കുടുംബാസൂത്രണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഴിക്കാവുന്ന ഗർഭനിരോധന ഗുളിക. 1960-ൽ പ്രയോഗത്തിൽ വന്ന ഈ ഗുളിക കുടുംബാസൂത്രണത്തിൽ വളരെയധികം ഉപയോഗിക്കപ്പെട്ടു.

എപ്പോൾ ഗർഭധാരണം നടത്തണമെന്നും[1] കുടുംബത്തിൽ ജനിക്കുന്ന സന്താനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനും [2][3] അവരെ നന്നായി പോറ്റിവളർത്തുവാനും ഉള്ള ക്രമീകരണങ്ങളെയാണ് കുടുംബാസൂത്രണം എന്നു പറയുന്നത്. ഗർഭനിരോധന മാർഗങ്ങൾക്കു പുറമേ ലൈംഗിക വിദ്യാഭ്യാസം[3][4] ലൈംഗിക രോഗങ്ങളുടെ നിവാരണവും വ്യാപനം തടയലും[3] ഗർഭധാരണത്തിനു മുൻപുള്ള ഉപദേശങ്ങൾ[3] വന്ധ്യതാ നിവാരണം[2] തുടങ്ങിയവയും കുടുംബാസൂത്രണത്തിന്റെ ഭാഗമാണ്.

സാധാരണയായി വിവിധ ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തെയാണ് കുടുംബാസൂത്രണം കൊണ്ടുദ്ദേശിക്കാറുള്ളതെങ്കിലും ഇതിനുപുറമേയുള്ള പല മുറകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വന്ധ്യംകരണവും ഗർഭഛിദ്രവും[5] കുടുംബാസൂത്രണത്തിന്റെ പരിധിയിൽ പെട്ടതാണ്.

അവലംബം[തിരുത്തുക]

  1. "Mission Statement". U.S. Dept. of Health and Human Services, Office of Population Affairs. 
  2. 2.0 2.1 Family planning — WHO
  3. 3.0 3.1 3.2 3.3 What services do family planning clinics provide? — Health Questions — NHS Direct
  4. US Dept. of Health, Administration for children and families
  5. See, e.g., Mischell, D. R. "Family planning: contraception, sterilization, and pregnancy termination." In: Katz, V. L., Lentz, G. M., Lobo, R. A., Gershenson, D. M., eds. Comprehensive Gynecology. 5th ed. Philadelphia, PA: Mosby Elsevier; 2007:chap 14.
"https://ml.wikipedia.org/w/index.php?title=കുടുംബാസൂത്രണം&oldid=2531237" എന്ന താളിൽനിന്നു ശേഖരിച്ചത്