ആശ്രമങ്ങൾ
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദുധർമ്മമനുസരിച്ച് മനുഷ്യൻ അനുഷ്ടിക്കേണ്ട ജീവിതഘട്ടങ്ങളെയാണ് ആശ്രമങ്ങൾ എന്നു പറയുന്നത്. ആശ്രമധർമ്മങ്ങൾ സാമൂഹ്യമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വിധിക്കപ്പെട്ടിട്ടുള്ള അനുഷ്ടാനമാർഗങ്ങളാണ്. ഒന്നിനു പുറകേ ഒന്നായി അനുഷ്ടിക്കേണ്ട ഈ ആശ്രമങ്ങൾ നാലെണ്ണമാണ്.
- ബ്രഹ്മചര്യം - ജീവിതത്തെ ആദ്യവർഷങ്ങളിൽ ലഘുജീവിതം നയിച്ച് വിദ്യാഭ്യാസം നടത്തുക.
- ഗൃഹസ്ഥം - വിവാഹിതനായി കുടുംബജീവിതം നയിക്കുക
- വാനപ്രസ്ഥം - കാട്ടിലോ ഗൃഹത്തിന് പുറത്തോ വസിച്ച് ധ്യാനത്തിലേർപ്പെടുക
- സന്യാസം - സർവവും ഉപേക്ഷിച്ച് സന്യാസിയായി മാറുക
ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ വർണ്ണങ്ങളിലെ പുരുഷന്മാരുക്കു മാത്രമേ വേദപഠനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് മറ്റുള്ളവർ ഈ ആശ്രമങ്ങളീൽ പങ്കാളികളായിരുന്നില്ല. സ്ത്രീകൾക്ക് വേദപഠനം നിഷിദ്ധമായിരുന്നതിനാൽ അവർ അവരുടെ ഭർത്താവിന്റെ ആശ്രമം പിന്തുടരണം എന്നാണ് നിഷ്കർഷ[1].
ബുദ്ധ-ജൈന ചിന്തകൾ കൂടുതൽ ജനകീയമാകുന്ന കാലയളവിലാണ് ബ്രാഹ്മണർ ഈ ആശ്രമവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തത്.[2] ആശ്രമങ്ങളേയും ചാതുർവർണ്ണ്യവ്യവസ്ഥിതിയേയും ചേർത്ത് വർണ്ണാശ്രമധർമ്മങ്ങൾ എന്ന് പ്രയോഗിക്കാറുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 72. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 72. ISBN 8174504931.
Around the time when Jainism and Buddhism were becoming popular, brahmins developed the system of ashramas.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)