ഗർഭഛിദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abortion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗർഭഛിദ്രം
AngkorWatAbortionAD1150.JPG
ബാസ് റിലീഫ്കമ്പോഡിയ“യിലെ “ആങ്കോർ വാട്“ ൽ, c. 1150, ഗർഭിണിയുടെ ഉദരത്തിൽ ഉലക്ക കൊണ്ട് ഇടിച്ച് ഭ്രൂണഹത്യ നടത്തുന്ന പിശാചിനെ ചിത്രീകരിച്ചിരിക്കുന്നു. [1]
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റിobstetrics
ICD-10O04
ICD-9-CM779.6
DiseasesDB4153
MedlinePlus002912
eMedicinearticle/252560
Patient UKഗർഭഛിദ്രം

ഗർഭപാത്രത്തിൽ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് ഗർഭഛിദ്രം(Abortion) എന്ന് പറയുന്നത്. [2] ഗർഭകാലത്തുണ്ടാകുന്ന വൈദ്യശാസ്ത്രസംബന്ധമായ സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള പ്രേരണ മൂലമോ ഗർഭഛിദ്രം സംഭവിക്കുന്നു. ഗർഭിണിയുടെ ജീവനോ, ആരോഗ്യസ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ഗർഭഛിദ്രത്തെ ചികിത്സാപരമായ ഗർഭഛിദ്രം എന്നും, മറ്റ് കാരണങ്ങൾക്കായി നടത്തുന്നതിനെ പ്രേരിപ്പിക്കപ്പെട്ട ഗർഭഛിദ്രം എന്നും പറയുന്നു. ബലാത്സംഗത്തിലൂടെ നടക്കുന്നതും ആഗ്രഹിക്കാത്തതുമായ ഗർഭധാരണവും പലപ്പോഴും ഗർഭഛിദ്രത്തിന് വിധേയമാകാറുണ്ട്. സാധാരണയായി ഗർഭഛിദ്രം എന്ന വാക്ക് പുറമേ നിന്നുമുള്ള പ്രേരണ മൂലമുള്ള പ്രക്രീയയെ സൂചിപ്പിക്കുമ്പോൾ, സ്വയം സംഭവിക്കുന്ന ഗർഭഛിദ്രങ്ങൾ പൊതുവേ ഗർഭമലസൽ എന്ന പേരിൽ അറിയപ്പെടുന്നു.

ലോകമെമ്പാടും ഓരോ വർഷവും 42 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 22 ദശലക്ഷം കൃത്യങ്ങൾ സുരക്ഷിതമായ സാഹചര്യങ്ങളിൽ നടക്കുമ്പോൾ മറ്റൊരു 20 ദശലക്ഷം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് സംഭവിക്കുന്നു. [3] സുരക്ഷിതമായ ഗർഭഛിദ്രങ്ങളിൽ വളരെ അപൂർവ്വമായി മാത്രം ഗർഭിണിക്ക് മരണം സംഭവിക്കുമ്പോൾ, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും, 5 ദശലക്ഷം ഗർഭിണികൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും വേദനയ്ക്കും കാരണമാകുന്നു. [3] ലോകജനതയുടെ വെറും 40 ശതമാനത്തിനു മാത്രമേ ഗർഭധാരണ പരിമിതികൾക്കുള്ളിൽ ചികിത്സാപരമായോ, സ്വയം തീരുമാനിക്കപ്പെടുന്നതോ അല്ലെങ്കിൽ പ്രേരിപ്പിക്കപ്പെട്ടതോ ആയ സുരക്ഷിത ഗർഭഛിദ്രത്തിന് സൌകര്യം ലഭിക്കുന്നുള്ളൂ. [4] എന്നാൽ സുരക്ഷിത ഗർഭഛിദ്രത്തിനുള്ള സൌകര്യങ്ങളുടെ അപര്യാപ്തതമൂലം ഇതേവരെ ഗർഭഛിദ്ര നിരക്കിന് കുറവൊന്നും വന്നിട്ടില്ല. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. [4]

സുദീർഘമായ ചരിത്രമുള്ള ഗർഭഛിദ്രം, പല മാർഗ്ഗങ്ങളുപയോഗിച്ച് നടത്തിവരുന്നു. ഗർഭച്ഛി‌ദ്രൌഷധങ്ങൾ, ശാരീരികമായി പരുക്കേൽ‌പ്പിക്കൽ, പാരമ്പര്യ രീതികളും മരുന്നുകളും എന്നിവ ചില മാർഗ്ഗങ്ങളാണ്. സമകാലിക വൈദ്യശാസ്ത്രം ശസ്ത്രക്രിയ പോലെയുള്ള പ്രതിവിധികൾ ഗർഭഛിദ്രത്തിന് ഉപയോഗപ്പെടുത്തുന്നു. അബോർഷൻ സംബന്ധിച്ച നിയമവശങ്ങളുടെയും, സാംസ്കാരിക കാഴ്ച്ചപ്പാടുകളുടെയും വ്യാപ്തി ലോകമെമ്പാടും വ്യത്യസ്തമാണ്. പല ലോകരാജ്യങ്ങളിലും ഗർഭഛിദ്രത്തെ സംബന്ധിച്ച വ്യക്തമായ ഭിന്നതകളും പൊതുതർക്കങ്ങളും ധാർമ്മികവും നിയമപരവുമായ പ്രശ്നനങ്ങളും നിലനിൽക്കുന്നു. ചില മതങ്ങൾ ഇതൊരു പാപമായി കണക്കാക്കുന്നു. ഇവിടെ എല്ലാം തന്നെ സ്ത്രീകളുടെ പ്രശ്നങ്ങൾ കണക്കിലെടുക്കപ്പെടുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

കുടുംബാസൂത്രണത്തെക്കുറിച്ചുള്ള ബോധവൽകരണങ്ങളും ഉറ (കോണ്ടം), കോപ്പർ ടി തുടങ്ങിയ ഗർഭനിരോധക മാർഗ്ഗങ്ങളും, ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസവും ഗർഭഛിദ്രത്തിന്റെ നിരക്ക് താഴോട്ട് കൊണ്ടുവരാൻ സഹായിച്ച ഘടകങ്ങളാണ്.[5]

അവലംബങ്ങൾ[തിരുത്തുക]

സൈറ്റേഷനുകൾ[തിരുത്തുക]

  1. Potts, M. et al. "Thousand-year-old depictions of massage abortion," Journal of Family Planning and Reproductive Health Care, volume 33, p. 234 (2007): “at Angkor, the operator is a demon.” Also see Mould, R. Mould's Medical Anecdotes, p. 406 (CRC Press 1996).
  2. Gynaecology for Lawyers By Trevor Dutt, Margaret P. Matthews
  3. 3.0 3.1 Shah I, Ahman E (2009). "Unsafe abortion: global and regional incidence, trends, consequences, and challenges". J Obstet Gynaecol Can. 31 (12): 1149–58. PMID 20085681. Unknown parameter |month= ignored (help)
  4. 4.0 4.1 Culwell, K.; മറ്റുള്ളവർക്കൊപ്പം. (2010). "Critical gaps in universal access to reproductive health: Contraception and prevention of unsafe abortion". International Journal of Gynecology & Obstetrics. 110: S13–16. PMID 123455. Unknown parameter |month= ignored (help); Explicit use of et al. in: |author= (help)
  5. Sedgh G, Henshaw SK, Singh S, Bankole A, Drescher J (2007). "Legal abortion worldwide: incidence and recent trends". Int Fam Plan Perspect. 33 (3): 106–16. doi:10.1363/ifpp.33.106.07. PMID 17938093. Unknown parameter |month= ignored (help)CS1 maint: Multiple names: authors list (link)

കുറിപ്പുകൾ[തിരുത്തുക]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് നിർവചിച്ചിട്ടുണ്ടെങ്കിലും <references> എന്നതിലുള്ള സംഘ ഘടകം "note" ആദ്യ എഴുത്തിൽ കാണുന്നില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗർഭഛിദ്രം&oldid=3198221" എന്ന താളിൽനിന്ന് ശേഖരിച്ചത്