ബ്രഹ്മചര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമത്ത്വം ലക്ഷ്യം വച്ചു ജീവിക്കുന്ന ഒരു ചര്യയാണ് ബ്രഹ്മചര്യം. വിവാഹ ജീവിതം നയിക്കാതിരിക്കുക എന്നതു മാത്രമല്ല യഥാർഥ ബ്രഹ്മചര്യം, ചിട്ടയായ ചില ചര്യകൾ പിന്തുടരുന്ന ഒരു ജീവിതരീതിയാണ് ഇത്. ബ്രഹ്മചര്യം അനുഷ്ടിക്കുന്ന ആളിനെ ബ്രഹ്മചാരി എന്ന് വിളിക്കുന്നു.

ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനെമന്താണ്? ‘ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ'(യോഗദർശനം 2.38) എന്ന് പതഞ്ജലി പറയുന്നു. ബ്രഹ്മചര്യത്തിെന്റ പ്രതിഷ്ഠ കൊണ്ട് വീര്യലാഭം ഉണ്ടാകുമെന്നർത്ഥം. എന്താണ് വീര്യലാഭം? നമ്മുടെ ഉള്ളിൽ അസാധാരണമായ തേജസ്സ് ഉണ്ടാവുകയാണ്‌ വീര്യലാഭം. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളിൽ അസാധാരണമായ വാഗ്മിത അഥവാ വാക് ശക്തി ഉണ്ടാവും. വീര്യലാഭം കൊണ്ട്‌ നമ്മുടെ ഉള്ളിൽ നിന്ന് തന്നെ തീക്ഷ്ണമായ ചിന്തകൾ രൂപപ്പെടും. സ്മൃതിശക്തി വർദ്ധിക്കും. ബ്രഹ്മമചര്യം കൊണ്ടുള്ള ഏറ്റവും ്രപധാനപ്പെട്ട ഫലം സ്മൃതി ശക്തി വർദ്ധിക്കുമെന്നതാണ്. ഒാർമ്മശക്തി വർദ്ധിക്കുമെന്നർത്ഥം.

"https://ml.wikipedia.org/w/index.php?title=ബ്രഹ്മചര്യം&oldid=2403265" എന്ന താളിൽനിന്നു ശേഖരിച്ചത്