കൃസരി
| Clitoris | |
|---|---|
The internal anatomy of the human vulva, with the clitoral hood and labia minora indicated as lines. The clitoris extends from the visible portion to a point below the pubic bone. | |
Location of (1) clitoral hood and (2) clitoral glans | |
| Details | |
| Precursor | Genital tubercle |
| Artery | Dorsal artery of clitoris, deep artery of clitoris |
| Vein | Superficial dorsal veins of clitoris, deep dorsal vein of clitoris |
| Nerve | Dorsal nerve of clitoris |
| Identifiers | |
| Latin | Clitoris |
| MeSH | D002987 |
| TA | A09.2.02.001 |
| FMA | 9909 |
| Anatomical terminology | |

സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പുരുഷ ലിംഗത്തിന്റെ ഘടനയുള്ള അവയവമാണ് കൃസരി, ഭഗശിശ്നിക അഥവാ യോനിലിംഗം. ഇംഗ്ലീഷ്: ക്ലിറ്റോറിസ് (Clitoris). ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അവയവം കാണപ്പെടുന്നു. ഭ്രൂണാവസ്ഥയിൽ Y ക്രോമോസോം ആണ് ഇതിൻറെ വളർച്ചയെ സ്വാധീനിക്കുന്നത്. ഭ്രൂണത്തിന്റെ ആദ്യമാസങ്ങളിൽ വളർച്ച പ്രാപിക്കാതെപോയ ലിംഗമാണിത്. സ്ത്രീകളിൽ കാണപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണിന്റെ അളവാണ് കൃസരിയുടെ വലിപ്പത്തെ നിയന്ത്രിക്കുന്നത്. പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന ഒന്നാണ് ഇത്, മറ്റു ഉപയോഗങ്ങൾ ഒന്നുംതന്നെ ഈ അവയവത്തിനില്ല. പ്രത്യുൽപ്പാദന പ്രക്രിയയിലും കൃസരി പങ്കു വഹിക്കുന്നില്ല. എന്നാൽ സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തിന്, അവരുടെ രതിമൂർച്ഛയ്ക്കും സംതൃപ്തിക്കും ഏറ്റവും അത്യാവശ്യമായ ഒരു അവയവം ആണ്.
മുന്നറിയിപ്പ് : താഴെയുള്ള വിവരങ്ങളുടെ ശാസ്ത്രീയമായ വ്യക്തതയ്ക്ക് വേണ്ടിയായി ചിത്രീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്; ചില വായനക്കാർക്ക് ഇത് അസ്വസ്ഥതയുണ്ടാക്കുവാൻ സാധ്യതയുണ്ട്, മുൻകരുതലുകൾ സ്വീകരിച്ചശേഷം മാത്രം കൂടുതൽ കാണുക.
കൃസരിയുടെ ധർമ്മം
[തിരുത്തുക]കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും മൃദുവായ കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ഛയിലെത്തുന്നു (Orgasm). മനുഷ്യ ലൈംഗികതയുടെ ഭാഗമായ സുഖാസ്വാദനത്തിൽ കൃസരിയിലെ ഉത്തേജനം പ്രധാന പങ്ക് വഹിക്കുന്നു. പല സ്ത്രീകളിലും ലൈംഗിക ഉണർവുണ്ടാകാൻ, യോനിയിൽ ലൈംഗികബന്ധത്തിന് ആവശ്യമായ വഴുവഴുപ്പുള്ള സ്നേഹദ്രവം (Lubrication) ഉണ്ടാകുവാൻ കൃസരി പരിലാളനം ആവശ്യമായി വരാറുണ്ട്. ലൈംഗികബന്ധത്തിനുള്ള സ്ത്രീശരീരത്തിന്റെ തയ്യാറെടുപ്പായി ഇതിനെ കണക്കാക്കുന്നു. അതിനാൽ ബാഹ്യകേളി അഥവാ ഫോർപ്ലേയിൽ ഇതിന് പ്രധാന സ്ഥാനമുണ്ട്. അതുപോലെ തന്നെ വൈബ്രേറ്റർ പോലെയുള്ള ലൈംഗിക കളിപ്പാട്ടം അഥവാ സെക്സ് ടോയ്‌സ് ഉപയോഗിച്ച് കൊണ്ടും ഇത് സാധ്യമാക്കാം. എന്നാൽ ബലമായുള്ള സ്പർശനം ആസ്വാദനം ഇല്ലാതാക്കാം, വേദനാജനകമാകാം. പലപ്പോഴും മൃദുവായ സ്പർശം തന്നെയാകും ഈ ഭാഗത്ത് ആവശ്യമായി വരിക. പലപ്പോഴും ഫാർമസിയിലും മറ്റും ലഭ്യമായ ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി (ഉദാഹരണത്തിന്: കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയവ) ഉപയോഗിച്ച് കൊണ്ടുള്ള കൃസരിയിലെ ലാളനകൾ സ്ത്രീകൾക്ക് സന്തോഷകരമാകാറുണ്ട്. പൂർണ്ണമായും ലൈംഗിക ആസ്വാദനത്തിന് വേണ്ടിയുള്ള അവയവമാണ് എന്നതിനാൽ ഇത് മറ്റുള്ള അവയവങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇതേപറ്റിയുള്ള അറിവ് ഇല്ലാതിരിക്കാൻ ഒരു പ്രധാന കാരണം.
ഉദ്ധാരണം
[തിരുത്തുക]ലൈംഗികമായി ശരീരവും മനസും സജ്ജ്ജമാവുമ്പോൾ പുരുഷന്റെ ലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നതു പോലെ ക്രിസരിയ്ക്കും കാഠിന്യവും ഉറപ്പും സംഭവിക്കും. എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ഇതിനെ "കൃസരി ഉദ്ധാരണം" (Clitoral erection) എന്ന് പറയുന്നു. മിക്കവാറും ഇതോടൊപ്പം യോനിയിൽ വഴുവഴുപ്പുള്ള ലൂബ്രിക്കേഷൻ ഉണ്ടാകാറുണ്ട്. സുഗമവും വേദനരഹിതവുമായ ലൈംഗികബന്ധത്തിന് ഇത് അനിവാര്യമാണ്.
മൃഗങ്ങളിൽ
[തിരുത്തുക]ഈ സ്ത്രീ അവയവം മനുഷ്യരിലും മറ്റു സസ്തനികളിലും ഒട്ടക പക്ഷിയിലും മറ്റു ചില മൃഗങ്ങളിലും കണ്ടു വരുന്നു. സപ്പോട്ടഡ് ഹൈന എന്ന വർഗത്തിലെ കഴുതപ്പുലികളുടെ കൃസരിയ്ക്ക് യോനീസമമായ ഓപ്പണിംഗ് ആണ് ഉള്ളത്, അവ ഇണ ചേരുന്നതും ഇത് ഉപയോഗിച്ചാണ്. ലെമൂർ, എട്ടുകാലിക്കുരങ്ങ് എന്നിവയ്ക്കും വളരെ വലിയ കൃസരി ഉണ്ട്.
ഘടന
[തിരുത്തുക]മനുഷ്യരിൽ യോനിയുടെ മുകൾ ഭാഗത്ത് ലാബിയ മൈനോറ എന്ന ഉൾദലങ്ങളുടെ സംഗമ സ്ഥാനത് ഒരു ചെറിയ ബട്ടൻ പോലെ കാണപ്പെടുന്ന ഭാഗമാണ് ഇത്. മൃദുവായി തടവി നോക്കിയാൽ ത്വക്കിന് അടിയിൽ പുരുഷ ലിംഗത്തിന് സമാനമായ ആകൃതിയിൽ ഉള്ള ഭാഗം അനുഭവിക്കാൻ കഴിയും. ത്വക്ക് കൊണ്ട് ആവൃതമായിരിക്കുന്ന ഈ ഭാഗത്തിന് അര ഇഞ്ച് മുതൽ രണ്ടു ഇഞ്ച് വരെ സാധാരണ രീതിയിൽ നീളം ഉണ്ടാവാറുണ്ട്, എന്നാൽ സാധാരണ ഗതിയിൽ മുഴുവനായും പുറത്തു കാണുവാൻ കഴിയില്ല. പുരുഷലിംഗം പോലെ കൃസരിയിൽ ഒരു തുറക്കൽ ഉണ്ടാവില്ല, അതുകൊണ്ട് തന്നെ പ്രത്യുൽപ്പാദന-വിസർജ്യ പ്രക്രിയകളിൽ കൃസരി പങ്കു വഹിക്കുന്നില്ല. എന്നാൽ മനുഷ്യരിൽ മറ്റു ലൈംഗിക അവയവങ്ങൾ ഒക്കെ തന്നെ പ്രാഥമികമായി ഇത്തരം പ്രക്രിയകൾക്ക് ഉപയോഗിക്കുന്നവയാണ്.
മനുഷ്യ സ്ത്രീകളിൽ ഏറ്റവും സംവേദന ശക്തി കൂടിയ ബാഹ്യ ലൈംഗിക അവയവമാണ് ഇത്. ഏകദേശം 8000 സംവേദന നാഡി ഞരമ്പുകൾ അവസാനിക്കുന്ന ഭാഗമാണ് കൃസരി. പുരുഷ ലിംഗത്തിൻറെ ഹെഡ്/മകുടം (Glans) ഭാഗത്ത് 4000 നാഡികൾ മാത്രമാണ് ഉള്ളത് എന്നുകൂടി പരിഗണിച്ചാൽ എന്ത് കൊണ്ടാണ് കൃസരി അനുഭൂതിയുടെ കേന്ദ്രബിന്ദു ആയി പരിഗണിക്കപ്പെടുന്നത് എന്ന് മനസ്സിലാകും. അതിനാൽ നേരിട്ടുള്ള സ്പർശനത്തിന് പകരം വശങ്ങളിലൂടെയുള്ള മൃദുവായ കൃസരി പരിലാളനം ആയിരിക്കും പൊതുവേ സ്ത്രീകൾ ആസ്വദിക്കുക എന്ന് കണക്കാക്കപ്പെടുന്നു. പലർക്കും ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി അല്ലെങ്കിൽ കൃത്രിമ സ്നേഹകങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള കൃസരിയിലെ ലാളനകൾ സന്തോഷകരമാകാറുണ്ട്. രതിമൂർച്ഛയ്ക്ക് മുന്നോടിയായി കൃസരി ഉള്ളിലേക്ക് മറയുന്നു. എങ്കിലും സുഖാനുഭൂതിയിൽ കുറവുണ്ടാകാറില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ സ്വയംഭോഗത്തിൽ ഇത് പ്രധാന പങ്കു വഹിക്കുന്നു.
പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം/ ഫോർ സ്കിൻ എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ തന്നെ കൃസരിയെ സംരക്ഷിക്കുന്ന ചര്മ്മത്തിൻറെ പേരാണ് ക്ളിറ്റൊറിസ് ഹുഡ്. പുരുഷലിംഗത്തിലെ അഗ്രചർമ്മം എങ്ങനെ പിന്നോട്ട് മാറുന്നുവോ അതുപോലെ തന്നെ ക്ളിറ്റൊറിസ് ഹുഡ് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതാണ്. ഹുഡ് ആൻഡ് ബൾബ് എന്നാണു ഈ ഭാഗത്തെ വിളിക്കുന്നത്.
പെൺ ചേലാകർമം
[തിരുത്തുക]ചില പുരുഷാധിപത്യ സമൂഹങ്ങളിൽ കൃസരിയോ അതിന്റെ ത്വക്കോ ചിലപ്പോൾ മറ്റു ഭാഗങ്ങളോ പൂർണമായോ ഭാഗികമായോ മുറിച്ചു നീക്കാറുണ്ട്. ഇതിനെ പെൺചേലാകർമം എന്ന് വിളിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണെന്ന് ലോകാരോഗ്യസംഘടന (WHO) ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗികസംതൃപ്തിയെയും ഇത് ദോഷകരമായി ബാധിക്കുകയും നിരന്തരം വേദനയും അണുബാധയും യോനീ വരൾച്ചയും ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്.
ഭഗശിശ്നികാഛദം
[തിരുത്തുക](ഇംഗ്ലീഷ്:clitoral hood)കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.