ഗർഭം
ഗർഭം |
---|
പ്രസവിക്കാൻ കഴിയുന്ന പെൺവർഗ്ഗത്തിൽപ്പെട്ട ഏതൊരു ജീവിയും തന്റെ ഉദരത്തിൽ ഭ്രൂണാവസ്ഥയിലുള്ള ഒന്നോ അതിലധികമോ സന്താനങ്ങളെ വഹിക്കുന്നതിനെയാണ് ഗർഭം അഥവാ ഗർഭാവസ്ഥ എന്നു പറയുന്നത്. ഓരോ ജീവികളിലും ഗർഭകാലം വത്യാസപ്പെട്ടിരിക്കും. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ഗർഭകാലം 616 ദിവസമായി കണക്കാക്കപ്പെടുന്നു. മനുഷ്യരിൽ ഗർഭധാരണത്തിനു ശേഷം സാധാരണയായി 38 ആഴ്ചകൾക്ക് ശേഷമാണ് പ്രസവം നടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്ക് 37 മുതൽ 42 ആഴ്ചകൾ വരെ സമയമെടുക്കാം.
ഗർഭധാരണം[തിരുത്തുക]
ലൈംഗികമായി പ്രത്യുല്പാദനത്തിന്റെ ഫലമായി ഗർഭധാരണം നടക്കുമ്പോൾ സ്ത്രീ പുരുഷ ജീവികളുടെ ലൈംഗിക ബന്ധത്തിന്റെ ഫലമായി സ്ത്രീ ശരീരത്തിനുള്ളിലെത്തുന്ന പുംബീജം സ്ത്രീയുടെ അണ്ഡകോശവുമായി ബീജസങ്കലനത്തിലേർപ്പെടുന്നു (fertilization).തുടർന്നുണ്ടാകുന്ന സിക്താണ്ഡം (zygote) ഗർഭപാത്രത്തിൽ വച്ച് ഭ്രൂണമായി മാറുന്നു.എന്നാൽ മനുഷ്യരിൽ വന്ധ്യതാചികിത്സയുടെ ഭാഗമായി കൃത്രിമബീജസങ്കലനം നടത്തി സിക്താണ്ഡം ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചും ഗർഭധാരണം നടക്കുന്നു. ഏകദേശം 28, 30 ദിവസം വരുന്ന ആർത്തവചക്രത്തിന്റെ ഏതാണ്ട് പകുതിയോടെ നടക്കുന്ന അണ്ഡവിസർജനകാലത്ത് ഗർഭധാരണം നടക്കാൻ സാധ്യത കൂടുതലാണ്.
മനുഷ്യരിലെ ഗർഭസ്ഥ ശിശു[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 3D Pregnancy (Image from gestational age of 6 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.
- ↑ 3D Pregnancy (Image from gestational age of 10 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.
- ↑ 3D Pregnancy (Image from gestational age of 20 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.
- ↑ 3D Pregnancy (Image from gestational age of 40 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Human pregnancy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഗർഭം ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Merck Manual Home Edition - further details on the diseases, disorders, etc., which may complicate pregnancy.
- Pregnancy care planner - NHS guide to having baby including preconception, pregnancy, labor, and birth.