എതിർലിംഗ ലൈംഗികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heterosexuality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എതിർ ലിംഗത്തിൽപ്പെട്ട വ്യക്തികളോടു മാത്രം തോന്നുന്ന ലൈംഗിക താത്പര്യമോ, ആകർഷണമോ, പ്രണയമോ ആണ് എതിർ ലിംഗ ലൈംഗികത (Heterosexuality). ലൈംഗികതയുടെ ഭാഗമായ ഒരു സെക്ഷ്വൽ ഓറിയന്റേഷൻ (Sexual orientation) കൂടിയാണിത്. ഭൂരിപക്ഷം വരുന്ന ജനതയുടെ ലൈംഗിക ചായ്‌വ് ഈ വിഭാഗത്തിൽപ്പെടുന്നു. സ്ത്രീ-പുരുഷ ലൈംഗികത ഇതിന്‌ ഉദാഹരണമാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടേതിന് (LGBTIAQ) സമാനമായി എതിർ ലിംഗലൈംഗികതയും ജനതികവും ജൈവീകവുമാണ്.മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെയും പ്രധാനമാണ്.കൗമാര പ്രായത്തിൽ ശക്തമാകുന്ന ലൈംഗിക താല്പര്യം ജീവിതകാലം മുഴുവൻ നിലനിന്നേക്കാം. ഇത് തികച്ചും സ്വാഭാവികമാണ്.





അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എതിർലിംഗ_ലൈംഗികത&oldid=3825071" എന്ന താളിൽനിന്ന് ശേഖരിച്ചത്