സ്വയംഭോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Édouard-Henri Avril (22).jpg

ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി രതിമൂർച്ഛയെത്തും വരെ) ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം [1]. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ഉപകരണങ്ങൾ ഉപയോഗിച്ചോ സ്വയംഭോഗത്തിൽ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ‌പ്പെടും[2]. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവർത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു.

സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്[3][4]. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ശാസ്ത്രം കണക്കാക്കുന്നുള്ളൂ[5].വളർത്തുന്നതോ വന്യമോ ആയ മൃഗങ്ങളിലെ പല ജാതികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[6].

ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൌമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല[7]. ആവർത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക, പൊതുസ്ഥലങ്ങളിൽ വച്ച് പ്രദർശനവാഞ്ഛയോടെ സ്വയംഭോഗം നടത്തുക, കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ സ്വയംഭോഗം ഒരു വൈദ്യശാസ്ത്രപ്രശനമാകാറുണ്ട്[1].

സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്[8]. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു[9]. ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്[10].

ചരിത്രത്തിൽ[തിരുത്തുക]

മനുഷ്യൻ ഉണ്ടായകാലം മുതൽക്കേ സ്വയംഭോഗം എന്ന രീതി ഉണ്ടായിരിക്കണം. ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെയുള്ള ചില ഗുഹാചിത്രങ്ങളിൽ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ കാണാൻ സാധിക്കും. മാൾട്ടയിൽ നിന്നു ലഭിച്ച, ക്രി.മു. നാലാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ഒരു കളിമൺ ശില്പത്തിൽ സ്ത്രീ സ്വയംഭോഗം ചെയ്യുന്നതായാണ‍് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും പുരാതനകാലങ്ങളില് നിന്നും ലഭിച്ച തെളിവുകളിൽ കൂടുതലും പുരുഷന്മാരുടേതാണ‍്. രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങളിൽ പുരാതന സുമേറിൽ നിന്നുള്ള തെളിവുകളാണ‍്‌ ഏറ്റവും പഴയത്. അവിടങ്ങളിൽ ഇത് ലൈംഗിക ശക്തി കൂട്ടുവാനുള്ള സമ്പ്രദായമായി ഒറ്റക്കോ ഇണയോട് ചേർന്നോ നടത്തിയിരുന്നതായി മനസ്സിലാക്കാം.

പുരാതന ഈജിപ്തിലാകട്ടെ സ്വയംഭോഗത്തിന്‌ കുറച്ചുകൂടെ ആദ്ധ്യാത്മികതലങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ദൈവങ്ങൾ സ്വയംഭോഗം ചെയ്തിരുന്നതായും അത് മായികമായ അർത്ഥം കൈവരിച്ചിരുന്നതായും കാണാം. ആട്ടും എന്ന ദേവത, പ്രപഞ്ചം സ്വയംഭോഗം ചെയ്താണ്‌ സൃഷ്ടിച്ചതെന്നും നൈലിന്റെ വേലിയിറക്കവും ഒഴുക്കുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്‌ എന്നെല്ലാമായിരുന്നു അവരുടെ വിശ്വാസം. ഇതേ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തിലെ ഫറവോ മാർ നൈലിലേക്ക് ആചാരപൂർവ്വം സ്വയംഭോഗം ചെയ്യേണ്ടതായും ഉണ്ടായിരുന്നത്രെ[11].

സ്വയംഭോഗ രീതികൾ[തിരുത്തുക]

ഇലക്ട്രിക് ടോർച്ച് ഉപയോഗിച്ച് സ്വയം ഭോഗം ചെയ്യുന്ന സ്ത്രീ
ലിംഗചർമ്മം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചുള്ള സ്വയംഭോഗം

ലൈംഗികാവയവത്തെയൊ അതിനോട് ചേർന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക, അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേർത്തമർത്തുക, വിരലുകളോ മറ്റ് വസ്തുക്കളോ മലദ്വാരത്തിൽ‍‍ കടത്തിവയ്ക്കുക, ലിംഗത്തെയും യോനിയെയും വൈബ്രേറ്റർ ഉപയോഗിച്ച് ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ‍് സ്‍ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതികൾ. ലൈംഗികവികാര മേഖലകളെ തൊടുക, തലോടുക, നുള്ളുക എന്നിങ്ങനെ ചെയ്യുന്നതുവഴിയും ലൈംഗികാവയവങ്ങളില് ലൂബ്ബ്രിക്കന്റുകള് പുരട്ടുന്നതുവഴിയും രതിമൂർച്ഛയിൽ എത്തിച്ചേരുവാനാവശ്യമായ ലൈംഗിക ഉത്തേജനം സാധ്യമാക്കുന്നു. അശ്ലീലചിത്രങ്ങൾ കാണുക,അശ്ലീലഗ്രന്ഥങ്ങൾ വായിക്കുക എന്നിങ്ങനെ സ്വയംഭോഗസഹായിയായ പ്രവര്ത്തനങ്ങൾ പലതുമുണ്ട്. ചിലര് ലൈംഗിക സംതൃപ്തിക്കായി വിവിധങ്ങളായ വസ്തുക്കള് മൂത്രനാള‍‍ത്തിലേയ്ക്ക് കടത്തിവയ്ക്കാറുണ്ട്.മറ്റു ചിലരാകട്ടെ സംഭോഗത്തെ അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായത്താല് സ്വയംഭോഗത്തിലേർ‍പ്പെടുന്നു.

സ്ത്രീകളിൽ[തിരുത്തുക]

ബാഹ്യജനനേന്ദ്രിയങ്ങളെ, പ്രത്യേകിച്ചുും കൃസരിയെ വിരലുകൾ ഉപയോഗിച്ച് തലോടുന്നതാണ‍് സ്‍ത്രീകളിൽ കണ്ടുവരുന്ന സ്വയംഭോഗരീതികളിൽ പ്രധാനമായത്. യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി‍, വിരലുകളോ, കൃത്രിമലിംഗമോ, വൈബ്രേറ്ററോ യോനിക്കുള്ളിൽ പ്രവേശിപ്പിച്ച് ചലിപ്പിക്കുന്നതും സ്‍തന‍‍ങ്ങളെയും മുലക്കണ്ണു‍‍കളേയും താലോലിക്കുന്നതും മറ്റുമാർഗ്ഗങ്ങളിൽ‍പ്പെടുന്നു. ജലധാരയെ യോനിയിലേയ്‍‍ക്കോ കൃസരിയിലേയ്‍ക്കോ നയിച്ചും, കാലുകള് പിണച്ചുവച്ചുകൊണ്ട് ജനനേന്ദ്രിയത്തിൽ മര്ദ്ദമേൽപ്പിച്ചും, ലൈംഗികമായി ചിന്തിച്ചും സ്‍ത്രീകള്ക്ക് സ്വയംഭോഗത്തിലേർപ്പെടാന് കഴിയും

പുരുഷൻമാരിൽ[തിരുത്തുക]

പുരുഷന്മാർ സാധാരണയായി തങ്ങളുടെ ലിംഗത്തെ കൈക്കുള്ളിലാക്കി മുന്നോട്ടും പിന്നോട്ടും രതിമൂര്ച്ഛയെത്തുന്നതുവരെ ചലിപ്പിച്ചാണ‍് സ്വയംഭോഗം ചെയ്യുന്നത്.പ്രാദേശിക ഭാഷ യിൽ വാണം വിടുക എന്നും പറയാറുണ്ട് . മറ്റുചിലരാകട്ടെ സംഭോഗത്തെ അനുകരിച്ച്, കൈകൾ ചലിപ്പിക്കാതെവച്ച് കൈക്കുള്ളിലേയ്ക്ക് അരക്കെട്ടിന്റെ സഹായത്താൽ ലിംഗത്തെ നയിക്കുകയാണ‍് ചെയ്യുന്നത്. സ്വയംഭോഗത്തിനിടെ വൃഷണസഞ്ചി, മുലക്കണ്ണുകള്, മലദ്വാരം എന്നിവയും ഉത്തേജിപ്പിക്കപ്പെടാറുണ്ട്.

സംയോജിത സ്വയംഭോഗം[തിരുത്തുക]

രണ്ടോ അതിലധികമോ ആളുകൾ, ഒറ്റയ്‍‍ക്കോ പരസ്പരമോ ലൈംഗികാവയവങ്ങളെ (സാധാരണയായി കൈകൾ‍ക്കൊണ്ട്) ഉത്തേജിപ്പിക്കുന്നതാണ‍് സംയോജിത സ്വയംഭോഗം. ലൈംഗിക ബന്ധത്തിലേർ‍പ്പെടുന്നതിന‍് എന്തെങ്കിലും കാരണത്താൽ വിമുഖത കാണിക്കുമ്പോഴാണ‍് മറ്റൊരു ഉപാധിയെന്നനിലയിൽ സംയോജിത സ്വയംഭോഗം സ്വീകരിക്കേണ്ടിവരുന്നത്. രതിപൂർവ്വലീലയെന്ന രീതിയിൽ സംയോജിത സ്വയംഭോഗത്തിലേർപ്പെടുന്നതും വിരളമല്ല. എങ്കിലും, കന്യകാത്വംകാത്തുസൂക്ഷിക്കുക, ഗർഭധാരണം തടയുക എന്നീ ലക്ഷ്യങ്ങൾ കൈവിടാതെതന്നെ ലൈംഗികസംതൃപ്തിനേടാം എന്നതാണ‍് ഈ മാര്ഗ്ഗം സ്വികരിക്കുവാൻ‍ ഭിന്നലിംഗ-ഇണകളെ‍‍ പ്രേരിപ്പിക്കുന്നതെന്നതും ഒരു യാഥാർത്ഥ്യമാണ‍്.

പരിണാമപരമായ ലക്ഷ്യം[തിരുത്തുക]

സ്‍ത്രീകളിലെ സ്വയംഭോഗം.അതിന്റെ സമയമനുസരിച്ച്, യോനിയിലേയും, ഗര്ഭാശയഗളത്തിലേയും, ഗര്ഭപാത്രത്തിലേയും സ്ഥിതിഗതികളിൽ മാറ്റംവരുത്തി സംഭോഗത്തിലെ ഗർഭധാരണ സാധ്യത വര്ദ്ധിപ്പിക്കുന്നു.ശുക്ലസ്വീകരണത്തിനു ഒരു മിനിറ്റ് മുന്പോ, അതിനുശേഷം 45മിനിറ്റിനുള്ളിലോ സ്‍ത്രീകൾക്ക് ഉണ്ടാകുന്ന രതിമൂര്ച്ച ബീജങ്ങൾ അണ്ഡത്തിലെത്തിച്ചേരാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു[1] പുരുഷൻമാരില് സ്വയംഭോഗം കുറഞ്ഞ ചലനശേഷിയുള്ള ബീജങ്ങളെ പുറംതള്ളി,അടുത്ത സ്‍ഖലനത്തിൽ കൂടുതൽ ചലനശേഷിയുള്ളതും, സംഭോഗാനന്തരമുള്ള ബീജസങ്കലന‍‍‍ത്തിൽ വിജയസാധ്യതയുമുള്ളതായ, ബീജങ്ങളെ പ്രദാനം ചെയ്യുന്നു

സ്വയംഭോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ[തിരുത്തുക]

സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. സ്വയംഭോഗം ഒരു മാനസികരോഗമോ രതിവൈകൃതമോ ആണെന്ന തെറ്റിദ്ധാരണ സർവ്വസാധാരണമാണ്[12]. ആറുവയസ്സുവരെയുള്ള പ്രായത്തിനിടയ്ക്ക് കുട്ടികൾ - വിശേഷിച്ച് പൊതുസ്ഥലങ്ങളിലും മറ്റ് ആളുകളുടെ സാന്നിധ്യത്തിലും - സ്വയംഭോഗം ചെയ്യുന്നതു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[13]. സുഖദായകമായ പ്രവർത്തി എന്ന നിലയ്ക്കാണ് കുട്ടികൾ ഈ പ്രായത്തിൽ ഇത് ചെയ്യുന്നത്, ആറുവയസ്സിനു ശേഷം സാമൂഹികസാഹചര്യങ്ങളെപ്പറ്റി കുട്ടി കൂടുതൽ ബോധവാനാകുകയും സ്വകാര്യതയിൽ സ്വയംഭോഗം ചെയ്യാൻ ശീലിക്കുകയും ചെയ്യുന്നു.[12]

ശുക്ലം നഷ്ടപ്പെടുന്നത് ശരീരത്തെ തളർത്തുമെന്നും സ്വയംഭോഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വിശ്വാസം അപൂർവ്വമല്ല. വൈദ്യശാസ്ത്ര സംബന്ധിയായ തെറ്റിദ്ധാരണകളും ഈ രംഗത്ത് കുറവല്ല. ഉദാഹരണത്തിനു, സ്വയംഭോഗം മൂലം മൂത്രനാളിയിൽ അണുബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ രക്തം ലൈംഗികാവയവങ്ങളിൽ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു[14]. ലൈംഗികാവയവങ്ങളിൽ ശസ്ത്രക്രിയ നടത്തി സ്വയംഭോഗത്വര നിർത്തിക്കാനുള്ള “ചികിത്സ” 20-ആം നൂറ്റാണ്ടുവരെയും അമേരിക്കൻ ഐക്യനാടുകളിൽ നടത്തിയിരുന്നു[14].

സ്വയംഭോഗ പ്രവർത്തികൾ അമിതമായ ലൈംഗികവാഞ്ഛയുടെയോ, ലൈംഗിക‌ അരാജകത്വത്തിന്റെയോ ലക്ഷണമാണെന്ന ധാരണയും തെറ്റാണ്. മുഖക്കുരു വർദ്ധിക്കുമെന്നും ശാരീരിക രോമവളർച്ച കൂടുതലാകുമെന്നുമുള്ള ധാരണകളും ശാസ്ത്രപിൻ‌ബലമുള്ളവയല്ല [15]. ആമിതമായി ശുക്ലം വിടുനത് മൂത്രത്തിൽ കടച്ചിൽ ഉണ്ടാക്കുന്നു.പലപ്പോഴും നമ്മുടെ രസത്തിനായി മറ്റുള്ളവരെ മടിയിൽ ഇരുത്തുകയോ,കിടകുംബോഴോ ഇങ്ങനെ സംഭവിക്കുന്നു

അവലംബിത ഗ്രന്ഥങ്ങൾ[തിരുത്തുക]

1.ബേക്കർ, റോബിന് ‍(ജൂൺ 1996) സ്പേം വാര്സ്: ദ സയന്സ് ഓഫ് സെക്സ്, ഡയാനെ ബുക്ക് പബ്ലിഷിംഗ് കമ്പനി ISBN 978-0-7881-6004-2.

അവലംബം[തിരുത്തുക]

 1. 1.0 1.1 Shuman. T (2006-02).Your Guide to Masturbation വെബ് എം.ഡി സൈറ്റിന്റെ താൾ.WebMD, Inc. and the Cleveland Clinic Department of Obstetrics and Gynecology.
 2. Based on "masturbation" in Merriam-Webster's Collegiate Dictionary, Eleventh Edition, Merriam-Webster, Inc., 2003
 3. Michael S. Patton.Twentieth-century attitudes toward masturbation. Journal of Religion and Health. Volume 25, Number 4, 291-302. doi: 10.1007/BF01534067
 4. Greydanus DE and Geller B. Masturbation: historic perspective. New York State Journal of Medicine, November 1980.
 5. B.First, Michael (2000). Diagnostic and Statistical Manual of Mental Disorders – 4th Ed.(DSM-IV-TR, 2000). Washington DC, USA: American Psychiatric Association. ഐ.എസ്.ബി.എൻ. 0-89042-024-6. 
 6. Bruce Bagemihl: Biological Exuberance: Animal Homosexuality and Natural Diversity. St. Martin's Press, 1999. ISBN 0-312-19239-8
 7. Cornog, Martha (May, 2003). The Big Book of Masturbation: From Angst to Zeal. USA: Down There Press. ഐ.എസ്.ബി.എൻ. 978-0940208292.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 8. Heiman JR, Meston CM. Empirically validated treatment for sexual dysfunction.Annu Rev Sex Res. 1997;8:148-94. PMID: 10051893
 9. Levitas E, Lunenfeld E, Weiss N,et al. Relationship between the duration of sexual abstinence and semen quality: analysis of 9,489 semen samples. Fertil Steril. 2005 Jun;83(6):1680-6.doi:10.1016/j.fertnstert.2004.12.045. PMID: 15950636
 10. Practice Committee of American Society for Reproductive Medicine in collaboration with Society for Reproductive Endocrinology and Infertility.Optimizing natural fertility. Fertil Steril. 2008 Nov;90(5 Suppl):S1-6. doi:10.1016/j.fertnstert.2008.08.122. PMID: 19007604
 11. Johnathan Margolis, "O: The intimate history of the orgasm", 2003. p134
 12. 12.0 12.1 Schor EL (Ed.), (1995). Caring for Your School-Age Child: Ages 5 to 12. The Complete and Authorative Guide. American Academy of Pediatrics, Elk Grove Village, IL. ISBN-0-553-09981-7
 13. Schmitt, B. D. "Masturbation in Preschoolers. (Behavioral Health Advisor 2002.1)" Clinical Reference Systems (Annual 2002): 2020.
 14. 14.0 14.1 Meyer TL, Cheng TL. Unveiling the Secrecy Behind Masturbation Pediatrics in Review. 2002;23:148-149. doi:10.1542/pir.23-4-148
 15. Ages & Stages : Masturbation. Healthy Children വെബ് താൾ. Access date: 23 Oct 2010.
"http://ml.wikipedia.org/w/index.php?title=സ്വയംഭോഗം&oldid=1946354" എന്ന താളിൽനിന്നു ശേഖരിച്ചത്