സ്വവർഗ്ഗലൈംഗികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വവർഗലൈംഗികത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
  വിവരം ലഭ്യമല്ല
സ്വവർഗരതി നിയമമാക്കിയത്
  സ്വവർഗ്ഗ വിവാഹം ഉള്ളത്1
  മറ്റു തരത്തിലുള്ള ബന്ധങ്ങൾ (ലിവിംഗ് ടുഗെതർ)2
  വിദേശത്ത് നടന്ന സ്വവർഗ്ഗ വിവാഹത്തിനു അംഗീകാരം
  സ്വർഗ്ഗരതി ഇണകൾക്ക് അംഗീകാരമില്ല
സ്വവർഗരതി നിയമത്തിന് എതിരായത്
  ചെറിയ ശിക്ഷ
  ഉയർന്ന ശിക്ഷ
  ജയിൽ ശിക്ഷ
  വധശിക്ഷ

1Vermont (USA) effective 1 September 2009, Maine (USA) effective 14 September 2009, New Hampshire (USA) effective 1 January 2010
2Wisconsin (USA) effective 3 August 2009, Nevada (USA) effective 1 October 2009
v  d  e

ഒരേ ലിംഗത്തിലോ ലിംഗതന്മയിലോ പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ്ഗലൈംഗികത. (Homosexuality). ഒരു ലൈംഗികചായ്‌വ് (Sexual orientation) എന്ന നിലയിൽ സ്വന്തം ലിംഗത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നത് സ്വവർഗ്ഗാനുരാഗം, സ്വവർഗ്ഗപ്രണയം, സ്വവർഗ്ഗപ്രേമം, സ്വവർഗ്ഗസ്നേഹം എന്നൊക്കെ അറിയപ്പെടുന്നു. സ്വവർഗ്ഗപ്രണയികൾക്ക് സ്വന്തം‌ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രമേ ആകർഷണം തോന്നുകയുള്ളൂ. ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്നവരെ ഉഭയവർഗ്ഗപ്രണയി എന്ന് വിളിയ്ക്കുന്നു.[1]

എതിർവർഗ്ഗലൈംഗികത (Heterosexuality), ഉഭയലൈംഗികത/ദ്വിവർഗ്ഗലൈംഗികത (Bisexuality) എന്നിവയ്ക്കൊപ്പം മനുഷ്യലൈംഗികതയുടെ തുടർച്ചയിലെ മൂന്നു തരംതിരിവുകളിലൊന്നാണ് സ്വവർഗ്ഗലൈംഗികത.[2] ഒരാളുടെ ലൈംഗികത സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് ജനതികവും വിവിധ സാമൂഹിക പ്രേരണകളുടേയും, ജൈവഘടകങ്ങളുടെയും വളർച്ചയിലെ ചുറ്റുപാടുകളുടെയും‌[3][4] (പ്രത്യേകിച്ച് ജനിതകം)[5] മറ്റു സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിശ്വസിക്കുന്നു. സ്വവർഗ്ഗാനുരാഗം 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' ഉള്ള കാഴ്ചപ്പാട് ഇന്ന് ആഗോളതലത്തിൽ തിരസ്കാരം നേരിട്ടുകൊണ്ടിരിക്കയാണ്. [6][7], മനുഷ്യലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവർഗ്ഗലൈംഗികതയെന്നുള്ള കാഴ്ചപ്പാടാണ് ഇന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നത്. [8] മനുഷ്യമസ്തിഷ്കത്തിലെ മീഡിയൽ ടെംപോറൽ ലോബിൽ ഉള്ള മാറ്റങ്ങൾ മൂലം ബാധിക്കുന്ന അധികലൈംഗികതല്പരത ആണ് ഇതിനു കാരണം എന്നും പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്.[9] എന്നാൽ‌ സ്വവർഗ്ഗാനുരാഗികളോടും ദ്വിവർഗ്ഗാനുരാഗികളോടും സമൂഹം വച്ചുപുലർത്തുന്ന വിവേചനവും യാഥാസ്ഥിതികധാരണകളും ഒറ്റപെടുത്തലും അത്തരം വ്യക്തികൾക്ക് മാനസിക സമ്മർദ്ദവും വിഷാദം പോലെയുള്ള മാനസികപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട് എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. [8] [10] അത്തരം ആളുകൾക്കു് ചില വികസിതരാജ്യങ്ങളിൽ വിവാഹസമത്വവും നിലവിലുണ്ട്.

അന്താരാഷ്ട്രസ്വീകാര്യത[തിരുത്തുക]

എൽ.ജി.ബി.റ്റി.ഖ്.ടുസ് (LGBTQ2S - Lesbian, Gay, Bisexual, Transgender (Third Gender), Queer, Two Spirit) അവകാശപോരാട്ടങ്ങളുടെ പ്രതീകമായ മഴവിൽ പതാക

സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിൽ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വിവിധ കാരണങ്ങളാൽ പ്രയാസമാണ്‌[11]. എങ്കിലും ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പടിഞ്ഞാറൻ സമൂഹത്തിലെ 6% മുതൽ 13% വരെ പേർ സ്വവർഗ്ഗനുരാഗികൾ ആണെന്നാണ് [ക] 2006-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ജനസംഖ്യയിലെ 20% പേർ സ്വവർഗാനുരാഗത്തോട് താല്പര്യമുള്ളവരാണെന്നാണ്‌. [12] മനുഷ്യനു പുറമെ മറ്റു പല ജന്തു സ്പീഷീസുകളിലും സ്വവർഗലൈംഗികത കാണപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവ ഒന്നുകിൽ കടുത്ത പരിസ്ഥിതികളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഒരു സഹവർത്തിത്വപ്രക്രിയയോ അല്ലെങ്കിൽ ഇണചേരാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന ഒരു അപൂർവ സംഗതിയോ ആയാണ് തിട്ടപ്പെടുത്തിരിക്കുന്നത്. ജന്തു വർഗ്ഗത്തിൽ ഇണചേരുന്നതിന്റെ പ്രധാനോദേശ്യമായ ജനതികതുടർച്ച നിലനിർത്തുക എന്ന ധർമമായ പരിണാമസിദ്ധാന്ത ഘടകം ഇതിൽ ഇല്ല.[13] [14]

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ലൈംഗികചായ്‌വോ ലിംഗതന്മയോ അടിസ്ഥാനമാക്കിയുള്ള വിവേചനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പ്രകാരം ശരിയല്ലെന്നും[15] സ്വവർഗലൈംഗികത കുറ്റമാക്കുന്ന നിയമങ്ങൾ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നുവെന്നും[16] ലൈംഗിക ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അംഗരാജ്യങ്ങളുടെ കടമയാണെന്നും[17] പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ ഇത് "അമേരിക്കൻ ഇൻഫ്ലുൻസ ആൻഡ് അഗ്ഗ്രഷൻ" എന്ന നയത്തിന്റെ ഭാഗമാണെന്ന് വാദങ്ങളും നിലനിൽക്കുന്നു.[18][19][20][21] ഇത് പലപ്പോഴും അവരുടെ സംസ്കാരത്തിന്റെ വൈകല്യങ്ങൾ മറച്ചുപിടിക്കാനും, ലോകത്തെ സാമന്യനിയമങ്ങളേക്കാൾ തങ്ങളുടേതാണു് കൂടുതൽ ശരി എന്ന് തിട്ടപ്പെടുത്തുവാൻ ആധുനിക യുഗം ഇപ്രകാരമാണ് എന്ന അപരോക്ഷമായ പ്രചാരണത്തിലൂടെയാണ് ഇതിനായിട്ടുള്ള ജനസമതി നേടിയെടുക്കുന്നത്‌ (ഉദാ: പരസ്യങ്ങൾ, അനുകൂലിക വൈകാരിക സന്ദേശങ്ങൾ...എന്നിവ.) [22][23][24]

പദപരിചയം[തിരുത്തുക]

സ്വവർഗലൈംഗികത

സ്വവർഗ്ഗലംഗികതയ്ക്കു് ഇംഗ്ലീഷിൽ ഹോമോ (Homo) എന്ന ഗ്രീക്ക് വാക്കും സെക്സ് (sex) എന്ന ലാറ്റിൻ പദത്തിൽ നിന്നുണ്ടായ സെൿഷ്വാലിറ്റി (sexuality) എന്ന വാക്കും കൂട്ടിച്ചേർത്ത് ഹോമോസെൿഷ്വാലിറ്റി (Homosexualty) എന്ന് ഉപയോഗിക്കപ്പെടുന്നു. സ്വവർഗ്ഗലൈംഗികതയുള്ള പുരുഷനെ ഗേ (gay) അല്ലെങ്കിൽ സ്വവർഗപ്രണയി എന്നും സ്വവർഗലൈംഗികതയുള്ള സ്ത്രീയെ ലെസ്ബിയൻ (lesbian) അല്ലെങ്കിൽ സ്വവർഗപ്രണയിനി എന്നും വിളിക്കുന്നു. ഇത്തരക്കാരെ പിന്തുണക്കുകയും അവരിൽ ഒരുമ കണ്ടെത്തുന്നവരെയും ഹോമോഫിൽ (homophile) എന്നും ഇടക്കാലത്ത് അറിയപ്പെട്ടിരുന്നു. ഹിന്ദിയിൽ സമലൈംഗികത എന്ന വാക്ക് നിലവിലുണ്ട്.

ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ (Transgender) (അപരലിംഗർ) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന ചുരുക്കപ്പേരാണ് എൽ.ജി.ബി.റ്റി. (LGBT). ലൈംഗികന്യൂനപക്ഷം എന്ന വാക്കും നിലവിലുണ്ട്. ലൈംഗികത ചില ചട്ടക്കൂടുകൾക്കുള്ളിൽ പെടുത്തേണ്ട ഒന്നല്ല എന്ന് വിശ്വസിക്കുന്നവർ ലെസ്ബിയൻ, ഗേ എന്നിവയ്ക്ക് പകരം എതിർവർഗ്ഗലൈംഗികതയിൽ നിന്ന് വ്യത്യസ്തർ എന്നു സൂചിപിക്കാൻ ക്വിയർ (queer) എന്ന പദം ഉപയോഗിക്കുന്നു. മദ്ധ്യലിംഗർ എന്നർഥം വരുന്ന ഇന്റർസെക്സ് (intersexual) എന്ന പദവും നിർലൈംഗികർ എന്നർഥം വരുന്ന എസെക്ഷ്വൽ (asexual) എന്ന പദവും ചേർത്ത് ബദൽലൈംഗികതകളുടെ വൈവിധ്യത്തെ സൂചിപ്പിക്കാൻ എൽ.ജി.ബി.റ്റി.ക്യൂ.ഐ.എ (LGBTQIA) എന്ന ചുരുക്കവും പ്രചാരത്തിലുണ്ട്. [25]

മതപരമായ കാഴ്ചപ്പാടുകൾ[തിരുത്തുക]

ഖജുറാഹോ അമ്പലത്തിലേ കാമവികൃതിയായ കൊത്തുപണികൾ

ലോകത്തിലെ പല സംസ്കാരങ്ങൾ പല സമയത്ത് പല രീതിയിലാണ് സ്വവർഗ്ഗലൈംഗിതയെ സമീപിച്ചിട്ടുള്ളത്. ചിലപ്പോൾ അംഗീകരിച്ചും ചിലപ്പോൾ ഖണ്ഡിച്ചും സമൂഹങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അബ്രഹാമികമതങ്ങൾ പിന്തുടരുന്ന മതസ്ഥാപനങ്ങൾ പലതും സ്വവർഗ്ഗരതിയെ അസ്വീകാര്യമായി കാണുന്നു. സെമിറ്റിക്ക് മതങ്ങൾ ഇതൊരു പാപമായി കാണുന്നു. വൈദേശിക രാജ്യങ്ങളിൽ ഈ വിഷയത്തെ മതപരമായ നീതിബോധത്തോടെ സമീപിക്കുന്നത് കുറ്റകരമായാണ് ചിതീകരിക്കപ്പെടുന്നത്. [26] സ്വവർഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന ആശയത്തിന്റെ കരടുകൾ പുരാതന ഗ്രീക്കിലെ എഴുത്തുകളിൽ കാണാം. പ്ലാറ്റോ പോലെ ഉള്ളവർ സ്വലിംഗത്തിൽ പെട്ടവരുടെ ഗുദഭോഗം അപ്രാകൃതികമാണെന്ന് മേല്പറഞ്ഞതിൽ കാണാം.[27] ഹിന്ദുമതത്തിൽ ഇപ്രകാരമുള്ള ചായ്‌വുകൾ സാധാരണഗതിയിലുള്ളതല്ല എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മദ്ധ്യലിംഗത്വം അംഗീകരിക്കപ്പെട്ടിട്ടുള്ളതു സങ്കല്പങ്ങളും കാണാം. അർദ്ധനാരീശ്വര സങ്കൽപ്പം, ശിഖണ്ഡി തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. വിഷ്ണു ഭഗവാന്റെ സ്ത്രൈണാവതാരമായ മോഹിനിയിൽ ശിവന് പാർവ്വതിയുടെ സാനിദ്ധ്യത്തിൽ കാമം ഉണ്ടാക്കിയെന്നും അവരുടെ മകനാണ് അയ്യപ്പൻ എന്നും പുരാണം പറയുന്നു. ഇത് ഭഗവാൻ ശിവന്റെ ഒരു വിലക്ഷണസ്വത്വം (ക്വിയർ) ആണെന്നും, വിഷ്ണുവിൻറെ ഇരട്ടസ്വത്വം (2S) എന്നും വിശേഷിപ്പിക്കുന്നു. ഹൈന്ദവസംസ്കാരത്തിൽ ഈശ്വരന് സ്ത്രീയുടെയും പുരുഷന്റേയും ഭാവങ്ങൾക്കു് അതീതമായാണ് ഇപ്രകാരമുള്ള പരാമർശനങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ഹിന്ദുമത പണ്ഡിതർ ഊന്നിപ്പറയുന്നു. കാമ്യകവനത്തിൽ പ്രവേശിച്ച സ്ത്രീയും പുരുഷനും ആയി മാറുന്നതും മറ്റൊരു ഉദാഹരണമാണ്. ഖജുറാഹോ അമ്പലത്തിലെ കാമകല്പനയടങ്ങിയ കൊത്തുപണികളിൽ ആ കാലഘട്ടത്തിലെ വൈദേശികസംസ്കാരത്തിന്റെ സ്വാധീനമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു. എന്നാൽ ഭാരതീയ സംസ്കാരത്തിൽ തുടർച്ചയായുള്ള വിദേശ സ്വാധിനങ്ങൾ നിന്ന് ഒഴിച്ച് ഇത്തരത്തിലുള്ള രീതികൾ പൊതുവെ നിലനിൽക്കുന്നതോ, സ്വാഭാവികമോ അല്ല എന്നുള്ള അനുമാനം ആണ് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

വിവാഹവും വിവാഹസമത്വവും[തിരുത്തുക]

ഏകദേശം 25 ഓളം വിദേശ രാജ്യങ്ങളിൽ പ്രായപൂർത്തിയായ ട്രാൻസ്ജൻഡറുകൾക്കും സ്വവർഗാനുരാഗികൾ ഉൾപ്പടെയുള്ള ലൈംഗികന്യൂനപക്ഷങ്ങൾക്കും (LGBT) അവരുടെ ലിംഗമോ ലൈംഗിക പ്രത്യേകതയോ ഒരു തടസ്സമാകാതെ നിയമപരമായി ഇഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യാവുന്നതാണ്. ഇതിനെ "വിവാഹസമത്വം (Marriage equality)"എന്ന് വിളിക്കുന്നു. ഇവരിൽ ചിലർ കുട്ടികളെ ദത്തെടുക്കുകയും മറ്റു ചിലർ വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. നെതർലാൻഡ് ആണ് ജനങ്ങൾ കൂടുതൽ സന്തോഷകരമായി ജീവിക്കുന്നതിനു ആദ്യമായി വിവാഹസമത്വം അനുവദിച്ചത്. പല പുകഴ്‌പെറ്റ മുൻനിര വികസിത രാഷ്ട്രങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ഇഷ്ടപ്രകാരം ഇണകളെ തിരഞ്ഞെടുക്കാൻ നിയമം അനുവദിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളിലും ചില ലൈംഗികന്യൂനപക്ഷങ്ങൾക്ക് വിവാഹസമത്വം അനുവദിച്ചിട്ടില്ല. പലപ്പോഴും സ്വവര്ഗാനുരാഗികളും മറ്റും ലൈംഗികന്യൂനപക്ഷങ്ങളിൽ പെടാത്തവരെ വിവാഹം ചെയ്യാൻ നിര്ബന്ധിതരാവുകയും, ദാമ്പത്യജീവിതം തകരുകയും ചെയ്ത നിരവധി സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടാവുന്നതായി ഈ രംഗത്തെ വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു.[അവലംബം ആവശ്യമാണ്] തികച്ചും വ്യക്തിപരമായ ഒരു ജൈവീക ആകർഷണം നിമിത്തം വിവാഹസമത്വം അനുവദിക്കാത്തത് പൗരന്റെ തുല്യാവകാശത്തിന് മേൽ കടന്നുകയറുന്ന ഒരു മനുഷ്യാവാകാശ പ്രശ്നമായി LGBT വിഭാഗങ്ങൾ ഉയർത്തിപ്പിടിക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

ആഫ്രിക്ക[തിരുത്തുക]

ഈജിപ്തിലെ ഖ്നുമോട്ടെപ്പും നിയൻഖ്നുമ്മും ഒരുപക്ഷേ ചരിത്രത്തിൽ കുറിക്കപ്പെട്ട ആദ്യത്തെ സ്വവർഗപ്രണയജോഡിയാവാം. ഈജിപ്ഷ്യൻ ചിത്രകലയിൽ ഏറ്റവും കൂടുതൽ അടുപ്പം കാണിക്കാൻ ഉപയൊഗിക്കപ്പെട്ട മൂക്കുകൾ മുട്ടിയുള്ള നിൽപ്പിൽ ഈ ജോഡി വരയ്ക്കപ്പെട്ടിട്ടുണ്ട്.[28] എന്നാൽ ഇവർ ഇരട്ടകളായിരുന്നെന്ന വാദവും നിലവിലുണ്ട്. ലെസോതോ രാജ്യത്തിലെ സ്ത്രീകൾ സമൂഹം അംഗീകരിക്കുന്ന മൊത്സൊആലെ എന്ന ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് നരവംശപഠനങ്ങൾ പറയുന്നുണ്ട്.[29]

അമേരിക്കകൾ[തിരുത്തുക]

സ്പാനിഷുകാർ കോളനികൾ സ്ഥാപിക്കുന്നതിനു മുമ്പത്തെ ലാറ്റിൻ അമേരിക്കയിൽ അസ്റ്റെക്, മായൻ, കെചുവ, മോചെസ്, സപോതെക്സ്, തുപിനമ്പാ പോലുള്ള ആദിവാസിസമൂഹങ്ങളിൽ സ്വവർഗാനുരാഗികളും ലിംഗാതീതരും സാധാരണമായി ഉണ്ടായിരുന്നു.[30] എന്നാൽ സ്പാനിഷ് അധിപതികൾ ഇവർക്കിടയിലെ ഗുദഭോഗം ശിക്ഷാർഹമാക്കി.[31] എമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതി 1986ൽ സ്വവർഗരതി ശിക്ഷാർഹമാക്കാമെന്നും 2003ൽ ഈ വിധി അസാധുവാണെന്നും വിധിച്ചു. ബ്രസീൽ, അർജന്റീന, ഉറുഗ്വായ് പോലുള്ള രാജ്യങ്ങളിൽ ഇന്ന് സ്വവർഗവിവാഹം നിയമപരമാണ്.

യൂറോപ്പ്[തിരുത്തുക]

പുരാതന ഗ്രീക്കിലെ പ്ലാറ്റോയുടെ ശിഷ്യനായിരുന്ന അരിസ്റ്റോട്ടിൽ തന്റെ ഗുരുവിന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് സ്വവർഗരതി ഒരു പ്രശ്നമല്ലെന്ന് വാദിക്കുന്നു.[32] ഗ്രീസിലെ സാഫോ എന്ന കവയിത്രിയുടെ കവിതകളിൽ സ്ത്രീസ്വവർഗാനുരാഗം യഥേഷ്ടം കാണാം. സ്ത്രീസ്വവർഗാനുരാഗത്തെ സൂചിപ്പിക്കാൻ ഇവരുടെ പേരിനെ അടിസ്ഥാനമാക്കി സാഫോയിസം എന്നും ഇവർ ജനിച്ച ലെസ്ബോസ് എന്ന ദ്വീപിനെ അടിസ്ഥാനമാക്കി ലെസ്ബിയനിസം എന്നും ഇന്നും ഉപയോഗിച്ചു പോരുന്നു.[33] [34] പുരാതന ഗ്രീസിലും റോമിലും ഒരു മുതിർന്ന പുരുഷനും ഒരു യുവാവും തമ്മിലുള്ള ലൈംഗികബന്ധം സാധാരണമായിരുന്നു.[35] ക്രിസ്തുവിനു ശേഷം വന്ന റോമൻ ചക്രവർത്തി ഥിയോഡോസിയസ് ഒന്നാമൻ A.D.390ൽ സ്വവർഗരതി ഒരു കുറ്റമാക്കിയെങ്കിലും[36] പുരുഷ ലൈംഗികതൊഴിലാളികളുടെ മേലുള്ള നികുതി AD498 വരെ തുടർന്നു.[37]

നവോത്ഥനകാലത്ത് ഫ്ലോറൻസ്, വെനീസ് പോലുള്ള പട്ടണങ്ങളിൽ ചില ശിക്ഷകൾ നിലവിലുണ്ടായിരുന്നുവെങ്കിലും സ്വവർഗരതി പതിവായിരുന്നു.[38] എന്നാൽ പതിമൂന്നാം നൂറ്റാണ്ടിലെ പ്രഭാഷകനായ ജിറോലമോ സവോനറോല സ്വവർഗരതി തെറ്റാണെന്നു വാദിച്ചതോടെ യൂറോപ്പിലെങ്ങും ഇത് ഒരു കുറ്റകൃത്യമായി മാറി.[39]

ആധുനികകാലത്ത് ഇംഗ്ലീഷ് എഴുത്തുകാരൻ തോമസ് കാനൻ സ്വവർഗരതിയെ അനുകൂലിച്ച് 1749ൽ പ്രബന്ധം എഴുതിയിരുന്നു. എന്നാൽ ഇത് അടിച്ചമർത്തപ്പെട്ടു.[40] 1785ൽ ജെറമി ബെന്തം മറ്റൊരു പ്രബന്ധം എഴുതിയെങ്കിലും ഇത് 1978ൽ മാത്രമേ പുറത്തു വന്നുള്ളൂ.[41] ഗുദഭോഗം 1803 വരെ നെതർലന്റ്സിലും 1835 വരെ ഇംഗ്ലണ്ടിലും ശിക്ഷാർഹമായ കുറ്റമായി തുടർന്നു. ഇന്ന് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ പോലുള്ള രാജ്യങ്ങളിൽ സ്വവർഗവിവാഹം ഒരു അവകാശമാണ്.

ഏഷ്യ[തിരുത്തുക]

പേർഷ്യയിലെ ഷാ അബ്ബാസ് ഒന്നാമൻ ഒരു യുവാവിനോടൊപ്പം

പുരാതന അസീറിയയിൽ സ്വവർഗബന്ധങ്ങൾ സാധാരണമായിരുന്നു. ഈ ബന്ധങ്ങൾക്ക് അനുഗ്രഹം തേടുന്ന പ്രാർത്ഥനകളും ഈ സമൂഹത്തിലുണ്ടായിരുന്നു.[42] എന്നാൽ ഇന്ന് മിക്ക പശ്ചിമേഷ്യൻ രാജ്യങ്ങളിലും സ്വവർഗരതി ശിക്ഷാർഹമായ കുറ്റമാണ്.

ശാന്തസമുദ്രത്തിലെ പാപുവ ന്യൂ ഗിനി പോലുള്ള മെലനേഷ്യൻ ദ്വീപുകളിലും സ്വവർഗലൈംഗികത സ്വീകാര്യമായിരുന്നു. എന്നാൽ യൂറോപ്പിൽ നിന്നുള്ള ക്രൈസ്തവ പ്രചാരകരുടെ വരവോടെ ഈ സമൂഹങ്ങളും സ്വവർഗലൈംഗികതയെ ഹീനമായി കാണാൻ തുടങ്ങി.[43]

ചൈനയിൽ 'മുറിഞ്ഞ കുപ്പായക്കൈയുടെ അഭിനിവേശങ്ങൾ' (ചൈനീസ്: 断袖之癖; pinyin: duànxiù zhī pǐ) എന്ന പേരിൽ ബി.സി. 600 മുതൽ സ്വവർഗലൈംഗികത കുറിക്കപ്പെട്ടിട്ടുണ്ട്.[44] ചൈനയെ ആഴത്തിൽ സ്വാധീനിച്ച കൺഫ്യൂഷനിസം എതിർ/സ്വവർഗലൈംഗികതയെ പറ്റി ഒന്നും പറഞ്ഞതേയില്ല. അഞ്ചാം നൂറ്റാണ്ടിൽ അധികാരത്തിൽ വന്ന ല്യൂ സൊങ് വംശത്തിന്റെ കാലത്തുണ്ടയ സാഹിത്യത്തിൽ സ്വവർഗാനുരാഗം മൂന്നാം നൂറ്റാണ്ട് മുതലേ ചൈനയിൽ സർവ്വസാധാരണമായിരുന്നു എന്ന് എഴുതപ്പെട്ടിട്ടുണ്ട്.[45] സ്വവർഗാനുരാഗത്തോട് എതിർപ്പ് പ്രകടമാകാൻ തുടങ്ങിയത് ചിങ് ഭരണത്തിന്റെ അവസാനകാലത്തും ഇന്നുള്ള ഭരണകൂടത്തിന്റെ കീഴിലും ആണ്.[46]

ചികത്സാ[തിരുത്തുക]

വര്ഷങ്ങളുടെ ഫലമായി ഈ മാനസികാവസ്ഥ സാമ്പ്രദായിക ചിക്റ്റ്‌സയെക്കു വിധയപെടുന്നതല്ല എന്ന് നയമാണ് ആഗോളതലത്തിൽ എടുത്തിട്ടുള്ളത്. 1970തിന് മുൻപ് അടിസ്ഥാന മനഃശാസ്ത്രമേഖലയിലെ അടിസ്ഥാന ചികത്സാ തത്വങ്ങൾ ഉപയോഗപ്പെടുത്തി "കോൺവെർഷൻ തെറാപ്പി" എന്ന് പേരിൽ ഇതിനു ചികത്സാ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മറ്റു പല മനഃപ്രയാസങ്ങൾ ഫലപ്രദമായി ചിക്ത്‌സിക്കുവാൻ ഉപയോഗിക്കുന്ന ഒരേ തത്ത്വങ്ങൾ കാറ്റിൽ പറത്തി കൊണ്ട് ഇപ്രകാരമുള്ള ചികത്സാകൾ ശാസ്ത്രിയമല്ല എന്ന് പല അന്താരാഷ്സ്ട്ര മനഃശാസ്ത്ര സംഘങ്ങൾ ഇന്ന് വിലയിരുത്തുന്നത്. ഇത് പലപ്പോഴും ഈ മേഖലയിലെ പുതിയ ചികത്സാ രീതികൾ പ്രോത്സാഹിക്കപെടാത്തത് മൂലം പഴയ തിരസ്കരം നേരിട്ടുള്ളതായ രീതികൾ പല രാജ്യങ്ങൾ ഇന്നും പിൻതുടരുന്നത് മൂലവും ആണ്. നിലവിലുള്ള ചികത്സാകൾ ഇവയാണ്: എതിർ ലിംഗത്തില്പെട്ട വെക്തിയുമായുള്ള റിലേഷന്ഷിപ് ക്രീയേഷൻ - ഇത് എന്താണ് എന്നുള്ള ഒരു ബോധം ഉണ്ടാക്കി കൊടുക്കുക; റെപ്യൂൽഷൻ തെറാപ്പി വിത്ത് ഹൈപ്നോസിസ് - സ്വവർഗലൈംഗികത ഉണർത്തുന്ന രീതികളോട് വെറുപ്പും അറപ്പും ഉണ്ടാക്കി എടുക്കുക; സെസ്സ്എൽ ഓറിയന്റഷന് ട്രാൻസ്ഫർ - കാമവൈകാരീയതയിൽ എതിർലിംഗ അഭനിവേശം സൃഷ്ടിക്കുക. ഷോക്ക് തെറാപ്പി - ഇപ്പോൾ മനഃശാസ്ത്രലോകത്തു ഉപയോഗിക്കാത്ത ഒരു ചികത്സാ രീതി. ചിക്ത്സായോട് സഹകരിക്കുവാൻ സാധിക്കാത്തതു പോലെയുള്ള ഉന്മാദ അവസ്ഥയുള്ളവർക്ക് മരുന്നുകൾ മറ്റും ചില രാജ്യങ്ങൾ കൊടുകുവർ ഉണ്ട്.[47][48]

ഇന്ത്യയിൽ[തിരുത്തുക]

നിയമ പോരാട്ടം[തിരുത്തുക]

സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള "പ്രകൃതിവിരുദ്ധ രതി" കുറ്റകരമാണെന്ന് ഇന്ത്യൻ നിയമാവലിയുടെ 377-വകുപ്പിൽ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1860-ൽ അടിച്ചേൽപ്പിച്ചതാണ് ഈ നിയമം. 2009 ജൂലൈ 2-ന്‌ ദില്ലി ഹൈക്കോടതി നടത്തിയ ഒരു വിധിയിൽ പ്രായപൂർത്തിയായവർക്ക്‌ ഉഭയസമ്മതപ്രകാരം സ്വവർഗരതിയിൽ ഏർപ്പെടാമെന്ന്‌ ദില്ലി ഹൈക്കോടതി വിധിച്ചു[49][50]. എന്നാൽ ഈ വിധിക്കെതിരെ വിവിധ മത സംഘടനകളുൾപ്പെടെയുള്ളവർ നലകിയ അപ്പീലിൽ സുപ്രീം കോടതി,സ്വവർഗ്ഗ രതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി നിർവചിക്കുന്ന 377-ആം വകുപ്പിൽ ഭരണഘടനാ പ്രശ്നമില്ലെന്ന് വിധിക്കുകയുണ്ടായി.[51]. ഇത് ഇന്ത്യൻ വിശേഷവിധിയുടെ ഭാഗമായി കഴിഞ്ഞു. പൊതുവെ വഴിതെറ്റിയ വ്യതിച്ചലനം (deviance) വൈവിധ്യമായി (diversity) ഇന്ത്യൻ മഹാരാഷ്ട്രം അംഗീകരിക്കുന്നില്ല, ഹിന്ദുത്വയോട്‌ യോജിച്ചതല്ല എന്ന് ആണ് 2017 വരെ രാഷ്ട്രീയ തലത്തിലുള്ള ഐക്യകണ്ഠത.

ഇന്ത്യൻ സൈക്യാട്രിസ്റ്റ് സൊസൈറ്റി 2014ൽ സ്വവർഗാനുരാഗം നിലവിലുള്ള അന്താരാഷ്ട്ര കാഴ്ചപ്പാടുകളും, അവരുടെ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇത് ഒരു മാനസികരോഗം അല്ലെന്ന നിലപാട് സ്വീകരിച്ചു. മനഃശാസ്ത്രമേഖലയിലെ നല്ല മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അനുദിന-ജീവിതത്തെ ഇത് ദോഷകരമായി ബാധിക്കുന്നത് അല്ലെങ്കിൽ മാനസികവും സാമൂഹികവും ആയ തലത്തിൽ ഇത് ഒരു പ്രശനം അല്ല എന്ന മൂലചിന്ത ആണ് ഇതിനു കാരണം.[52][53]

സ്വവർഗ്ഗ ബന്ധം, സ്വവർഗ്ഗലൈംഗികത ഉൾപ്പെടെ പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമല്ലന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് 2018ൽ വിധിച്ചു. ഇത് 2013ലെ അനുശാസനത്തിന്നു ബദൽ നിന്നുകൊണ്ട് ഒരു മനുഷ്യാവകാശ പ്രശ്നമായി ആണ് കണക്കിൽ എടുത്തിരിക്കുന്നത്. "ട്രാൻസ്ജെൻഡറുകളും സ്വവർഗ്ഗ താൽപര്യമുള്ളവരും എണ്ണത്തിൽ കുറവായിരിക്കാം എന്നാൽ അവർക്കും മറ്റുള്ളവരെപ്പോലെ ഈ രാജ്യത്തിൽ എല്ലാ പൗരാവകാശങ്ങളുമുണ്ട്. അവരുടെ ലൈംഗിക രീതിയെ കുറ്റകരമാക്കുന്ന ഇം അവരെ ഒറ്റപ്പെടുത്തുന്നതും മനുഷ്യാവകാശ ലംഘനമാണ്" സുപ്രീം കോടതി പറഞ്ഞു. സ്വവർഗ്ഗ താൽപര്യം ഒരു ജീവിത പ്രതിഭാസമായി അംഗീകരിക്കുന്നതോടു കൂടി, 150ൽ പരം വർഷങ്ങൾ ഇന്ത്യൻ നിയമങ്ങളിൽ നിലനിന്ന് വിക്ടോറിയൻ കാഴ്ചപ്പാട് ആണ് മാറ്റിമറിക്കപ്പെടുന്നത്.[54][55]

സർക്കാർ ഇതര സംഘടനകൾ[തിരുത്തുക]

ഇന്ത്യയിൽ ഇന്നു ധാരാളം ലൈംഗിക ന്യൂനപക്ഷ അനുകൂല സർക്കാർ ഇതര സംഘടനകൾ പ്രവർത്തിയ്ക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും വിദേശ ഫണ്ടിംഗ് കൊണ്ട് പ്രവർത്തിക്കുന്നവയാണ്. ഈ വിഭാഗത്തിൽ പെടുന്നവരുടെ സാമൂഹ്യ പ്രശ്നങ്ങളിൽ അവർക്ക് തണലാകുക, നിയമപരമായ കാര്യങ്ങളിലും വ്യക്തിപരമായ കൌൺസിലിങ്ങുകൾ നൽകുക, എച്ച് ഐ വി വ്യാപനം തടയുക, എയ്ഡ്സ് ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിങ്ങനെ ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെടുന്നവരുടെ പ്രശനങ്ങളെ പൊതുവിൽ നേരിടുന്ന വേദികൾ എന്ന നിലയിൽ സജീവമായ ഇത്തരം പ്രധാനപ്പെട്ട ചില സംഘടനകളിൽ ഒന്നാണ് മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഹംസഫർ ട്രസ്റ്റ്. [56]

കേരളത്തിൽ[തിരുത്തുക]

നേരിട്ട നിയമപ്രശ്നങ്ങൾ[തിരുത്തുക]

കേരളത്തിൽ സ്വവർഗപ്രണയവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ [57]

  • 2013 ഓഗസ്റ്റിൽ, ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് ബംഗ്ലൂരിലേക്ക് തിരിച്ച സ്വവർഗപ്രണയിനികൾക്കെതിരെ മാതാപിതാക്കൾ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ബംഗ്ലൂരിലെ 'സംഗമ' എന്ന സംഘടനയുടെ പിന്തുണയിൽ കോടതിയിൽ ഹാജരായ പെൺകുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് കൂടെ പോകുവാൻ തീരമാനിച്ചു.[58]

കുറിപ്പുകൾ[തിരുത്തുക]

.^ "[59][60][61][62][63][64][65][66][67][68][69]

ഇതുകൂടി കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009
  2. "Sexual orientation and homosexuality". American Psychological Association. 2008. Retrieved 25 ജനുവരി 2015. 
  3. APA. "Understanding Sexual Orientation and Gender Identity". American Psychological Association. Retrieved 27 ജനുവരി 2015. 
  4. Frankowski BL; American Academy of Pediatrics Committee on Adolescence (2004). "Sexual orientation and adolescents". Pediatrics. 113 (6): 1827–32. doi:10.1542/peds.113.6.1827. PMID 15173519.  Unknown parameter |month= ignored (help)
  5. Royal College of Psychiatrists: Submission to the Church of England's Listening Exercise on Human Sexuality.
  6. Robinson, B. A. (2010). "Divergent beliefs about the nature of homosexuality". Religious Tolerance.org. Retrieved September 12, 2011. 
  7. Schlessinger, Laura (2010). "Dr. Laura Schlessinger and homosexuality". Religious Tolerance.org. Retrieved September 19, 2012. 
  8. 8.0 8.1 ""Therapies" to change sexual orientation lack medical justification and threaten health". Pan American Health Organization. Retrieved 26 May 2012.  archived here [1].
  9. Marlowe WB, Mancall EL, Thomas JJ. Complete Klüver-Bucy syndrome in man. Cortex. 1975;11(1):53-9.
  10. Prajapati, ArpitC; Parikh, Sonal; Bala, DV (2014). "A study of mental health status of men who have sex with men in Ahmedabad city". Indian Journal of Psychiatry. 56 (2): 161–164. doi:10.4103/0019-5545.130498. PMID 24891704. Retrieved 25 ജനുവരി 2015. 
  11. LeVay, Simon (1996). Queer Science: The Use and Abuse of Research into Homosexuality. Cambridge: The MIT Press ISBN 0-262-12199-9
  12. McConaghy et al., 2006
  13. University of California - Riverside (17 June 2009). "Same-sex Behavior Seen In Nearly All Animals, Review Finds". Science Daily. 
  14. Sommer, Volker Sommer; Vasey, Paul L. (2006). Homosexual behaviour in animals : an evolutionary perspective. Cambridge: Cambridge Univeristy Press. ISBN 0521864461. 
  15. UN Human Rights Council. "Combating discrimination based on sexual orientation and gender identity". 
  16. UN Human Rights Council. "Combatting discrimination based on sexual orientation and gender identity - Speeches and statements". United Nations Office of the High Commissioner for Human Rights. 
  17. UN Human Rights Council (2012). "Born Free and Equal: Sexual Orientation and Gender Identity in International Human Rights and Law" (PDF). Geneva: United Nations Office of the High Commissioner for Human Rights. 
  18. https://www.nytimes.com/2015/12/21/world/africa/us-support-of-gay-rights-in-africa-may-have-done-more-harm-than-good.html?_r=0
  19. The homosexual propaganda campaign in America's media
  20. Obama uses embassies to push for LGBT rights abroad | World news | The Guardian
  21. Russia accuses EU of ‘aggressively promoting’ homosexuality – EURACTIV.com
  22. https://www.reuters.com/article/us-indonesia-lgbt/indonesia-considers-ban-on-destructive-lgbt-related-tv-content-idUSKBN1CL0MZ
  23. https://qz.com/913694/indian-brands-are-discovering-feminism-and-gay-sex-rights-like-never-before-not-the-least-because-they-sell/
  24. What’s Going On in an Australian TV Ad Opposing Gay Marriage? - The New York Times
  25. Schulman, Michael (9 January 2013). "Generation LGBTQIA". The New York Times. 
  26. Chris Kempling - Religious Freedom in Canada
  27. Plato (1972). The Laws. Penguin Books. p. 340. 
  28. Wilford, John Noble (20 December 2005). "A Mystery, Locked in Mystery Times". The New York Times. 
  29. Murray, Stephen; Roscoe, Will (1998). Boy Wives and Female Husbands: Studies of African Homosexualities. New York: St. Martin's Press. ISBN 0-312-23829-0. 
  30. Summers, Claude J. "lbtq: An Encyclopedia of Gay, Lesbian, Bisexual, Transgender, and Queer Culture". glbtq Inc. 
  31. Coello de la Rosa, Alexandre (2002). "Good Indians", "Bad Indians", "What Christians?": The Dark Side of the New World". Delaware Review of Latin American Studies. 3 (2). 
  32. Boswell, John (1980). Christianity, Social Tolerance, and Homosexuality: Gay People in Western Europe from the Beginning of the Christian Era to the Fourteenth Century. Chicago: University of Chicago Press. 
  33. Greene, Ellen (ed.) (1996). Re-reading Sappho: Reception and Transmission. Berkeley and Los Angeles, California: University of California Press. 
  34. "Sappho (ca 630?BCE)". glbtq. 2002. Retrieved 26 ജനുവരി 2015. 
  35. Hubbard, Thomas K (ed.) (2003). Homosexuality in Ancient Greece and Rome. Berkeley and Los Angeles, California: University of California Press. 
  36. Crompton, Louis (2006). Homosexuality and Civilization (ആദ്യത്തെ പേപ്പർബാക്ക് ed.). Cambridge, Massachusetts: Harvard University Press. pp. 133–134. ISBN 0674022335. Retrieved 26 ജനുവരി 2015. 
  37. McGinn, Thomas A.J. (1998). Prostitution, Sexuality and the Law in Ancient Rome. New York: Oxford University Press. p. 273. ISBN 9780195161328. Retrieved 26 ജനുവരി 2015. 
  38. Ruggiero, Guido (1989). The boundaries of eros : sex crime and sexuality in Renaissance Venice (Paperback[ -Ausg.], 5. [Dr.]. ed.). New York: Oxford University Press. ISBN 9780195056969. 
  39. Rocke, Michael (1996). Forbidden friendships : homosexuality and male culture in Renaissance Florence ([Nachdr.]. ed.). New York: Oxford Univ. Press. ISBN 01-95069-75-7. 
  40. Gladfelder, Hal (2006). In Search of Lost Texts: Thomas Cannon's 'Ancient and Modern Pederasty Investigated and Exemplified. Institute of Historical Research. 
  41. Bentham, Jeremy (1978). "Offences Against One's Self". Journal of Homosexuality. 3,4: 389–405. 
  42. Neill, James (2009). The origins and role of same-sex relations in human societies. Jefferson, N.C.: McFarland & Co. p. 83. ISBN 9780786435135. Retrieved 26 ജനുവരി 2015. 
  43. Herdt, Gilbert, H. (ed.) (1993). Ritualised homosexuality in Melanesia. London: University of California Press. ISBN 0-520-08096-3. 
  44. Hinsch, Bret (1992). Passions of the cut sleeve : the male homosexual tradition in China. Berkeley: University of California Press. ISBN 9780520078697. 
  45. Geng, Song (2004). The fragile scholar : power and masculinity in Chinese culture. Hong Kong: Hong Kong University Press. ISBN 978-962-209-620-2. 
  46. Kang, Wenqing (2009). Obsession: male same-sex relations in China, 1900-1950. Hong Kong: Hong Kong University Press. ISBN 9789622099814. 
  47. How LGBT Chinese are forced into pointless 'conversion therapy' - CNN
  48. China 'gay conversion': Accounts of shocks and pills - BBC News
  49. "Homosexuality no crime: Delhi High Court". Times Of India. Retrieved 2009-07-02. 
  50. "സ്വവർഗരതി കുറ്റകരമല്ല: ദില്ലി ഹൈക്കോടതി" (Malayalam ഭാഷയിൽ). Mathrubhumi. Retrieved 2009-07-02. 
  51. http://lifeglint.com/content/india/131211/gay-sex-is-criminal-offence-supreme-court സ്വവർഗ്ഗരതി നിയമ വിരുദ്ധം തന്നെയെന്നു സുപ്രീം കോടതി
  52. Iyer, Malathy (7 February 2014). "Homosexuality is not a disease, psychiatrists say". Times of India. Retrieved 25 ജനുവരി 2015. 
  53. "Homosexuality not mental illness, disease: Indian Psychiatric Society". First Post. 7 February 2014. Retrieved 25 ജനുവരി 2015. 
  54. മലയാള മനോരമ 7-9-18 പേജ് 1
  55. India: gay sex decriminalized by top court in landmark ruling - CNN
  56. Humsafar Trust, Naz Foundation to boost LGBT movement after receiving Rs 1 crore donation
  57. Sangama (13 August 2013). "Sangama wins lesbian case in Kerala High Court: Press release". Bangalore: Praja Rajakiya Vedike. 
  58. FIR (TV Show) (13 August 2013). "Lesbian marriage case". Asianet News. 
  59. ACSF Investigators (1992). AIDS and sexual behaviour in France. Nature, 360, 407–409.‌
  60. Billy, J. O. G., Tanfer, K., Grady, W. R., & Klepinger, D. H. (1993). The sexual behavior of men in the United States. Family Planning Perspectives, 25, 52–60.
  61. Binson, D., Michaels, S., Stall, R., Coates, T. J., Gagnon, & Catania, J. A. (1995). Prevalence and social distribution of men who have sex with men: United States and its urban centers. Journal of Sex Research, 32, 245–254.
  62. Bogaert, A. F. (2004). The prevalence of male homosexuality: The effect of fraternal birth order and variation in family size. Journal of Theoretical Biology, 230, 33–37. [2] Bogaert argues that: "The prevalence of male homosexuality is debated. One widely reported early estimate was 10% (e.g., Marmor, 1980; Voeller, 1990). Some recent data provided support for this estimate (Bagley and Tremblay, 1998), but most recent large national samples suggest that the prevalence of male homosexuality in modern western societies, including the United States, is lower than this early estimate (e.g., 1–2% in Billy et al., 1993; 2–3% in Laumann et al., 1994; 6% in Sell et al., 1995; 1–3% in Wellings et al., 1994). It is of note, however, that homosexuality is defined in different ways in these studies. For example, some use same-sex behavior and not same-sex attraction as the operational definition of homosexuality (e.g., Billy et al., 1993); many sex researchers (e.g., Bailey et al., 2000; Bogaert, 2003; Money, 1988; Zucker and Bradley, 1995) now emphasize attraction over overt behavior in conceptualizing sexual orientation." (p. 33) Also: "...the prevalence of male homosexuality (in particular, same-sex attraction) varies over time and across societies (and hence is a ‘‘moving target’’) in part because of two effects: (1) variations in fertility rate or family size; and (2) the fraternal birth order effect. Thus, even if accurately measured in one country at one time, the rate of male homosexuality is subject to change and is not generalizable over time or across societies." (p. 33)
  63. Fay RE, Turner CF, Klassen AD, Gagnon JH (1989). "Prevalence and patterns of same-gender sexual contact among men". Science. 243 (4889): 338–48. PMID 2911744.  Unknown parameter |month= ignored (help)
  64. Johnson AM, Wadsworth J, Wellings K, Bradshaw S, Field J (1992). "Sexual lifestyles and HIV risk". Nature. 360 (6403): 410–2. doi:10.1038/360410a0. PMID 1448163.  Unknown parameter |month= ignored (help)
  65. Laumann, E. O., Gagnon, J. H., Michael, R. T., & Michaels, S. (1994). The social organization of sexuality: Sexual practices in the United States. Chicago: University of Chicago Press.
  66. Sell RL, Wells JA, Wypij D (1995). "The prevalence of homosexual behavior and attraction in the United States, the United Kingdom and France: results of national population-based samples". Arch Sex Behav. 24 (3): 235–48. PMID 7611844.  Unknown parameter |month= ignored (help)
  67. Wellings, K., Field, J., Johnson, A., & Wadsworth, J. (1994). Sexual behavior in Britain: The national survey of sexual attitudes and lifestyles. London, UK: Penguin Books.
  68. Norway world leader in casual sex, Aftenposten
  69. Sex uncovered poll: Homosexuality, Guardian
"https://ml.wikipedia.org/w/index.php?title=സ്വവർഗ്ഗലൈംഗികത&oldid=2894000" എന്ന താളിൽനിന്നു ശേഖരിച്ചത്