ഭിന്നലിംഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥയുള്ളവരാണ് ഭിന്നലിംഗർ/ട്രാൻസ് ജെണ്ടെർസ് (ഇംഗ്ലീഷ്: Transgender). ആംഗലേയ തത്ത്വമായ ലിംഗ വഴക്കം അണ് ഇതിൽ പ്രതിബാധിക്കുന്നത്[1]. ലിംഗാതീതർ, ഭിന്നലിംഗർ എന്നീ പദങ്ങളും ഇതിൻറെ പര്യായമായി ഉപയോഗിക്കാറുണ്ട്. ഭിന്നലിംഗർ പൊതുവെ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ 'മൂന്നാം ലിംഗം' എന്ന നിലപാട് സ്വീകരിക്കുന്നു. ഇപ്രകാരമുള്ള ഇന്റർസെക്സ് (Intersex) വിഭാഗത്തിൽപെടുന്ന ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും ആണോ അല്ലെങ്കിൽ പെണ്ണോ ആയി തീരാൻ ശ്രമിക്കുന്നു.[2] ഭിന്നലിംഗം എന്ന ലിംഗഭേദം രാഷ്ട്രീയമായി വിലയിരുത്തുമ്പോൾ അവ്യക്തതകൾ സൃഷ്ടികാറുണ്ട്. ലിംഗവാദങ്ങളിൽ ലിംഗഭേദം വിലയിരുത്തുമ്പോൾ മലയാളഭാഷയിൽ ഉള്ളപോലുള്ള വ്യക്തത ആംഗലേയ വാക്കിലെ ഉത്തരാധുനിക സംഞ്ജകില്ല. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മധ്യലിംഗവിഭാഗമാണ്‌ ഹിജഡകൾ.

സാമൂഹിക നീതിയുടെ ഭാഗമായി ലിംഗ സമ്മതവത്തോടു കൂടിയുള്ള ലിംഗനീതി ഉറപ്പാകുന്നുന്നതിനു വേണ്ടി ഹിജഡ, നപുംസകം എന്നീ പദങ്ങൾ വിവേചനപരമാണെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. അതിനാൽ "ട്രാൻസ് ജെൻഡർ" എന്ന പദമാണ് കേരള സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ട്രാൻസ് ജെൻഡറുകളെ കേരള സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയും അവരുടെ സാമൂഹിക തുല്യതക്ക് വേണ്ടി പ്രത്യേകനയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികനീതീ വകുപ്പ് ട്രാൻസ് ജെൻഡറുകളുടെ സാമൂഹിക ഉന്നതിക്ക് വേണ്ടി പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നു. ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ്‌, സംസ്ഥാന ട്രാൻസ് ജെൻഡർ സെൽ എന്നിവയും അവയിൽ ചിലതാണ്.

ഒരു ലിംഗവിഭാഗത്തത്തിൽ പെട്ടവർ ചിലപ്പോൾ ലിംഗബോധത്തിൽ സംശയം പ്രകടിപ്പികാർ ഉണ്ട്. ഇപ്രകാരം സ്വത്വ ബോധത്തിൽ ചിത്തവിഭ്രമം ഉള്ളവർ മറുതുണി ഉടുത്തു സാങ്കല്പിക ഭാവത്തോടു അനുരഞ്ജനപ്പെടുവാൻ ശ്രമിക്കും. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: പുര്‌ഷികസ്ത്രീകൾ. അതുപോലെ മറിച്ചു ചിലർ പെണ്ണായി ജനിച്ച ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: അൽബേനിയയിലെ ബ്രഹ്മചാരികൾ. ഇത്തരക്കാർ താങ്കളക് അനുയോജ്യമായ വസ്ത്രധാരണത്തിലൂടെ മറ്റും സ്വത്വ ബോധത്തിനോട് അനുരഞ്ജപെടുവാനുള്ള ഒരു ശ്രമം ആണ് നടത്തുന്നത്. പലപ്പോഴും ഇവരുടെ ലിംഗതന്മയോ സ്വവർഗത്തോടോ എതിർവർഗത്തോടോ ആവാം.[3] സ്വവർഗ്ഗലൈംഗിക ചായ്‌വ് (sexual orientation) ആണ് പൊതുവെ ഇപ്രകാരത്തിലുള്ളവർ താല്പര്യപെടുന്നത്. ഇപ്രകാരമുള്ള അപരലിംഗരെ മൂന്നാം ലിംഗക്കാർ/ഭിന്നലിംഗർ എന്ന് പറയുമ്പോൾ ഇതിൽ പെടുന്നവരെ (ഭിന്നലിംഗരെ/ട്രാൻസ് ജെൻഡറുകളെ) അധിഷേപിക്കുകയാണ് എന്ന് നിലപാടും നില്കുന്നു.[4]

ശാസ്ത്രിയമായ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് മൂന്നാം വയസിൽ തന്നെ ലിംഗത്വയും ഒരു വ്യക്തിയിൽ സ്ഥിരപ്പെടുന്നത് ആണ്. ഇത് ആ വ്യക്തിയുടെ ജീവിതവസാനത്തോളം നിലകൊള്ളുന്നതുമാണ്. എന്നാൽ ചുരുക്കും ചിലരിൽ ബാഹ്യ പ്രേരണകളാലും, സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, ചുറ്റുപാടിന്റെ അനുകൂല-പ്രതികൂല സാഹചര്യങ്ങളും ജൻഡർ ഡിസ്‌ഫോറിയ (Gender dysphoria) പോലുള്ള മാനസിക പ്രയാസങ്ങൾ ഉണ്ടാകാവൂർ ഉണ്ട്. ഒരു വെക്തി താൻ ആരായിരിക്കണം എന്ന് കേട്ടുപണി ചെയുന്ന പ്രായമായ 14 മുതൽ 28 വയസ്സ് കാലഘട്ടത്തിൽ ആണ് ഇപ്രകാരമുള്ള സ്വാധിങ്ങൾക്കു വശപ്പെടുവാൻ സാധ്യതയുള്ളത്. ഇതിനെ മനഃശാസ്ത്ര മേഖലയിൽ കോഗ്നിറ്റീവ് കൺഫ്യൂഷൻ ഫാക്ടർ (Cognitive confusion factor) എന്ന് അറിയപെടുന്നു.[5] ചാന്തുപൊട്ട് എന്ന 2005ലെ മലയാളം സിനിമയുടെ പ്രമേയം ഇത് ദൃശ്യാവിഷ്കരിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (sexual orientation) ലിംഗതന്മയോ (gender identity) ഉള്ള ന്യൂനപക്ഷത്തെ എൽജിബിടി എന്ന് വിളിക്കുന്നു. ട്രാൻസ് ജെണ്ടെർസ് എന്നത് 'എൽജിബിടി'യിലെ 'ടി' എന്ന ഉപവിഭാഗമാണ്.

അപരലിംഗത്വം എന്ന ആംഗലേയ സംസ്കാരത്തിന്റെ വികലത ആര്ഷഭാരതിയ തനിമയിൽ നിലകൊള്ളുന്നതല്ല, എന്നാൽ ഇപ്രകാരമുള്ള ദുർബോധാവസ്ഥയേയ് ശരിയായി കരുതാതെ, വികലത ആയി തന്നെ അംഗീകരിക്കുകയും ചെയുന്നു. മറ്റു പ്രയാസങ്ങൾ കൂടാതെ ജീവിക്കുവാൻ സാധിക്കുന്ന അപരലിംഗരെ വിശദമായ വിശകലന പഠനം, ഹോർമോൺ റീപ്ലേസ്‌മെന്റ് മറ്റും നടത്തി ലിംഗ നീതിക്കുള്ള വഴി തുറന്നു കൊടുക്കുവാൻ ഉണ്ട്. ഭിന്നലിംഗർ (ട്രാൻസ് ജെൻഡറുകൾ) ഭാരതീയ സാംസ്കാരികത്തനിമയിൽ നുറ്റാണ്ടുകളായി ഉള്കൊള്ളുന്നതുമാണ്. എന്നാൽ ഭാരതത്തിൽ മൂന്നാം ലിംഗക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി 21ആം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ മാത്രമേ നിയമപരമായ വ്യവസ്ഥകൾ നിലവിൽ കൊണ്ടുവന്നിട്ടുള്ളു.

അവലംബങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭിന്നലിംഗർ&oldid=3862834" എന്ന താളിൽനിന്ന് ശേഖരിച്ചത്