സഹയാത്രിക
സ്വവർഗപ്രണയിനിയോ (Lesbian) ഉഭയവർഗപ്രണയിയോ (Bisexual) ആയ സ്ത്രീകളുടെയും ഭിന്നലിംഗർ (Transgender) ആയ വ്യക്തികളുടെയും കൌൺസലിംഗ്, കൂട്ടായ്മ, അതിജീവനസഹായം എന്നിവയാണ് സഹയാത്രിക എന്ന സംഘടനയുടെ പ്രധാന പ്രവർത്തനം. ഇപ്പോൾ കേരളത്തിൽ ജീവിക്കുന്ന കനേഡിയൻ പ്രവാസി-മലയാളിയായ ദീപ വാസുദേവൻ ആണ് സഹയാത്രിക തുടങ്ങിയതും ഇപ്പോൾ അതിൻറെ തലപ്പത്ത് പ്രവർത്തിക്കുന്നതും. ഇത് കൂടാതെ ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങളിലും സഹയാത്രിക പങ്കാളിയാണ്[1].
കേരളത്തിൽ ഒരു കാലത്ത് വർദ്ധിച്ചിരുന്ന സ്വവർഗപ്രണയിനികളായ സ്ത്രീകളുടെ ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് സഹയാത്രിക എന്ന സംഘടനയുടെ ജനനം. പല നാളുകളിലായി കേരളത്തിലെ പത്രങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെട്ട സ്വവർഗപ്രണയിനി-ഇരട്ട-ആത്മഹത്യ(lesbian double suicide)കളുടെ പട്ടിക യുനൈറ്റഡ് നേഷൻസിന്റെ മനുഷ്യാവകാശ കമ്മീഷണറുടെ ഈ[2] റിപ്പോർട്ടിൽ കാണാം. സഹയാത്രികയെക്കുറിച്ചുള്ള ചർച്ചകൾ 2001-ൽ ആരംഭിച്ചു. 2002ൽ മാനസികാരോഗ്യ സംഘടനയായ FIRM മുമായി സഹകരിച്ച് സഹയാത്രികയുടെ ആദ്യ പ്രോജക്റ്റ് ആരംഭിക്കുകയും ചെയ്തു. 2008ൽ സഹയാത്രിക ഒരു സ്വതന്ത്ര രജിസ്റ്റേർഡ് സംഘടനയായി മാറി. സഹയാത്രികയുടെ വെബ്‌സൈറ്റ് ഇവിടെ[3] കാണാം.
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/meet-highlights-woes-of-sexual-minorities/article1342620.ece സഹയാത്രിക സംഘടിപ്പിച്ച ലൈംഗികന്യൂനപക്ഷ കോൺഫറൻസ്
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-12-04. Retrieved 2014-11-23.
- ↑ https://www.facebook.com/Sahayaathrika സഹയാത്രിക ഫേസ്ബുക്ക് പേജ്