ജാരവൃത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വ്യഭിചാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിവാഹിതരായ സ്ത്രീയോ, പുരുഷനോ തങ്ങളുടെ ഭർത്താവിന്റെയോ ഭാര്യയുടെയോ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു പുരുഷനും സ്ത്രീയുമായി വിവാഹേതരമായി ലൈംഗികവേഴ്ച നടത്തുന്നതിനെയാണ് ജാരവൃത്തി അഥവാ ജാരബന്ധം (Adultery) എന്ന് പറയുന്നത്. ജാരവൃത്തിയെ മിക്ക മതങ്ങളും കുറ്റകരമായ തിന്മയായി പരിചയപ്പെടുത്തുന്നത് കാണാം. സദാചാരവും, മതപരവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് പല രാജ്യങ്ങളിലും ജാരവൃത്തിയെ ക്രിമിനൽ കുറ്റമായും കണക്കാക്കുന്നുണ്ട്, പ്രത്യേകിച്ചും നൂറ്റാണ്ടുകൾക്ക് മുൻപ് നിലവിൽ ഉണ്ടായിരുന്ന മതനിയമങ്ങൾ അടിസ്ഥാനമാക്കിയ മതരാഷ്ട്രങ്ങളിൽ.

ജാരവൃത്തി സംബന്ധിച്ച് പല സമൂഹത്തിലും നിയമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വ്യത്യാസമുണ്ട്. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഉഭയസമ്മതത്തോടുകൂടി പ്രതിഫലമില്ലാതെ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും തമ്മിൽ നടത്തുന്ന ലൈംഗികബന്ധങ്ങൾ കുറ്റകൃത്യമല്ല. എന്നാൽ, ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞു കൊണ്ടോ, അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുവാൻ ഉതകുന്ന കാരണങ്ങൾ ഉള്ളപ്പോഴോ, ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമില്ലാതെ, ബലാൽസംഗകുറ്റമാകാത്ത ലൈംഗിക വേഴ്ച നടത്തുന്ന പുരുഷൻ ഇന്ത്യൻ ശിക്ഷാ നിയമം 497 -ാം വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്കോ അർഹനാണ്. എന്നാൽ തുല്യ പങ്കാളിയായ സ്ത്രീയെ ഇക്കാര്യത്തിൽ ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുമില്ല. [1] ഇന്ത്യയിൽ സ്ത്രീക്ക് ഭർത്താവിന്റെ ജാരവൃത്തിക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ വ്യക്തമായ വ്യവസ്ഥയില്ല. ചില രാജ്യങ്ങളിൽ ഇതിനെ സിവിൽ കുറ്റമായി കണക്കാക്കാറുണ്ട്. വിവാഹമോചനത്തിന് മിക്ക നിയമ വ്യവസ്ഥയിലും പ്രധാന കാരണമായി ജാരവൃത്തി പരിഗണിക്കുന്നു. [2] എന്നാൽ ലൈംഗികത പ്രായപൂർത്തിയായ പൗരന്റെ മൗലീകാവകാശമായി അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ പരസ്പര സമ്മതപ്രകാരമുള്ള ബന്ധങ്ങൾ കുറ്റകരമല്ല.

ജാരവൃത്തിയെ വ്യഭിചാരം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇതൊരു നീചമായ പദമായാണ് മിക്ക മതങ്ങളും ഉപയോഗിച്ചിരുന്നത്. എന്നാൽ വ്യഭിചാരം എന്നതിനെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെടുത്തി പറയുക സാധാരണമാണ്. ആൺ ലൈംഗികത്തൊഴിലാളിയെ ഇംഗ്ലീഷിൽ Gigolo (ജിഗോളോ) എന്ന് വിളിക്കാറുണ്ട്.

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

വേശ്യ

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാരവൃത്തി&oldid=2803342" എന്ന താളിൽനിന്നു ശേഖരിച്ചത്