Jump to content

ഹൈപ്പർസെക്ഷ്വാലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hypersexuality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hypersexuality
സ്പെഷ്യാലിറ്റിPsychiatry

ഹൈപ്പർസെക്ഷ്വാലിറ്റി (hypersexuality) എന്നാൽ അടിക്കടിയായോ പെട്ടെന്നോ ലൈംഗികചോദന വർദ്ധിക്കുന്നതാണ്. മാനസികാരോഗ്യവിദഗ്ധർ രോഗനിർണയം നടത്തേണ്ട വിഷയമാണോ ഇത് [1] എന്ന കാര്യം വിവാദമാണ്. നിംഫോമാനിയ (സ്ത്രൈണകാമാസക്തി), സാറ്റിറിയാസിസ് (പുരുഷകാമാസക്തി) എന്നിവ യഥാക്രമം സ്ത്രീകളിലും പുരുഷന്മാരിലും മുമ്പ് ഉപയോഗിച്ചിരുന്ന പദങ്ങളാണ്.

അമിതകാമാസക്തി ഒരു പ്രാഥമിക അവസ്ഥയായിരിക്കാം, അല്ലെങ്കിൽ മറ്റൊരു രോഗത്തിന്റെയോ അവസ്ഥയുടെയോ ലക്ഷണമാകാം; ഉദാഹരണത്തിന്, ക്ലൂവർ-ബ്യൂസി സിൻഡ്രോം അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ എന്നിവ. പാർക്കിൻസൺസ് രോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായും അമിതകാമാസക്തി പ്രത്യക്ഷപ്പെടാം. അമിതകാമാസക്തിയെ ഒരു പ്രാഥമിക അവസ്ഥയായി എങ്ങനെ വിശേഷിപ്പിക്കാമെന്നോ, [2] [3] [4] അല്ലെങ്കിൽ അത്തരം പെരുമാറ്റങ്ങളെയും പ്രേരണകളെയും ഒരു പ്രത്യേക രോഗനിർണയശാഖയായി കണക്കാക്കാമോ തുടങ്ങിയ കാര്യങ്ങളിൽ ഡോക്ടർമാർക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല.

അമിതലൈംഗിക സ്വഭാവങ്ങളെ ക്ലിനിക്കുകളും തെറാപ്പിസ്റ്റുകളും ഒരു തരം ചിന്താധിക്യം മൂലമുളള പ്രവർത്തിത്തകരാറുകൾ (OCD) അല്ലെങ്കിൽ "OCD-സ്പെക്ട്രം വൈകല്യം", ഒരു ആസക്തി, [5] [6] [7] അതുല്ലെങ്കിൽ ആന്തരികചോദനത്തകരാറായാണ് കാണുന്നത്. അനേകം ഗ്രന്ഥകർത്താക്കൾ ഇതൊരു രോഗാവസ്ഥയായി അംഗീകരിക്കുന്നില്ല [8] പകരം അസാധാരണമായ ലൈംഗിക പെരുമാറ്റത്തോടുള്ള സാംസ്കാരിക ഇഷ്ടക്കേട് മാത്രമാണെന്ന് അവകാശപ്പെടുന്നു. [9] [10]

കാരണങ്ങൾ

[തിരുത്തുക]

അമിതകാമാസക്തിയുടെ കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്കിടയിൽ അഭിപ്രായ സമന്വയമില്ല. ചില കേസുകൾ മതിഭ്രമം കൊണ്ടുളള ജൈവരാസികമായതോ അല്ലെങ്കിൽ ശാരീരികമായതോ ആയ മാറ്റങ്ങളുമായി ബന്ധപ്പെടുത്താമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. [11] മനഃശാസ്ത്രപരമായ ആവശ്യകതകൾ ജീവശാസ്ത്രപരമായ വിശദീകരണങ്ങളെ സങ്കീർണ്ണമാക്കുന്നു, കാരണം ജീവശാസ്ത്രപരമായി ലൈംഗികചോദനയെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ മുൻഭാഗമാണ്. മസ്തിഷ്കത്തിന്റെ ഈ ഭാഗത്തെ പരിക്കുകൾ ആക്രമണാത്മക പെരുമാറ്റത്തിനും വ്യക്തിത്വ മാറ്റങ്ങൾ, അമിതകാമാസക്തി പോലുള്ള പെരുമാറ്റ പ്രശ്നങ്ങൾക്കുളള സാധ്യത വർദ്ധിപ്പിക്കുന്നു. [12] മസ്തിഷ്കശസ്ത്രക്രിയയ്ക്ക് ശേഷവും ഇതേ ലക്ഷണം ഉണ്ടാകാം. [13] ആർത്തവത്തിനു മുമ്പുള്ള മാറ്റങ്ങൾ, കുട്ടിക്കാലത്തോ ഗർഭാശയത്തിലോ ഉള്ള വൈറലൈസിംഗ് ഹോർമോണുകളുമായുള്ള സമ്പർക്കം എന്നിവയും അമിതകാമാസക്തിക്കുളള ജൈവികകകാരണങ്ങളാണ്. [14]

ചികിത്സ

[തിരുത്തുക]

അമിതകാമാസക്തി ഒരു വ്യക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. അമിത ലൈംഗികത ഒരു അടിമപ്പെടൽ എന്ന ആശയം ആരംഭിച്ചത് 1970-കളിൽ ആൽക്കഹോളിക്‌സ് അനോണിമസ് മുൻ അംഗങ്ങളാണ്, മദ്യം പോലെ തന്നെ ലൈംഗിക പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്നതിലും സമാനമായ പ്രശ്നങ്ങൾ തങ്ങൾക്കുണ്ടെന്ന് അവർക്ക് അനുഭവപ്പെട്ടിരുന്നു. [9] [15]

കാമാസ്ക്തരായ അജ്ഞാതരുടെ കൂട്ടായ്മ, മദ്യ-കാമാസക്തരായ അജ്ഞാതർ, പ്രണയത്തിനും രതിക്കും അടിമപ്പെട്ടരുടെ കൂട്ടായ്മ, കാമാസക്തിമൂലമുളള പ്രവർത്തിത്തകരാറുളള അജ്ഞാതർ എന്നിവയുൾപ്പെടെ ലൈംഗിക അടിമകളായി കണ്ടെത്തപ്പെടുന്ന ആളുകൾക്കായി ഒന്നിലധികം 12-ഘട്ട രീതിയിലുള്ള സ്വയം സഹായ ഗ്രൂപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. ചില കാമസക്തരായ പുരുഷന്മാർ മരുന്നുകളോ ( സൈപ്രോട്ടറോൺ അസറ്റേറ്റ് പോലുള്ളവ) അല്ലെങ്കിൽ ലൈംഗികോത്തേജക ഭക്ഷണങ്ങൾ ഉപയോഗിച്ചോ അവരുടെ അവസ്ഥയെ ചികിത്സിച്ചേക്കാം. [16] മറ്റ് ചില കാമാസക്തർ മാനസികചിതകിത്സ, സ്വയം സഹായ ഗ്രൂപ്പുകൾ അല്ലെങ്കിൽ കൗൺസിലിംഗ് പോലുള്ള കൺസൾട്ടേഷന്റെ ഒരു മാർഗം തിരഞ്ഞെടുത്തേക്കാം. [17]

ഇതും കാണുക

[തിരുത്തുക]
  • എറോടോഫീലിയ
  • സ്ഥിരമായ ജനനേന്ദ്രിയ ഉത്തേജന വൈകല്യം
  • നീലച്ചിത്ര ആസക്തി
  • ലൈംഗിക ചെയ്തികളുടെ സ്കെയിൽ
  • അമിതലൈംഗികാസക്തിത്തകരാർ

അവലംബം

[തിരുത്തുക]
  1. "hypersexuality".
  2. Stein, D. J. (2008). Classifying hypersexual disorders: Compulsive, impulsive, and addictive models. Psychiatric Clinics of North America, 31, 587–592.
  3. Bancroft, J., & Vukadinovic, Z. (2004). Sexual addiction, sexual compulsivity, sexual impulsivity or what? Toward a theoretical model Archived 2014-12-05 at the Wayback Machine.. Journal of Sex Research, 41, 225–234.
  4. Coleman, E. (July 1986). "Sexual Compulsion vs. Sexual Addiction: The Debate Continues" (PDF). SIECUS Report. 14 (6): 7–11. Retrieved 2012-10-15.
  5. Orford, J. (1985). Excessive appetites: A psychological view of the addictions. Chichester, England: John Wiley & Sons.
  6. Douglas, Weiss (1998). The Final Freedom : Pioneering Sexual Addiction Recovery. Fort Worth, Tex.: Discovery Press. pp. 13–14. ISBN 978-1881292371. OCLC 38983487.
  7. Carnes, P. (1983). Out of the shadows: Understanding sexual addiction. Minneapolis, MN: CompCare.
  8. Levine, S. B. (2010). What is sexual addiction? Journal of Sex & Marital Therapy, 36, 261–275.
  9. 9.0 9.1 Levine, M. P.; Troiden, R. R. (1988). "The Myth of Sexual Compulsivity". Journal of Sex Research. 25 (3): 347–363. doi:10.1080/00224498809551467. Archived from the original on 2014-02-02. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Levine1988" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  10. Rinehart, Nicole J.; McCabe, Marita P. (1997). "Hypersexuality: Psychopathology or normal variant of sexuality?". Sexual and Marital Therapy. 12: 45–60. doi:10.1080/02674659708408201.
  11. Cipriani, Gabriele; Ulivi, Martina; Danti, Sabrina; Lucetti, Claudio; Nuti, Angelo (March 2016). "Sexual disinhibition and dementia: Sexual disinhibition and dementia". Psychogeriatrics (in ഇംഗ്ലീഷ്). 16 (2): 145–153. doi:10.1111/psyg.12143.
  12. Robinson, Karen M. DNS, RN, CS, FAAN (January 2003). "Understanding Hypersexuality: A Behavioral Disorder of Dementia". Home Healthcare Nurse. 21 (1): 43–7. doi:10.1097/00004045-200301000-00010. PMID 12544463.{{cite journal}}: CS1 maint: multiple names: authors list (link)
  13. Devinsky, Julie; Devinsk, Oliver; Sacks, Orrin (18 Nov 2009). "Neurocase: The Neural Basis of Cognition". Klüver–Bucy Syndrome, Hypersexuality, and the Law. 16 (2): 140–145. doi:10.1080/13554790903329182. PMID 19927260.
  14. Catalan, Jose; Singh, Ashok (1995). "Hypersexuality revisited". The Journal of Forensic Psychiatry. 6 (2): 255–258. doi:10.1080/09585189508409891.
  15. Goleman, Daniel (October 16, 1984). "Some Sexual Behavior Viewed as an Addiction". New York Times: Cl, C9. Retrieved 2012-10-15.
  16. Bitomsky, Jane. "Aphrodisiacs, Fertility and Medicine in Early Modern England by Jennifer Evans." Parergon 32.2 (2015): 293-294.
  17. Griffiths, Mark D., and Manpreet K. Dhuffar. "Treatment of sexual addiction within the British National Health Service." International Journal of Mental Health and Addiction 12.5 (2014): 561-571.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൈപ്പർസെക്ഷ്വാലിറ്റി&oldid=4116742" എന്ന താളിൽനിന്ന് ശേഖരിച്ചത്