രതിമൂർച്ഛ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രതിമൂർഛ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ (Orgasm) എന്നു പറയാം[1] . ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. തലച്ചോർ (brain) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം. നാഡീവ്യവസ്ഥ (Nervous system) ഇതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികൾ ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നു. രതിമൂർച്ഛ ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന സ്വാഭാവികമായ ഒരു പ്രവർത്തനമാണ്. ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും രതിമൂർഛയുണ്ടാകും. എന്നാൽ അലൈംഗികരായ (Asexual) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ, രതിമൂർച്ഛയോ ചിലപ്പോൾ ലൈംഗികശേഷിയോ ഉണ്ടാകാറില്ല.

ആണുങ്ങൾക്ക് ഇത് ശുക്ല സ്ഖലനത്തോടൊപ്പം നടക്കുന്നു എന്ന് പറയാം. ലിംഗാഗ്രത്തിൽ ഏറെ നാഡീതന്തുക്കൾ നിറഞ്ഞ ലോലമായ ഉൾഭാഗത്തെ (Glans) സുഖകരമായ ഉത്തേജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാറുള്ളത്. സ്ത്രീകളിൽ ഏറെ നാഡീതന്തുക്കൾ നിറഞ്ഞ ഭഗശിശ്നിക (Clitoris), ജി-സ്‌പോട്ട് (G-Spot) എന്നിവയുടെ മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്. എന്നാൽ സ്ത്രീകളിൽ ഇത് കൂടുതൽ സങ്കീർണ്ണമാണ്. സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലംപോലെയുള്ള ദ്രാവകം ഉണ്ടാകുന്നില്ല, എങ്കിലും ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനം മൂലം യോനി ജലാർദ്ദമാകുകയും (Lubrication) വികസിക്കുകയും ചെയ്യുന്നു, കൃസരി ഉദ്ധരിക്കുന്നു. സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ എത്തണമെന്നില്ല, പക്ഷേ പുരുഷന് ഏതാണ് എല്ലാ സംഭോഗങ്ങളും രതിമൂർഛയിൽ അവസാനിക്കുകയാണ് ചെയ്യുക.[അവലംബം ആവശ്യമാണ്]പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണർന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ്. പൊതുവേ സ്ത്രീക്ക് മാനസികമായി അടുപ്പമുള്ള ഒരു പങ്കാളിയോടൊപ്പം മാത്രമേ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ. എന്നാൽ പുരുഷനെ അപേക്ഷിച്ചു ഒരു ലൈംഗിക ബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ കൈവരിക്കാൻ സ്ത്രീക്ക് സാധിക്കാറുണ്ട്.

ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ടെൻഷനും വിഷാദവുമൊക്കെ ഒഴിവാക്കുന്നത് രതിമൂർച്ഛ കൈവരിക്കാൻ സഹായിക്കുന്നു. ആവശ്യത്തിന് സമയം ആസ്വാദ്യകരമായ രതിപൂർവകേളികളിൽ ഏർപ്പെടുന്നത് (Foreplay) ഏറെ നല്ലതാണ്. മധുരസംഭാഷണം, രതിഭാവന പങ്കുവെക്കൽ, ചുണ്ട്, ചെവി, കഴുത്ത്, മാറിടം, വയർ, നിതംബം, കാലുകൾ, പാദം, ഭഗശിശ്നിക തുടങ്ങിയ ഭാഗങ്ങളിൽ ചുംബിക്കുന്നതും ലാളിക്കുന്നതും രതിമൂർച്ഛയിലേക്ക് നയിച്ചേക്കാം. അതോടെ യോനീനാളം വികസിക്കുകയും വഴുവഴുപ്പ് നൽകുന്ന സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. തുടർന്ന് ലൈംഗികബന്ധത്തിൽ രതിമൂർച്ഛ അനുഭവപ്പെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.

രതിമൂർച്ഛയെന്നത് ലൈംഗിക ഉത്തേജനത്തിന്റെ പാരമ്യതയാണ‍്. ഇതിന്‌ രതിഭാവനകൾ ആവശ്യമായേക്കാം. രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരികവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത്. പക്ഷേ അത് നാഡീവ്യൂഹത്താൽ (Nervous system) നിയന്ത്രിക്കപ്പെടുന്നുവെന്ന് മാത്രം. ഇതോടെ ലൈംഗികാവയവങ്ങൾക്ക് അടുത്തായുള്ള പേശികൾ ഇടവിട്ട് സങ്കോചിക്കുന്നതു കൂടാതെ ചിലപ്പോൾ ശരീരത്തിലെ മറ്റുചില പേശികൾ ശക്തമായി ചുരുങ്ങുകയോ, അതിയായ ആനന്ദം അനുഭവപ്പെടുകയോ, ശബ്ദങ്ങൾ പുറപ്പെടുവിക്കപ്പെടുകയോ ചെയ്യുന്നു. രതിമൂർച്ഛ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉത്തമമാണെന്നും ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

[2]

രതിമൂർച്ഛയ്ക്ക് ബോധേന്ദ്രിയങ്ങളുടെ ശക്തി മന്ദീഭവിപ്പിക്കാൻ പറ്റും എന്നത് മറ്റൊരു സവിശേഷതയാണ്. തലച്ചോറിലെ സന്തോഷകരമായ ഉത്തേജനമാണ് ഇതിന്‌ കാരണം. ചൂട്, തണുപ്പ്, വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവും, കാഴ്ച്ച, കേൾവി എന്നിവയേയും ഈ മന്ദിപ്പ് ബാധിച്ചേക്കാം.

ചെറുപ്പക്കാർക്ക് മാത്രമല്ല പ്രായമായവർക്കും അനുഭവേദ്യമാകുന്ന ഒന്നാണ് സുഖകരമായ ലൈംഗികത. ഇത് വാർദ്ധക്യത്തിലെ ആരോഗ്യത്തിനും ചുറുചുറുക്കിനും സഹായിക്കുന്നു. ബാഹ്യകേളികളുടെ കുറവ്, മാനസിക പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നം, പങ്കാളികൾ തമ്മിലുള്ള അകൽച്ച, ലൈംഗികതയോടുള്ള വെറുപ്പ്, ഭയം, പാപബോധം, ചില രോഗങ്ങൾ, ലഹരി ഉപയോഗം, ചിലതരം മരുന്നുകൾ, പ്രായമായി എന്ന തോന്നൽ, രതിഭാവനകളുടെ അഭാവം എന്നിവ രതിമൂർച്ഛയെ ബാധിക്കുന്ന ഘടകങ്ങളാണ്.

രതിമൂർഛയെകുറിച്ചുള്ള പഠനം[തിരുത്തുക]

പ്രാചീന ഭാരതത്തിൽ വാത്സ്യായനൻ രതിമൂർച്ഛയെപ്പറ്റി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാമസൂത്രം കാമകേളികളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. 1950നും 1960ഇടക്ക് മാസ്റ്റേർസും ജോൺസണും മനുഷ്യന്റെ ലൈംഗികതയെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും വളരെ പ്രധാനപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. പാശ്ചാത്യലോകത്ത് വലിയ വിപ്ലവങ്ങൾ ഉണ്ടാക്കിയ കണ്ടുപിടുത്തങ്ങളായിരുന്നു അവ. 1966ൽ പുറത്തിറക്കിയ അവരുടെ ലൈംഗിക പ്രതികരണം മനുഷ്യനിൽ (Human Sexual Response) എന്ന ഗ്രന്ഥത്തിൾ കാമവികാരമുണ്ടാവുന്ന നേരത്ത് മനുഷ്യനിലുണ്ടാവുന്ന നാല്‌ പ്രധാനപ്പെട്ട ശരീരശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് അഥവാ ഘട്ടങ്ങളെക്കുറിച്ച്, വിവരിച്ചു. ഈ നാല്‌ ഘട്ടങ്ങൾ ഉദ്ദീപനം, സമതലം, മൂർച്ഛ, റെസൊലുഷൻ എന്നിവയാണ്‌.

അവലംബം[തിരുത്തുക]

  1. What Every Woman Needs to Know About Sexual Satisfaction - Marriage
  2. സന്തോഷ് ബാബു; ഡോ. കെ. പ്രമോദ് (2 ജൂൺ 2014). "രതിഭാവമന്ദാരങ്ങൾ" (പത്രലേഖനം). മലയാളമനോരമ (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-06-03 11:04:03-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജൂൺ 2014. 

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രതിമൂർച്ഛ&oldid=2831443" എന്ന താളിൽനിന്നു ശേഖരിച്ചത്