ഗുദഭോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലൈംഗിക പങ്കാളിയുടെ ഗുദത്തിൽ പുരുഷലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധരീതി ഗുദഭോഗം (Anal Sex) എന്നറിയപ്പെടുന്നു [1].

പുരുഷനും സ്ത്രീയും പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും പുരുഷന്മാർ തമ്മിലുള്ള സ്വവർഗ രതിയിൽ പങ്കാളികൾ പരസ്പരവും ഈ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്നതാണ്. (ഈ രിതിയിൽ താല്പര്യമുള്ളവർ).

പൊതുവേ സ്ത്രീകൾക്ക് ഗുദഭോഗം മൂലം ലൈഗിക ഉത്തേജനവും രതിമൂർഛയും ലഭിക്കാൻ സാദ്ധ്യത കുറവായതിനാൽ അവർ ഇത് പൊതുവെ ഇഷ്ടപ്പെടുന്നില്ല എന്നിരിക്കിലും ചിലർക്ക് ഇത് ആസ്വാദ്യമാകാറുണ്ട്.

പങ്കാളിയുടെ യോനിയിലൂടെയുള്ള ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, കന്യാചർമ്മത്തിന് (hymen) ഉടവ് സംഭവിക്കാതെ പങ്കാളിയുമായി ലൈഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരും ആർത്തവകാലത്തും ചിലർ ഇത്തരം രതിയിൽ ഏർപ്പെടുന്നു.

ലൈഗികരോഗങ്ങൾ പകരുന്നതിന് ഇത്തരം ലൈഗിക രീതികൾ കാരണമാകാറുണ്ട്.

കുണ്ടനടി,വണ്ടികെട്ട്,തോരൻ വെപ്പ് എന്നൊക്കെ കേരളത്തിൽ പ്രാദേശികമായി ഈ രീതി അറിയപ്പെടുന്നുണ്ട്. എന്നാൽ സ്വവർഗ്ഗരതിയുടെ ഭാഗമായി വരുമ്പോഴാണ് ഈ രീതി ഇപ്രകാരം അറിയപ്പെടുന്നത്. എന്നാൽ സ്വവർഗാനുരാഗികളെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് എന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ ആരോപിക്കുന്നു. ഭൂരിഭാഗം വരുന്ന സ്വവർഗാനുരാഗികൾ ഗുദഭോഗം ചെയ്യുന്നവർ ആണെന്ന് പറയാനാകില്ല എന്നവർ അഭിപ്രായപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. WordNet Search - 3.0
"https://ml.wikipedia.org/w/index.php?title=ഗുദഭോഗം&oldid=2779012" എന്ന താളിൽനിന്ന് ശേഖരിച്ചത്