ലൈംഗികചായ്‌വ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sexual orientation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു വ്യക്തിക്ക് എതിർലിംഗത്തിൽ പെട്ടതോ സ്വന്തം ലിംഗത്തിൽപെട്ടതോ ആയ വ്യക്തികളോട് തോന്നുന്ന മാനസികമായതോ ശാരീരികമായതോ ഇവ രണ്ടും ചേർന്നതോ ആയ ആകർഷണമാണ് ലൈംഗികചായ്‌വ് (Sexual Orientation). എതിർവർഗലൈംഗികത (Heterosexuality), സ്വവർഗലൈംഗികത (Homosexuality), ഉഭയലൈംഗികത (Bisexuality), നിർലൈംഗികത (Asexuality) എന്നിങ്ങനെ വകഭേദങ്ങളുള്ള ലൈംഗികചായ്‌വ് ലിംഗതന്മയുമായി (Gender Identity) ബന്ധമുള്ളതാണ്. മനുഷ്യനിൽ മാത്രമല്ല മറ്റ് ജീവിവർഗങ്ങളിലും ഇത് കാണപ്പെടാറാറുണ്ട്.

ഒരാളുടെ ലൈംഗികത അഥവാ ലൈംഗികചായ്‌വ് എങ്ങനെ ഉടലെടുക്കുന്നു എന്നതിനെപ്പറ്റി ശാസ്ത്രലോകത്ത് ഒരു പൊതു അഭിപ്രായം നിലനില്ക്കുന്നില്ലെങ്കിലും ലൈംഗിക ചായ്‌വ് പ്രകൃതിജന്യമോ[1] പാരിസ്ഥിതികകാരണങ്ങൾ [2]മൂലമോ ഉണ്ടാവാം എന്നതിനെക്കുറിച്ച് സജീവ ചർച്ചകൾ ഗവേഷകർക്കിടയിൽ നടന്നുവരുന്നു [3]. ലൈംഗികചായ്‌വ് ജൈവീകമാണെന്നും ഇത് വ്യക്തിയുടെ തലച്ചോറിന്റെ പ്രത്യേകത ആണെന്നും പഠനങ്ങൾ അടിവരയിടുന്നു. ലൈംഗികതയെ (Sexuality) നിയന്ത്രിക്കുന്നത് മസ്തിഷ്കം (Brain) ആണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. ലൈംഗികപരമായ സ്വഭാവരീതികളും തുടങ്ങി ലൈംഗികചായ്‌വിനെക്കുറിച്ചുള്ള മിക്ക മനശാസ്ത്രപരമായ നിർവചനങ്ങളും ശാസ്ത്രീയപഠനങ്ങൾ[4] പ്രകാരം ലൈംഗികചായ്‌വ് വ്യക്തിയുടെ തിരെഞ്ഞെടുപ്പ് അല്ലെന്നും ഇതിന്‌ ജനതികവും ജൈവീകവുമായ അടിസ്ഥാനം ഉണ്ടെന്നും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശാസ്ത്രം വെളിവാക്കുന്നു. [5] ലൈംഗികചായ്‌വിന്റെ അടിസ്ഥാനത്തിൽ വ്യക്തികളോട് വിവേചനം പാടില്ലെന്ന് 2017-ലെ കേന്ദ്ര മാനസികാരോഗ്യ നിയമം വ്യക്തമാക്കിയിരുന്നു. ലൈംഗികചായ്‌വ്, സ്വവർഗാനുരാഗം എന്നിവ ഒരു രോഗമല്ലെന്നും, ചികിത്സ ആവശ്യമില്ലെന്നും 2018-ൽ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്. ബഹു: സുപ്രീം കോടതിയും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈംഗികചായ്‌വ്&oldid=3102458" എന്ന താളിൽനിന്ന് ശേഖരിച്ചത്