ശീഘ്രസ്ഖലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീ പുരുഷ ശാരീരിക ബന്ധത്തിൽ, രതിമൂർച്ഛയിൽ എത്തുന്നതിനുമുമ്പ് തന്നെ നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. വളരെ ചെറിയ ലൈംഗികോദ്ദീപനംപോലും ഇതിന് വഴിതെളിച്ചേക്കാം. ഇതൊരു രോഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. തുടർച്ചയായി ശീഘ്രസ്ഖലനം സംഭവിക്കുന്നവരിൽ ഇതൊരു ലൈഗികശേഷിക്കുറവാണെന്ന തെറ്റിദ്ധാരണ ഉണ്ടാവുകയും, പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കാത്തതിൽ കുറ്റബോധം ഉടലെടുക്കുകയും ചെയ്യുന്ന പക്ഷം ഇത് രോഗാവസ്ഥയായിമാറിയേക്കാം.

പുരുഷനെ സംബന്ധിച്ച് രതിമൂർച്ഛയോടൊപ്പമാണ് സ്ക്കലനം സംഭവിക്കുന്നത് എന്നതുകൊണ്ട് ശീഘ്രസ്ക്കലനം പ്രശ്നമാകുന്നത് പങ്കാളിക്കാണ്. വ്യക്തികൾ തമ്മിൽ രതിമൂർച്ഛയ്ക്ക് ആവശ്യമായി വരുന്ന സമയത്തിൽ വ്യത്യാസമുണ്ടാവാം. വളരെ ചെറിയ ഉദ്ദീപനങ്ങൾകൊണ്ട് സ്ഖലനം സംഭവിക്കുന്നെങ്കിൽ മാത്രമേ രതിമൂർച്ഛ ഒരു പ്രശ്നമായി പരിഗണിക്കേണ്ടതുള്ളൂ.എല്ലാവ്യക്തികളിലും ചില സന്ദർഭങ്ങളിൽ ശീഘ്രസ്ഖലനം സംഭവിച്ചേക്കാം.ഉദാഹരണമായി വിവാഹജീവിതത്തിലെ ആദ്യനാളുകളിൽ ശീഘ്രസ്ഖലനം ഉണ്ടാവുക സ്വാഭാവികമാണ്.സ്വയംഭോഗം നടത്താത്ത അവിവാഹിതർക്ക് ചിലപ്പോൾ ചെറിയ ഉത്തേജനം ശുക്ല വിസർജ്ജനത്തിനു കാരണമായേക്കാം. ഇതൊന്നും ശീഘ്രസ്ഖലനമായി കണക്കാക്കിക്കൂടാ.ഒരാള്ക്ക് ലൈംഗികബന്ധത്തിലേർപ്പെട്ട് ഇത്ര സമയത്തിനകം ശുക്ല വിസർജനം ഉണ്ടായാൽ അത് ശീഘ്രസ്ഖലനമാണ് എന്ന് ഒരു കണക്ക് ഉണ്ടാക്കുക വയ്യ. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്തോ, സ്ത്രീക്ക് ആദ്യമോ രതിമൂർച്ഛ ഉണ്ടാകുന്നതാണ് അഭികാമ്യം. സ്ത്രീക്ക് മുൻപ് പുരുഷന് രതിമൂർച്ഛ ഉണ്ടാകുന്നത് പുരുഷന് ഒരു വലിയ അളവുവരെ നിയന്ത്രിക്കാവുന്നതാണ്. സ്ത്രീയെ ഉത്തേജനത്തിൻറെ കൊടുമുടിയിൽ എത്തിച്ചശേഷം ലൈംഗികമായി ബന്ധപ്പെടുക,സ്ത്രീയുടെ പരിലാളനങ്ങൾ കൊണ്ട് പുരുഷൻ തീവ്രമായി ഉത്തേജിതനാകാൻ അനുവദിക്കാതിരിക്കുക, ശുക്ലവിസർജനത്തിനു തൊട്ടുമുന്പായി ചിന്ത മറ്റു കാര്യങ്ങളിലേക്കു മാറ്റി വിടുക ഇതെല്ലാം പരിഹാരമാർഗ്ഗങ്ങളാണ്.

കാരണങ്ങൾ[തിരുത്തുക]

  • പരിചയക്കുറവ്
  • സ്ഖലനങ്ങൾ തമ്മിലുള്ള വെത്യാസം
  • ആശങ്ക, കുറ്റബോധം തുടങ്ങിയ മാനസികാവസ്ഥകൾ
  • മദ്യപാനം
  • ഹോർമോൺ തകരാറുകൾ
"https://ml.wikipedia.org/w/index.php?title=ശീഘ്രസ്ഖലനം&oldid=1968870" എന്ന താളിൽനിന്നു ശേഖരിച്ചത്