ഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സ്വവർഗ്ഗഭോഗത്തിനായി ഉപയോഗിക്കുന്ന ബാലനോ യുവാവോ ആണ് കുണ്ടൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

19th-century erotic interpretation of Hadrian and Antinous, by Paul Avril

പക്ഷേ കുണ്ടൻ എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. തമിഴിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. ചില സവിശേഷമായ ഭാഷണസമൂഹങ്ങൾ ഈ പദത്തിന് സഭ്യേതരമായ ഒരു അർത്ഥം കല്പിച്ചിരിക്കുന്നു. ചലച്ചിത്രം, സാഹിത്യം എന്നിവയിലൂടെ ഈ അർത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് [അവലംബം ആവശ്യമാണ്].

മറ്റ് അർത്ഥങ്ങൾ[തിരുത്തുക]

തമിഴിൽ ഈ പദത്തിന് അടിമ എന്ന് അർത്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴിൽ സൂചിപ്പിക്കുന്നു.[1] മലബാറിലെ ചില ഭാഗങ്ങളിൽ ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കുന്നു[അവലംബം ആവശ്യമാണ്]. സംസാരഭാഷയിൽ ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാൻ ഈ പദം മലബാറിൽ വിവിധയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്രമുഖ ഹാസസാഹിത്യകാരനായ വി.കെ.എൻ ഈ പദത്തെ നിർവചനത്തിൽപ്പറഞ്ഞ അർത്ഥത്തിൽ വിവിധ കൃതികളിൽ ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട്. [2] ഇത് കൂടാതെ "ചെറിയ" എന്ന അർത്ഥത്തിൽ നാമവിശേഷണമായും ഇത് മലബാർ ഭാഗങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഉദാ: "കുണ്ടനിടവഴി", "കുണ്ടൻ പിഞ്ഞാണം".

മറ്റുപ്രദേശങ്ങളിൽ[തിരുത്തുക]

അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള പേർഷ്യൻ പ്രദേശങ്ങളിൽ ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പതിവുണ്ട്. ബച്ചാ ബാസി (പേർഷ്യൻ: بچه‌بازی) എന്നറിയപ്പെടുന്ന ഈ രീതി ലൈംഗിക അടിമത്തവും ബാലവേശ്യാവൃത്തിയുമാണെങ്കിലും[3], പ്രദേശങ്ങളിൽ സമ്പത്തിന്റെയും മറ്റും ചിഹ്നമായി കുട്ടികളെ വാങ്ങി ഉപയോഗിക്കപ്പെടുന്നു[4][5]. കുട്ടി അടിമകളേയും, ബാലവേലക്കാരെയും കുറിക്കാൻ ഉപയോഗിക്കുന്ന ഗിൽമൻ (അറബി: غِلْمَان, മലയാളം തത്ഭവം: ഗുൽമൻ) എന്ന അറബി പദത്തിൽ നിന്നുമാവാം കുണ്ടൻ എന്ന പദത്തിന്റെ ഉത്പത്തി എന്നും വാദമുണ്ട്[അവലംബം ആവശ്യമാണ്].

അനുബന്ധം[തിരുത്തുക]

  1. "തമിഴ് നിഘണ്ടു,സെന്റർ ഫോർ സൗത്ത് ഏഷ്യാ ലൈബ്രറീസ്, ഷിക്കാഗോ സർവ്വകലാശാല". ശേഖരിച്ചത് 2007-01-03.
  2. വി.കെ.എന്റെ ഹാജ്യാര് എന്ന നോവലിൽ സവിശേഷമായും ഇത് വിഷയീഭവിച്ചുള്ളതാണ്.
  3. "Boys in Afghanistan Sold Into Prostitution, Sexual Slavery", Digital Journal, Nov 20, 2007
  4. "The Dancing Boys of Afghanistan", PBS Frontline TV documentary, April 20, 2010.
  5. Qobil, Rustam (September 7, 2010). "The sexually abused dancing boys of Afghanistan". BBC News.
"https://ml.wikipedia.org/w/index.php?title=ഗെ&oldid=3176338" എന്ന താളിൽനിന്ന് ശേഖരിച്ചത്