വിരലിടൽ (ലൈംഗികം)
![]() | വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
കൈവിരലുകൾ ഉപയോഗിച്ച് യോനി, കൃസരി, ഭഗം തുടങ്ങിയവയെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനെയാണ് വിരലിടൽ[അവലംബം ആവശ്യമാണ്] എന്ന് പറയുന്നത്. ഇത് ചെയ്യുന്നത് സ്വയമോ ഒരു ലൈംഗികപങ്കാളിയോ ആകാം. ബാഹ്യകേളിയുടെ ഭാഗമായും ഇത് ചെയ്യാറുണ്ട്. സ്ത്രീപുരുഷ ബന്ധത്തിൽ സ്ത്രീകളെ ലൈംഗികമായി ഉണർത്തുന്നതിന് കൈവിരലുകളുപയോഗിച്ച് യോനി, കൃസരി എന്നിവയെ ഉത്തേജിപ്പിക്കാവുന്നതാണെന്ന് കാമശാസ്ത്രഗ്രന്ഥങ്ങൾ അഭിപ്രായപ്പെടുന്നു. വിരലുകൾ കൊണ്ട് ഈ ഭാഗങ്ങളെ മൃദുവായി ഉത്തേജിപ്പിക്കുന്നത് യോനിയിൽ നനവ് അഥവാ ലൂബ്രിക്കേഷൻ, വികാസം എന്നിവ നൽകുകയും സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. മലദ്വാരത്തിൽ സ്പർശിച്ച വിരൽ വൃത്തിയായി കഴുകാതെ യോനിയുമായി സമ്പർക്കത്തിൽ വന്നാൽ അത് അണുബാധയ്ക്ക് കാരണമാകാറുണ്ട്.
സുരക്ഷിത ലൈംഗികബന്ധം[തിരുത്തുക]
കൈകളിൽ ലാറ്റക്സ് കൈയുറകൾ അണിയുകയാണെങ്കിൽ വിരലിടൽ ഒരു സുരക്ഷിത ലൈംഗികരീതിയായി കണക്കാക്കുന്നു.[1] വിരലിടുമ്പോൾ നഖങ്ങൾ വെട്ടി വൃത്തിയാക്കിയിട്ടില്ലെങ്കിൽ മുറിവുണ്ടാകാനും അതിൽ നിന്ന് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. കൈകളിൽ മുറിവോ അണുബാധയോ ഉണ്ടെങ്കിൽ വിരലിടുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചെയ്തതിനുശേഷം രോഗാണുക്കൾ പകരാതിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കണം. യോനിയിലും മലദ്വാരത്തിലും വിരലിടുകയാണെങ്കിൽ രണ്ടിനും വേറെവേറെ കൈയുറകളുപയോഗിക്കണം. മലദ്വാരത്തിലും യോനിയിലും ഒരേ വിരൽ കൊണ്ട് സ്പർശിക്കുകയാണെങ്കിൽ അത് യോനിയിൽ രോഗാണുബാധ പടരാൻ കാരണമാകും.
അവലംബം[തിരുത്തുക]
