Jump to content

ക്വിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ[1] (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ ഇംഗ്ലീഷിൽ വിളിക്കുന്ന പേരാണ് Queer/ക്വിയെർ/ക്വിയർ. ഇതിൻറെ മറ്റു പേരുകളാണ് ലൈംഗിക ന്യൂനപക്ഷം, എൽജിബിടി (LGBT) എന്നിവ.

LGBTIQ+ എന്ന ചുരുക്കെഴുത്ത് പരമാവധി വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് ‛ക്വിയർ' എന്ന സൂചകമാണ് ഈ അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ക്വിയറിന്റെ ചരിത്രത്തെ കുറിച്ചുള്ള ആലോചനകളെ സാമാന്യമായി രണ്ട് ഘട്ടങ്ങളായി തരംതിരിക്കാവുന്നതാണ്[2]. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ പ്രചാരത്തിലുണ്ടെങ്കിലും 1990-കളോടെയാണ് വിപുലമായ അർത്ഥ സൂചനകൾ ഈ പദത്തിന് കൈവരുന്നത്.

സ്വവർഗ്ഗാനുരാഗികളെ കുറിക്കുന്ന അധിക്ഷേപ സ്വഭാവമുള്ള ഒരു പ്രയോഗമെന്ന മട്ടിലുള്ള നിലനില്പാണ് ആദ്യ ഘട്ടത്തിലേത്.

● ഇരുപതാംനൂറ്റാണ്ടുകളിൽ ശരീരത്തെയും ലൈംഗികതയെയും മുൻനിർത്തിയുണ്ടായ ശക്തമായ സംവാദങ്ങൾ Queer(‛വിമതം’)എന്ന പദത്തിന്റെ രാഷ്ട്രീയ മൂല്യം ഉയർത്തി.

     സൈദ്ധാന്തികമായ നിലയിൽ Queer-നെ പ്രയോഗിക്കുന്നത് തെരേസ ഡി ലോറിറ്റസാണ്. ‘അധികാര വ്യവസ്ഥകൾക്ക് പുറമെ നിൽക്കുന്നത്’എന്ന അർത്ഥത്തിലാണ് ലോറിറ്റസ് ഈ പദം ഉപയോഗിക്കുന്നത്. വിമതമെന്ന പദത്തിൽ ഒരനിശ്ചിതത്വം അവശേഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് Bodies that Matters: Discursive Limits of Sex എന്ന പുസ്‌തകത്തിൽ  ജൂഡിത്ത് ബട്ലർ എഴുതുന്നുണ്ട്.വിമതമെന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒന്നിനെയും ആ വാക്കിനാൽ മുഴുവനായും വിശദീകരിക്കാൻ ശ്രമിക്കരുതെന്നാണ് ബട്ലറുടെ വാദം (1993:225-228).[3]

അവലംബം

[തിരുത്തുക]
  1. http://www.apa.org/topics/lgbt/orientation.aspx അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ
  2. "വിചിത്രം,വിമതം:അപനിർമ്മിത ലൈംഗികതയുടെ പുതുകാഴ്ചകൾ". Golden vein. December 5,2020. {{cite web}}: Check date values in: |date= (help)
  3. Butler, Judith (1993). Bodies that Matters: Discursive Limits of Sex. Newyork: Routledge. pp. 225–228.

ഗ്രന്ഥസൂചിക

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
queer എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ക്വിയർ&oldid=3978378" എന്ന താളിൽനിന്ന് ശേഖരിച്ചത്