരാണങ്ങളിൽ ദേവീ-ദേവന്മാരുടെ മാനുഷിക ബന്ധത്തിന്റെയും ദുഷ്ടനിഗ്രഹത്തിന്റേയും കഥകളാണ് പതിപാദിക്കുന്നത്.

ആരാധനയും ഈശ്വരനും[തിരുത്തുക]

ആരാധനയുടെയും ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്റെയും കാര്യത്തിൽ ഹിന്ദുമതം ഒരു സാഗരതുല്യം വിശാലമാണ് . വിവിധതരം ചിന്താപദ്ധതികളും , സൈദ്ധാന്തികമായ വിപുലതയും ഉൾക്കൊണ്ടിട്ടുണ്ട് .ലോകത്തിലെ എല്ലാ മതങ്ങളിലും കാണുന്ന ആരാധനാസമ്പ്രദായങ്ങളുടെയും കാതലായ അംശങ്ങൾ ഹിന്ദുമതത്തിൽ കാണാവുന്നതാണ് . ഇതിൽ ഏകദൈവ വിശ്വാസം , ബഹുദൈവ വിശ്വാസം , അദ്വൈതം , ദ്വൈതം , വിശിഷ്ടാദ്വൈതം , യോഗപദ്ധതി , സാംഖ്യം , താന്ത്രികാനുഷ്ഠാനം , ദേവതാ സമ്പ്രദായം , ബൗദ്ധം , ചാർവ്വാകം തുടങ്ങിയ നിരീശ്വര തത്വം വരെയുണ്ട് . ഇത്രയും വിപുലമായതു കൊണ്ടാണ് സർവ്വ വൈദേശിക ആക്രമണങ്ങളേയും വിദേശമതങ്ങളുടെ കടന്നുകയറ്റത്തേയും അതിക്രമിച്ചു ഹിന്ദുമതം നിലനിന്നു പോരുന്നത് . ആയൂർവേദം , ജ്യോതിഷം , വാസ്തുവിദ്യ , വേദഗണിതം , ഗണിത സമ്പ്രദായം തുടങ്ങിയവ ലോകത്തിനു ഹിന്ദുമതം നൽകിയ വിലപ്പെട്ട സംഭാവനകളാണ് .

ആർക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹിന്ദുമതം നൽകുന്ന ആരാധനാ സ്വാതന്ത്ര്യമാണ് .ഈശ്വരനെ ബ്രഹ്മം എന്ന ഒരു സാങ്കേതിക പദത്തിൽ ഹിന്ദുമതം നിർവ്വചിച്ചിരിക്കുന്നു . ബ്രഹ്മം ഒരേസമയം നിർഗ്ഗുണവും സഗുണവുമാണ് . സൃഷ്ടി സഗുണബ്രഹ്മവും സൃഷ്ടിക്കു മുൻപുള്ള അവസ്ഥയിൽ ബ്രഹ്മം നിർഗ്ഗുണവുമായിരുന്നു . അതിനാൽ പരബ്രഹ്മോപാസന , അപരബ്രഹ്മോപാസന എന്നിങ്ങനെ രണ്ടു തരത്തിൽ ഈശ്വരനെ ആരാധിക്കാം . പരബ്രഹ്മത്തെ നിർഗ്ഗുണമായി ഉപാസിക്കുന്നവർ അദ്വൈതം സ്വീകരിക്കുകയും ജീവാത്മാവും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്പനയിൽ എത്തിച്ചേരുകയും ചെയ്യുന്നു . ഈശ്വരനെ അറിയുക എന്ന ഒന്നില്ല . ഈശ്വരനായിത്തീരലെയുള്ളൂ -എന്ന വിവേകാനന്ദസ്വാമികളുടെ വചനം ഇവിടെ ചിന്തനീയമാകുന്നു .

സഗുണബ്രഹ്മോപാസകർക്കു ഏതെങ്കിലും ഒരു ഈശ്വരസ്വരൂപത്തെ ആരാധിക്കാം . ഇതനുസരിച്ച് കൃഷ്ണൻ , ശിവൻ , ദേവി , കാളി , സുബ്രഹ്മണ്യൻ തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും ഒരു ദേവനെ തന്റെ ഇഷ്ടദേവനായി കൽപ്പിച്ചു ആരാധിക്കാവുന്നതാണ് . ഈ ആരാധന താന്ത്രികരീതിയിലോ , ഭക്തിപരമോ ആയിരിക്കും . രണ്ടു രീതിയിലുമുള്ള ആരാധനയിൽക്കൂടി ഭക്തൻ അഥവാ സാധകൻ തന്റെ ഇഷ്ടദേവതയെ സാക്ഷാൽക്കരിക്കുന്നതായി ഹിന്ദുമതം പറയുന്നു . ഭക്തമീര , ശ്രീരാമകൃഷ്ണപരമഹംസർ തുടങ്ങിയർ ഈശ്വരനെ സഗുണമായി ആരാധിച്ചവരാകുന്നു . സഗുണോപാസന കാലക്രമേണ സാധകനിൽ ശക്തിയാർജ്ജിക്കുകയും അത് അവസാനം നിർഗ്ഗുണമായി തീരുകയും ചെയ്യുന്നു . ഇത്തരത്തിൽ രൂപത്തിൽ ആരാധിച്ചു അരൂപത്തിൽ എത്തുന്നതാണ് സഗുണോപാസന . ശ്രീരാമകൃഷ്ണപരമഹംസർ ഇതിനൊരു ഉദാഹരണമാണ് .

ഹരേരന്യ ദൈവം ന മന്യേ ന മന്യേ- എന്ന ശങ്കരവാക്യം ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയാണ്. വിഷ്ണു അല്ലാതെ മറ്റൊരു ദൈവം ഇല്ല, ശിവനല്ലാതെ മറ്റൊരു ദൈവമില്ല -തുടങ്ങി "ഒരു ദൈവത്തെ"- മാത്രം മുറുകെപ്പിച്ചു ആരാധിക്കുന്ന രീതിയുമുണ്ട് .

ഈശ്വരാധനാ സമ്പ്രദായം ഇഷ്ടമല്ലാത്തവർക്കു യോഗമാർഗ്ഗം സ്വീകരിക്കാം . അഷ്ടംഗയോഗമാർഗ്ഗം സ്വീകരിച്ചു യമം , നിയമം , ആസനം , പ്രാണായാമം , പ്രത്യാഹാരം , ധാരണ , ധ്യാനം , സമാധി -ഇവ പടിപടിയായി എത്തിച്ചേരാവുന്ന അവസ്ഥകളാണെന്നു യോഗസൂത്രം പറയുന്നുണ്ട് .ഇതാണ് യോഗത്തിലെ അഷ്ടാംഗമാർഗ്ഗങ്ങൾ. സമാധി അവസ്ഥയിലെത്തിയ സാധകൻ ബ്രഹ്മജ്ഞാനം നേടുകയും ഈശ്വരനുമായി ഒന്നാവുകയും ചെയ്യുന്നു . ഇതാണ് ഒരു യോഗിയുടെ പരമമായ അവസ്ഥയെന്ന് ഹിന്ദുമതം പറയുന്നു .

യോഗമാർഗ്ഗം ഇഷ്ടമല്ലാത്തവർക്കു ജ്ഞാനത്തിന്റെ പാത തിരഞ്ഞെടുക്കാം . സമഞ്ജസ ചിന്തകൾ , ശാരീരിക നിയന്ത്രണം , തന്റെ യഥാർത്ഥമായ അവസ്ഥയെക്കുറിച്ചുള്ള നിരന്തര അന്വേഷണം - എന്നിവയിലൂടെ മനസ്സ് വികസിക്കുകയും ഒടുവിൽ താൻ ശരീരമോ മനസ്സോ അല്ല പരമതത്വമായ പരമാത്മാവാണെന്നു അന്വേഷകന് ബോധ്യമാവുകയും ചെയ്യുന്നു . ഈ ഭാവത്തെ തത്വമസി ബോധം എന്ന് പറയുന്നു . ഇവയും കൂടാതെ തന്ത്രയോഗം , വാശിയോഗം , വീരയോഗം, ശിവയോഗം തുടങ്ങിയ അനേകമനേകം യോഗപദ്ധതികൾ ഹിന്ദുമതത്തിലുണ്ട് .

ഇതിനെല്ലാത്തിനും അപ്പുറത്തായി , നിരീശ്വരവാദത്തെയും ഹിന്ദുമതം ഉൾക്കൊള്ളുന്നു എന്നത് അതിന്റെ അതിവിശാലതയെ കാണിക്കുന്നു . ചാർവ്വാകം , ബൗദ്ധം തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ് . ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി പണ്ഡിതർ കരുതുന്നു .ഏതെല്ലാം ആരാധനാരീതി തിരഞ്ഞെടുത്താലും ധർമ്മം എന്ന സാമൂഹിക മര്യാദ കൈവിടരുതെന്നു ഹിന്ദുമതം നിഷ്കർഷിക്കുന്നു . അതിനാൽ സനാതനധർമ്മം എന്നും അറിയപ്പെടുന്നു .

സാമൂഹികം[തിരുത്തുക]

പ്രണവം

വിശ്വാസങ്ങളും ആചാരങ്ങളും[തിരുത്തുക]

എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. എന്നാൽ 'വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് ' എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മുഖ്യധാര സ്വന്തം ഉദ്ബോധനങ്ങളിൽ നിന്നും ഹൈന്ദവസാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.

ഹിന്ദുമതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. [18][19][20] ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു. [21][22][23] അതിനാൽ ഹിന്ദുമതത്തിൽ സ്വധർമ്മപരിത്യാഗം, നാസ്തികത്വം, ദൈവദൂഷണം എന്നിവയില്ല. [24][25][26][27]

പ്രധാനമായ ഹൈന്ദവധാരകൾ ധർമ്മം(വ്യക്തിയുടെ കർത്തവ്യങ്ങൾ), സംസാരം (ജനനം, ജീവിതം, മരണം, പുനർജന്മം എന്നിങ്ങനെയുള്ള ചാക്രികം) , കർമ്മം(പ്രവർത്തികളും അനുപ്രവർത്തികളും), മോക്ഷം (സംസാരത്തിൽ നിന്നുള്ള മോചനം), യോഗം(ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്. [28]

മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങൾ[തിരുത്തുക]

ഹിന്ദുമതവിശ്വാസങ്ങൾ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്. ഇവയെ ‘’’പുരുഷാർത്ഥങ്ങൾ’’’ എന്ന് സുചിപ്പിക്കുന്നു[29][30]

 • ധർമ്മം (സ്വപ്രവർത്തി)
 • അർത്ഥം (സമ്പത്ത്)
 • കാമം (ഇന്ദ്രിയസുഖം)
 • മോക്ഷം (ജീവിതമോക്ഷം)

വേദാന്തം[തിരുത്തുക]

ഋഗ്വേദത്തിന്റെ ഒരു താൾ

പുണ്യഗ്രന്ഥങ്ങൾ[തിരുത്തുക]

ഹിന്ദു തത്ത്വശാസ്ത്രം[തിരുത്തുക]

മുഖ്യ ബിംബങ്ങളും ആശയങ്ങളും[തിരുത്തുക]

വിഭാഗങ്ങൾ[തിരുത്തുക]

ഹിന്ദുമതത്തിൽ പലതരത്തിലുള്ള വർഗ്ഗീകരണം സാധ്യമാണ്.

ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ[തിരുത്തുക]

ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ ഹൈന്ദവരെ പലതായി തിരിക്കാം.

ജാതിയുടെ അടിസ്ഥാനത്തിൽ[തിരുത്തുക]

ചാതുർവർണ്ണ്യത്തിൽ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തിൽ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.

ഉദ്ധരണികൾ[തിരുത്തുക]

ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌- ജവഹർലാൽ നെഹ്രു

വിമർശനങ്ങളും മറുപടികളും[തിരുത്തുക]

 1. ഒരു വിമർശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവും വർഗീയമാണ് എന്ന ചിലർ കരുതുന്നു. മനുഷ്യൻ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകൾ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആൾക്കാരാണ് അത്.[അവലംബം ആവശ്യമാണ്] എല്ലാ മതങ്ങളേയും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങൾ ഏറ്റവും അധികം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു ചില മതങ്ങളെ പോലെ സ്വർഗ്ഗ പ്രാപ്തി എല്ലാ മതക്കാർക്കും ലഭിക്കും എന്ന് ഹിന്ദു തത്ത്വങ്ങളും പഠിപ്പിക്കുന്നു.‍
 2. ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമർശനം. എന്നാൽ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാൽ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ ഹിന്ദുക്കൾ എല്ലാവരും ഏകദൈവ വിശ്വാസികൾ ആണ്. ഒരേ സത്യത്തെ പല പേരുകൾ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തിൽ ദൈവത്തെ ദർശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധർമ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്. [31]
 3. ഹിന്ദുമതത്തിലെ വിഗ്രഹാരാധനയും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ്, വിഗ്രഹം എന്നത് ഈശ്വരൻ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങൾ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങൾ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തിൽ പറയുന്നു. ഏന്നാൽ ഹിന്ദുമതത്തിൽ ദൈവങ്ങളുടെ പ്രത്യേക രൂപങ്ങൾ നിലവിലുണ്ട്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ് എന്ന് വിശ്വസിക്കുന്നവരാണെങ്കിലും ശ്രീ കൃഷ്ണനു പകരം യേശുവിന്റെയോ,കന്യാ മറിയമിന്റെയോ വിഗ്രഹം വെക്കുന്നത് പരക്കെ കണ്ടു വരാത്തതിനാൽ ഭൂരിഭാഗം ഹൈന്ദവരും വിഗ്രഹാരാധകരാണെന്ന് വിമർശിക്കുന്നവരും ഉണ്ട്.
 4. ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുതതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുർവർണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
 5. സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങൾ ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ ചിന്തകളിൽ നിന്ന് ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമത പ്രമാണങ്ങളിൽ പറയുന്നില്ല.
 6. ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തിൽ മേൽ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 • ബാനർജി, എസ്. സി (1992), തന്ത്ര ഇൻ ബംഗാൾ (രണ്ടാമത് വിപുലീകരിച്ചത് എഡി.), ഡൽഹി: മനോഹർ, ഐ.എസ്.ബി.എൻ. 81-85425-63-9 
 • ബഷാം, എ. എൽ (1999), ഇന്ത്യയുടെ സാംസ്കാരിക ചരിത്രം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, ഐ.എസ്.ബി.എൻ. 0-19-563921-9 
 • ഭക്തിവേദാന്ത, ഏ. സി. (1997), ഭഗവദ്‌ഗീത അതേപടി (Bhagavad-Gita As It Is), ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്, ഐ.എസ്.ബി.എൻ. 089213285X, ശേഖരിച്ചത് 2007-07-14 
 • ഭാസ്കരനന്ദ, സ്വന്മി (1994), ഹിന്ദുമതത്തിന്റെ സവിശേഷതകൾ: ലോകത്തിലെ പ്രാചീനമതത്തിലേക്ക് ഒരെത്തിനോട്ടം The Essentials of Hinduism: a comprehensive overview of the world's oldest religion, Seattle, WA: Viveka Press, ഐ.എസ്.ബി.എൻ. 1-884852-02-5 
 • ഭട്ടാചാര്യ, എൻ. എൻ. (1999), (താന്ത്രിക മതത്തിന്റെ ചരിത്രം)History of the Tantric Religion (രണ്ടാമത് വിപുലീകരിച്ചത് എഡി.), ഡൽഹി: മനോഹർ പബ്ലിക്കേഷൻസ്, ഐ.എസ്.ബി.എൻ. 81-7304-025-7 
 • ചിത്ഭവാനന്ദ, സ്വാമി (1997), ഭഗവദ്‌ഗീത The Bhagavad Gita, ശ്രീരാമകൃഷ്ണ തപോവനം 
 • എലിയറ്റ്, സർ ചാൾസ് (2003), ഹിന്ദുമതവും ബുദ്ധമതവും: ഒരു ചരിത്രപരമായ ആഖ്യാനം -Hinduism and Buddhism: An Historical Sketch I (പുനർമുദ്രണം എഡി.), മുൻഷിരാം മനോഹർലാൽ, ഐ.എസ്.ബി.എൻ. 8121510937 
 • ഫുള്ളർ, സി.ജെ (2004), കർപ്പൂര ആരതി: ഇന്ത്യയിലെ ഹിന്ദുമതവും സമൂഹവും ( The Camphor Flame: Popular Hinduism and Society in India), പ്രിൻസ്റ്റൺ, NJ: പ്രിൻസ്റ്റൺ സർവ്വകലാശാല പ്രസിദ്ധീകരണം, ഐ.എസ്.ബി.എൻ. 9780691120485 
 • ഗ്രൗസേ, ഫ്രെഡറിക് സാൽമൺ (1996), മഥുര- ഒരു ജില്ലാസ്മൃതി( Mathura - A District Memoir) (പുനർമുദ്രണം എഡി.), ഏഷ്യൻ എജൂക്കേഷണൽ സൊസൈറ്റി 
 • ഗാർസസ്- ഫോളി, കാതറിൻ (2005), മാറുന്ന ലോകത്തിൽ മരണവും മതവും- Death and religion in a changing world, നെം. ഈ. ഷാർപ്പെ 
 • ഹൈന്ദവ തത്ത്വശാസ്ത്രപഠനത്തിനൊരാമുഖം (Introduction to the Study of the Hindu Doctrines) (1921 എഡി.), സോഫിയ പെരനിസ്, 1921, ഐ.എസ്.ബി.എൻ. 0-900588-74-8  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
 • (ഹിന്ദുമത പഠനങ്ങൾ) Studies in Hinduism (1966 എഡി.), സോഫിയ പെരനിസ്, ഐ.എസ്.ബി.എൻ. 0-900588-69-3 |isbn= - ഈ വില പരിശോധിക്കുക (സഹായം)  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)

കുറിപ്പുകൾ[തിരുത്തുക]

 1. "Major Religions of the World Ranked by Number of Adherents". Adherents.com. ശേഖരിച്ചത് 2007-07-10. 
 2. http://www.carmelapologetics.org/174151
 3. Kenoyer 1998, pp. 180–183
 4. "India", Oxford English Dictionary, second edition, 2100a.d. Oxford University Press.
 5. "Meaning of Hindu"
 6. http://www.sacred-texts.com/hin/rigveda/rv10075.htm
 7. O'Conell, Joseph T. (1973). "The Word 'Hindu' in Gauḍīya Vaiṣṇava Texts". Journal of the American Oriental Society 93 (3). pp. 340–344. 
 8. http://veda.wikidot.com/sanatana-dharma
 9. http://www.religionfacts.com/hinduism/sects.htm
 10. എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997
 11. Adherents.com, which itself references many sources; The World Almanac & Book of Facts 1998 being especially relevant.
 12. കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകർത്താ. 
 13. Nikhilananda 1990, pp. 3–8
 14. "Hindu History" The BBC names a bath and phallic symbols of the Harappan civilization as features of the "Prehistoric religion (3000-1000 BCE)".
 15. T. Oberlies (Die Religion des Rgveda, Vienna 1998. p. 158) based on 'cumulative evidence' sets wide range of 1700–1100.
 16. Falcao, Nelson (2003), Kristapurāṇa, a Christian-Hindu encounter: a study of inculturation in the Kristapurāṇa of Thomas Stephens, S.J. (1549-1619), Gujarat Sahitya Prakash, p. 99, ഐ.എസ്.ബി.എൻ. 9788187886723 
 17. The Ṛgvedic deity Dyaus, regarded as the father of the other deities, is linguistically cognate with Zeus—the king of the gods in Greek mythology, Iovis (gen. of Jupiter) —the king of the gods in Roman mythology, and Tiu/Ziu in Germanic mythology[1], cf. English 'Tues-day'. Other Vedic deities also have cognates with those found in other Indo-European speaking peoples' mythologies; see Proto-Indo-European religion.
 18. Olson, Carl (2007). The many colors of Hinduism: a thematic-historical introduction. Rutgers University Press. p. 9. ഐ.എസ്.ബി.എൻ. 9780813540689. 
 19. Andrews, Margaret; Boyle, Joyceen (2008). Transcultural concepts in nursing care. Lippincott Williams & Wilkins. p. 386. ഐ.എസ്.ബി.എൻ. 9780781790376. 
 20. Dogra, R.C; Dogra, Urmila (2003). Let's know Hinduism: the oldest religion of infinite adaptability and diversity. Star Publications. p. 5. ഐ.എസ്.ബി.എൻ. 9788176500562. 
 21. (ഋഗ്വേദം 1:164:46) “Ekam sat vipra bahudha vadanti” – സത്യം ഒന്ന് മാത്രം മഹത്തുക്കൾ അതിനെ പല പേര് വിളിക്കുന്നു
 22. (മഹാഉപനിഷത്ത്: Chapter 6, Verse 72) "വസുദൈവകുടുംബകം" – സർവ്വലോകവും ഒറ്റ കുടുംബം
 23. Badlani, Hiro (2008), Hinduism: Path of the Ancient Wisdom, iUniverse, p. 303, ഐ.എസ്.ബി.എൻ. 9780595701834 
 24. Lane, Jan-Erik; Ersson, Svante (2005), സംസ്കാരവും രാഷ്ട്രീയവും : ഒരു താരതമ്യപരമായ സമീപനം (Culture and politics: a comparative approach (Edition 2)), Ashgate Publishing, Ltd, p. 149, ഐ.എസ്.ബി.എൻ. 9780754645788 
 25. de Lingen, John; Ramsurrun, Pahlad, ഹൈന്ദവവിശ്വാസത്തിന് ഒരു ആമുഖം (An Introduction to The Hindu Faith), Sterling Publishers Pvt. Ltd, p. 2, ഐ.എസ്.ബി.എൻ. 9788120740860 
 26. Murthy, BS (2003), Puppets of Faith: theory of communal strife, Bulusu Satyanarayana Murthy, p. 7, ഐ.എസ്.ബി.എൻ. 9788190191111 
 27. "ഇന്ത്യയും ഹിന്ദുമതവും". Religion of World. ThinkQuest Library. ശേഖരിച്ചത് 2007-07-17. 
 28. Brodd, Jefferey (2003), World Religions, Winona, MN: Saint Mary's Press, ഐ.എസ്.ബി.എൻ. 978-0-88489-725-5 
 29. മഹാഭാരതത്തിൽ ചർച്ച ചെയ്യപ്പെട്ടത് 12.161; Bilimoria et al. (eds.), Indian Ethics: Classical Traditions and Contemporary Challenges (2007), p. 103; see also Werner 1994, Bhaskarananda 1994, p. 7
 30. ഹിന്ദുമതത്തിലെ തത്ത്വചിന്ത: മനുഷ്യജീവിതലക്ഷ്യങ്ങൾ; ധർമ്മം(Right Conduct), അർത്ഥം(iRght Wealth), കാമം(Rght Desire), മോക്ഷം(Right Exit (Liberation)), Pustak Mahal, 2006, ഐ.എസ്.ബി.എൻ. 81-223-0945-3 
 31. ഡോ. കെ. അരവിന്ദാക്ഷൻ, ഹിന്ദുക്കൾ ആത്യവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; വിശ്വഹിന്ദു ബുക്സ്, കലൂർ, എറണാകുളം. 2004

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Hinduism പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്

ശ്രവ്യം

"https://ml.wikipedia.org/w/index.php?title=ഹിന്ദുമതം&oldid=2519420" എന്ന താളിൽനിന്നു ശേഖരിച്ചത്