Jump to content

ശാന്തസമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാസമുദ്രങ്ങളിൽ ഏറ്റവും വലുതാണ് ശാന്തമഹാസമുദ്രം അഥവാ പസഫിക് മഹാസമുദ്രം. ഏകദേശം 16,62,40,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം [ഭൂമി]യിൽ മൊത്തം ജലത്തിന്റെ നാല്പത്തിയാറു ശതമാനം ഉൾക്കൊള്ളുന്നു. ഭൂഗോളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഇത് വ്യാപിച്ചു കിടക്കുന്നു. മഹസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രമാണ് പസഫിക് ( ശാന്തമഹാസമുദ്രം ). ഒരു ത്രികോണ ആകൃതിയാണ് ഈ സമുദ്രത്തിനുള്ളത്. വടക്കേയറ്റം ആർട്ടിക്കും, പടിഞ്ഞാറുഭാഗത്ത് ഏഷ്യ, ഓസ്ട്രേലിയ വൻ‌കരകളും കിഴക്കുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻ കരകളും, തെക്കു ഭാഗത്ത് അന്റാർട്ടിക്കയും സ്ഥിതിചെയ്യുന്നു. ശരാശരി 4500 മീറ്ററിലധികം ആഴം ഈ സമുദ്രത്തിനുണ്ട്.

പസിഫിൿ സമുദ്രത്തിനുള്ളിൽ ഒരുപാട് അഗ്നിപർവ്വതങ്ങളും കിടങ്ങുകളും ഉണ്ട്


ഭൂമിയിലെ സമുദ്രങ്ങൾ

ഭൂമിശാസ്ത്രം

[തിരുത്തുക]

അന്റാർട്ടിക്കയിലെ റോസ് കടൽ മുതൽ ബെറിംഗ് കടൽ വരെ തെക്കുവടക്കായും ഇന്തോനേഷ്യൻ തീരം മുതൽ കൊളംബിയൻ തീരം വരെ കിഴക്കു പടിഞ്ഞാറായുമാണ് ഈ സമുദ്രം സ്ഥിതി ചെയ്യുന്നത്.

ധാരാളം ഗർത്തങ്ങളും, കിടങ്ങുകളും ഉൾക്കൊള്ളുന്ന പസഫിക്കാണ് ഭുമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശമായ ചലഞ്ചർ ഡീപ്പ് സ്ഥിതിചെയ്യുന്നത്‌. വടക്കുപടിഞ്ഞാറൻ പസഫിക്കിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം മരിയാന ട്രഞ്ച് എന്നറിയപ്പെടുന്നു. ദ്വീപുകൾ വളരെയധികം പസഫിക് മഹാസമുദ്രത്തിലുണ്ട്. ഏകദേശം 20000-ത്തിൽ അധികം ദ്വീപുകൾ പസഫിക്കിൽ സ്ഥിതിചെയ്യുന്നു. ഇവയിൽ അധികവും പവിഴ ദ്വീപുകളും (coral island ) , അഗ്നിപർവ്വതജന്യ ദ്വീപുകളുമാണ്.പനാമ കനാൽ പസഫിക് സമൂദ്രത്തിനേയും അറ്റ്‌ലാന്റിക് സമുദ്രത്തേയും പരസ്പരം ബന്ധിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും അധികം അഗ്നിപർവത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ "റിങ് ഓഫ് ഫയർ" കാണപ്പെടുന്നു.[1]

പേരിനു പിന്നിൽ

[തിരുത്തുക]

ഇംഗ്ലീഷ് ഭാഷയിലെ ശാന്തമാക്കുന്ന എന്നർഥമുള്ള പാസിഫൈ (pacify) പദത്തിൽനിന്നാണ് പസഫിക്ക് എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് എന്ന് ഒരു വാദമുണ്ട്. മറ്റൊരു വാദം പോർച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായിരുന്ന ഫെർഡിനാൻ‌ഡ് മഗല്ലനാണ് ആ പേരു നൽകിയത് എന്നാണ് . ശാന്തസമുദ്രം എന്നർഥം വരുന്ന മാരെ പസഫിക്കും(Mare Pacificum) എന്ന ലത്തീൻ വാക്കിൽനിന്നാണ് പെസഫിക് സമുദ്രം എന്ന പേർ ഉണ്ടാക്കിയതത്രേ. ഫിലിപ്പൈൻസ് വരെയുള്ള തന്റെ യാത്രയ്ക്കിടയിൽ കടൽ ക്ഷോഭിക്കാതിരുന്നതിനാലാണ് മഗല്ലൻ 'ശാന്തസമുദ്രം' എന്ന പേരു നൽകിയത്.

അറബികൾ പസഫിക് സമുദ്രത്തെ ബഹ്‌റെ-ഖൈൽ (അലസപ്രകൃതിയുള്ള സമുദ്രം) എന്നാണ് വിളിക്കുന്നത്.

പസഫിക് സമുദ്രം പൊതുവെ ശാന്തമായി നിലകൊള്ളാറുണ്ടെങ്കിലും എപ്പോഴും ശാന്തമല്ല എന്നതാണു യാഥാർഥ്യം. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും പലപ്പോഴും ഈ ജലവിതാനത്തിൽനിന്നും രൂപപ്പെടാറുണ്ട്. ശാന്തമഹാസമുദ്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ അഗ്നിപർവ്വതങ്ങൾ ധാരാളമായുണ്ട്. സമുദ്രാടിത്തട്ടുകളെ പിടിച്ചുകുലുക്കുന്ന വമ്പൻ ഭൂചലനങ്ങളും സുനാമികളും ഇവിടെ സാധാരാണമാണ്. 2004- ൽ തെക്കനേഷ്യൻ രാജ്യങ്ങളിൽ വൻ‌നാശം വിതച്ച സുനാമിയുടെ പ്രഭവ കേന്ദ്രവും പെസഫിക് മഹാസമുദ്രത്തിലായിരുന്നു.

പസഫിക്കിലെ പ്രധാന സമുദ്ര ജലപ്രവാഹങ്ങൾ

[തിരുത്തുക]

ഉഷണജലപ്രവാഹങ്ങൾ

[തിരുത്തുക]

വടക്കൻ ഭൂമധ്യരേഖാപ്രവാഹം‍

[തിരുത്തുക]

(North Equatorial Current) മെക്സിക്കോവിന്റെ പടിഞ്ഞാറൻ തീരത്തുനിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ഫിലിപ്പീൻസിനടുത്ത് അവസാനിക്കുന്നു.

തെക്കൻ ഭൂമധ്യരേഖാപ്രവാഹം

[തിരുത്തുക]

(South Equatorial Current) പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ന്യൂഗിനിക്കടുത്തു വച്ച് രണ്ടായി വഴിപിരിയുന്നു.

എതിർ ഭൂമധ്യരേഖാപ്രവാഹം

[തിരുത്തുക]

(Counter Equatorial Current) വടക്കൻ ഭൂമധ്യരേഖാപ്രവാഹം, തെക്കൻ ഭൂമധ്യരേഖാപ്രവാഹം എന്നീ പ്രവാഹങ്ങൾക്കെതിരെ അവയ്ക്കിടയിലൂടെ ഒഴുകുന്നു.

കുറോഷിവോ അഥവാ ജപ്പാൻ പ്രവാഹം

[തിരുത്തുക]

തയ്‌വാൻ പ്രദേശത്ത് വടക്കോട്ടൊഴുകി ബെറിങ് കടലിടുക്കിൽ ചെന്നു ചേരുന്നു.

കിഴക്കൻ ഓസ്‌ട്രേലിയൻ പ്രവാഹം

[തിരുത്തുക]

തെക്കൻ ഭൂമധ്യരേഖാപ്രവാത്തിന്റെ തെക്കൻ ശാഖ ഓസ്‌ട്രേലിയലിലെ ക്യൂൻസ്‌ലൻഡിന് സമാന്തരമായി ഒഴുകുന്നു.

ശീതജലപ്രവാഹങ്ങൾ

[തിരുത്തുക]

ഒഷിയാവോ(കുറിൽ) പ്രവാഹം

[തിരുത്തുക]

ബെറിങ് പ്രവാഹവും അലാസ്കൻ പ്രവാഹവും ഒക്കോട്സ്ക് പ്രവാഹവും ഒന്നുചേർന്നാണ് ഒഷിയാവോപ്രവാഹം ഉണ്ടാവുന്നത്.

കാലിഫോർണിയൻ പ്രവഹം

[തിരുത്തുക]

അമേരിക്കയുടെ പടിഞ്ഞറൻ തീരത്തുകൂടെ ഒഴുകി ഉഷ്ണജലപ്രവാഹമായ വടക്കൻ ഭൂമധ്യരേഖാപ്രാ‍വാഹവുമായി കൂടിച്ചേരുന്നു.

വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റ്

[തിരുത്തുക]

40 ഡിഗ്രി- 50ഡിഗ്രി രേഖാശംശങ്ങൾക്കിടയിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ടോഴുകുന്നു.

പെറൂവിയൻ പ്രവാഹം(ഹംബോൾട്ട്)

[തിരുത്തുക]

വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റിന്റെ തുടർച്ചയായി ഒഴുകുന്ന ഈ പ്രവാഹം തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടെ ഒഴുകുന്നു.

പസഫിക് സമുദ്രത്തിന്റെ ഭാഗമായുള്ള കടലുകളും ഉൾക്കടലുകളും കടലിടുക്കുകളും

[തിരുത്തുക]


ബാഹ്യകണ്ണികൾ

[തിരുത്തുക]
  1. Encyclopedia.
"https://ml.wikipedia.org/w/index.php?title=ശാന്തസമുദ്രം&oldid=4094625" എന്ന താളിൽനിന്ന് ശേഖരിച്ചത്