ലൈംഗികബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൈംഗികത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൈംഗിക ബന്ധം
മിഷണറി രീതി എന്നറീയപ്പെടുന്ന ലൈംഗികരീതി

ജീവികളിലെ പ്രത്യുദ്പാദനരീതികളുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം (ലൈംഗികവേഴ്ച). ഇണകളുടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷ ലൈംഗികാവയവമായ ലിംഗം സ്ത്രീ ലൈംഗികാവയവമായ യോനിയിൽ പ്രവേശീപ്പിച്ചു ചലിപ്പിക്കുകയാണ് സസ്തനികളിൽ ചെയ്യുന്നത്) ലൈംഗികബന്ധം എന്നിരിക്കിലും ലൈംഗികബന്ധമെന്ന പദം സ്ത്രീയും പുരുഷനും തമ്മിലോ സ്ത്രികൾ തമ്മിലോ പുരുഷന്മാർ തമ്മിലോ ഉള്ള കാമകേളിയെ സൂചിപ്പിക്കാനായി പൊതുവേ ഉപയോഗിക്കാറുണ്ട്.

സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക എങ്കിലും ഒച്ചു പോലുള്ള ജീവികളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികബന്ധത്തിലേർപ്പെടാറുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. ഇവരാണ് സ്വവർഗാനുരാഗികൾ. ചെറിയ രീതിയിൽ ഉള്ള ഒരു സ്പര്ശനം പോലും പലർക്കും ലൈംഗികാനുഭൂതി നൽകുന്നു. പല വിദേശരാജ്യങ്ങളിലും ട്രാൻസ്ജജൻഡറുകൾക്കും ഇതര ലൈംഗികന്യൂനപക്ഷങ്ങൾക്കും വിവാഹജീവിതം അനുവദിനീയവുമാണ്. മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല ശാരീരികവും മാനസികവുമായ സന്തോഷത്തിനും വേണ്ടി കൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എന്നു കണക്കാക്കപ്പെടുന്നു. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗിക വികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ്.മാത്രമല്ല സ്നേഹവും സുരക്ഷിതത്വവുമുള്ള അന്തരീക്ഷത്തിൽ മാത്രമേ സ്ത്രീക്ക് പൊതുവെ ലൈംഗികത ആസ്വദിക്കാൻ സാധിക്കാറുള്ളൂ.

മാനസിക സമ്മർദങ്ങളും ടെൻഷനും ലൈംഗികബന്ധത്തിനു തയ്യാറെടുക്കുമ്പോൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. ലൈംഗികബന്ധത്തിനു മുന്നോടിയായി ആവശ്യത്തിന് സമയം ആസ്വാദ്യകരമായ "രതിപൂർവലീലകൾക്ക്(Foreplay)" ചിലവഴിക്കുന്നത് സ്ത്രീക്കും പുരുഷനും ലൈംഗികമായ ഉത്തേജനം നൽകുന്നു. സ്നേഹസംഭാഷണം, ശിരസ്സ്, മുഖം, ഉദരം, സ്തനങ്ങൾ, കാലുകൾ, ചെവി, ചുണ്ടുകൾ,ഭഗശിശ്നിക,ജി-സ്‌പോട്ട് മുതലായ ഭാഗങ്ങളിൽ ചുംബിക്കുകയും ലാളിക്കുകയും ചെയ്യുന്നത് ആമുഖലീലകളിൽ പെടുന്നു. ഇതേതുടർന്ന് ശരീരവും മനസും ലൈംഗികബന്ധത്തിനു സജ്ജമാവുന്നു. പുരുഷനിലെ ലിംഗോദ്ധാരണത്തിനു സമാനമായി സ്ത്രീകളിൽ യോനീനാളം വികസിക്കുകയും വഴുവഴുപ്പ് നൽകുന്ന "ലൂബ്രിക്കേഷൻ സ്രവങ്ങൾ(Vaginal Lubrication)" ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ലൈംഗികബന്ധം സുഖകരമാക്കുകയും ഇരുവർക്കും സംതൃപ്തി ലഭിക്കുകയും ചെയ്യുന്നു.ലൂബ്രിക്കേഷൻ സ്രവങ്ങളുടെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധം വേദനാജനകമാവുകയും രതിമൂർച്ഛ ഇല്ലാതാക്കുകയും പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്തേക്കാം.ഇത് ലൈംഗികബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം.യോനീവരൾച്ച അനുഭവപ്പെട്ടാൽ കൂടുതൽ സമയം ബാഹ്യകേളികളിൽ ഏർപ്പെടുകയും ആവശ്യമെങ്കിൽ കൃത്രിമമായി നനവ് നൽകുന്ന "കെ-വൈ ജെല്ലി"(K-Y Jelly) പോലെയുള്ള ഏതെങ്കിലും നല്ല ലൂബ്രിക്കന്റുകൾ ഉപയോഗിക്കേണ്ടതായും വന്നേക്കാം.ഇരുപതു മിനുട്ടെങ്കിലും രതിപൂർവകേളികൾക്ക് ചിലവഴിക്കുന്നത് മികച്ച ലൈംഗികബന്ധത്തിനു സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ശാരീരിക-മാനസിക സുഖവും രതിമൂർച്ഛയും പ്രത്യുല്പാദനവുമാണ്‌ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ ലൈംഗിക ബന്ധങ്ങളും പത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല.സുരക്ഷിതവും സംതൃപ്തികരവുമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം വർദ്ധിക്കുവാനും, സ്നേഹം പങ്കുവെക്കപ്പെടാനും, മെച്ചപ്പെട്ട ആരോഗ്യത്തിനും കാരണമാകുന്നു എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. യഥാർഥത്തിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗികജീവിതം നയിക്കാവുന്നതാണ്.

കൃത്യമായ വ്യായാമവും, ആരോഗ്യകരമായ ഭക്ഷണവും, പോസിറ്റീവ് ആയ മാനസികാവസ്ഥയും, ലഹരി ഉപേക്ഷിക്കലുമെല്ലാം മികച്ച ലൈംഗിക ജീവിതത്തിനും സഹായിക്കുമെന്ന് വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു.

മറ്റ് ലിങ്കുകൾ[തിരുത്തുക]

ലൈംഗികത എന്ന പരമ്പരയുടെ ഭാഗം
Emblem-favorites.svg
ചരിത്രത്തിൽ
Courtly love
Greek love
Religious love
Types of emotion
Erotic love
Platonic love
Familial love
Puppy love
Romantic love
See also
Unrequited love
Problem of love
Sexuality
ലൈംഗിക ബന്ധം
Valentine's Day
Wiktionary-logo-ml.svg
sexual intercourse എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=ലൈംഗികബന്ധം&oldid=2672895" എന്ന താളിൽനിന്നു ശേഖരിച്ചത്