വിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക സമൂഹങ്ങളിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സമൂഹത്തിന്റേയും സർക്കാരിന്റെയും -മിക്കവാറും സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും- അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങാണ്‌ വിവാഹം. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരികബന്ധത്തിൽ ഏർപ്പെടാനും തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും ദമ്പതികൾക്ക് സാമൂഹികമായും നിയമപരമായും വിവാഹത്തിലൂടെ സാധുത ലഭിക്കുന്നു. മിക്കരാജ്യങ്ങളിലും സർക്കാർ നിയന്ത്രിതമല്ലാതെ മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്.

വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തികബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്നപോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്.

ഇന്ന് ചില പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി, പ്രത്യേകിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിൽ, ദമ്പതികൾ തമ്മിൽ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു.

ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് നിയമപരമായും സാമൂഹികപരമായും അംഗീകാരമുള്ളത്. ചുരുക്കം ചില രാജ്യങ്ങളിൽ ഒരേ ലിംഗത്തിൽപെട്ടവരുമായുള്ള വിവാഹത്തിനും നിയമപരമായ അംഗീകാരം നൽകുന്നുണ്ട്. ഒരേസമയം ഒന്നിലധികം ഭാര്യമാരോ അല്ലെങ്കിൽ ഒന്നുലധികം ഭർത്താക്കന്മാരേയോ അംഗീകരിക്കുന്ന സമൂഹങ്ങളും നിലവിലുണ്ട്.

ബാലവിവാഹവും നിർബന്ധിച്ചുള്ള വിവാഹവും നിയമപരമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീക്കും ലൈംഗികമായി ബന്ധപ്പെടാനുള്ള അവകാശം വിവാഹബന്ധത്തിന് പുറമെ അനുവദിക്കാത്ത രാജ്യങ്ങളും നിലവിലുണ്ട്.

വിവാഹപ്രായം[തിരുത്തുക]

ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിൽ സ്തീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായ പരിധി.

വിവിധതരം വിവാഹങ്ങൾ[തിരുത്തുക]

  • സ്പെഷൽ മാരേജ് ആക്ട് 1954 - എല്ലാ ഇന്ത്യക്കാർക്കും, അവരുടെ മതം, ജാതി, ബന്ധുമിത്രാതികളുടെ അനുവാദം തുടങ്ങിയ യാതൊരു വിധ നിയന്ത്രങ്ങളുമില്ലാതെ, പൂർണ്ണമായും സർക്കാർ സംവിധാനത്തിലൂടെ വിവാഹം കഴിക്കുന്നതിനായി 1954 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് സ്പെഷൽ മാരേജ് ആക്റ്റ് 1954.
  • ഹിന്ദു വിവാഹം
  • മുസ്ലീം വിവാഹം - നിക്കാഹ്
  • കൃസ്ത്യൻ വിവാഹം

അവലംബം[തിരുത്തുക]


ചിത്രസഞ്ചയം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ വിവാഹം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വിവാഹം&oldid=2621736" എന്ന താളിൽനിന്നു ശേഖരിച്ചത്