സ്വവർഗപ്രണയം വിഷയമാകുന്ന മലയാള കൃതികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ സ്വവർഗപ്രണയം കേന്ദ്രപ്രമേയമായോ അല്ലെങ്കിൽ ഉപപ്രമേയമായോ വരുന്ന കൃതികളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

നിര പേര് ഇനം വർഷം എഴുത്തുകാർ കുറിപ്പ്
1 വിവിധ ചെറുകഥകൾ ചെറുകഥ - മാധവിക്കുട്ടി പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വവർഗപ്രേമത്തെ ചിത്രീകരിക്കുന്നു
2 എൻറെ കഥ ആത്മകഥ 1976 മാധവിക്കുട്ടി പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വവർഗബന്ധങ്ങളെപ്പറ്റി പരാമർശം
3 രണ്ട് പെൺകുട്ടികൾ നോവൽ 1978 വി. ടി. നന്ദകുമാർ ഗിരിജ, കോകില എന്നീ കേന്ദ്ര കഥാപാത്രങ്ങൾ
4 രതിയുടെ കഥകൾ ചെറുകഥകൾ 1985 ഒ. വി. വിജയൻ -
5 സൂഫി പറഞ്ഞ കഥ നോവൽ 1988 കെ. പി. രാമനുണ്ണി ഉഭയവർഗപ്രണയിയായ നായകനും സ്വവർഗപ്രണയിയായ സുഹൃത്തും
6 ചന്ദനമരങ്ങൾ നോവൽ 1988 മാധവിക്കുട്ടി ഷീല, കല്യാണിക്കുട്ടി എന്നീ കേന്ദ്ര കഥാപാത്രങ്ങൾ
7 പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും നോവൽ ? സി. രാധാകൃഷ്ണൻ സ്വവർഗപ്രണയിനിയായ ശാസ്ത്രജ്ഞ, ഉപ കഥാപാത്രം
8 ഇരകൾ നോവൽ ? പോഞ്ഞിക്കര റാഫി സ്വവർഗപ്രണയിയായ നായകൻ
9 മിഥ്യകൾക്കപ്പുറം - സ്വവർഗലൈംഗികത കേരളത്തിൽ ലേഖനങ്ങൾ 2004 എഡിറ്റർ: രേഷ്മ ഭരദ്വാജ് സ്വവർഗലൈംഗികതയെ കുറിച്ച് പലരുടെ ലേഖനങ്ങൾ, ഡി.സി. ബുക്സ്
10 സ്വവർഗരതി - നേർവഴികളും നേർകാഴ്ചകളും ലേഖനങ്ങൾ 2010 എഡിറ്റർ: വി. ആർ. ഗോവിന്ദനുണ്ണി സ്വവർഗലൈംഗികതയെ അനുകൂലിച്ചും എതിർത്തും പലരുടെ ലേഖനങ്ങൾ, പൂർണ്ണ പബ്ലിക്കേഷൻസ്
11 രതിമാതാവിന്റെ പുത്രൻ ചെറുകഥകൾ 2011 പ്രമോദ് രാമൻ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ചെറുകഥകൾ , മാതൃഭൂമി പബ്ലിക്കേഷൻസ്
12 ആളോഹരി ആനന്ദം നോവൽ 2013 സാറാ ജോസഫ് വിവാഹിതയായ സ്വവർഗപ്രണയിനിയുടെ ജീവിതത്തെ ചിത്രീകരിക്കുന്നു, കറന്റ് ബുക്സ്
13 സാഫോ നോവൽ 2008 കെ. ദിലീപ് കുമാർ. സാഫോ എന്ന ഗ്രീക്ക് കവയിത്രിയിലൂടെ സ്വവർഗപ്രണയിനിസ്ത്രീ മനസ്സിൻറെ അഗാധത തേടുന്ന നോവൽ,കാലം ബുക്സ് തിരുവനന്തപുരം.
14 ബുധസംക്രമം നോവൽ 2007 കെ. ദിലീപ് കുമാർ ദിശാമാപിനിയായ കൃതി സന്ദിഗ്ധലൈംഗികതസ്ത്രീയുടെയും പുരുഷൻറെയും ആന്തരസംഘർഷങ്ങൾ പേറുന്ന ഒരാൾ, NBS കോട്ടയം.
15 വിവിധ ചെറുകഥകൾ ചെറുകഥ - കെ. ദിലീപ് കുമാർ മനുഷ്യജീവിതങ്ങളിലെ പ്രണയത്തിൻറെ ചാരുതയും അതിൻറെ നിസ്സഹായതയും പ്രകാശിതമാകുന്നു.
16 മീനുകൾ ചുംബിക്കുന്നു നോവൽ 2017 ശ്രീപാർവ്വതി താര, ആഗ്നസ് എന്നീ കേന്ദ്രകഥാപാത്രങ്ങളുടെ പ്രണയം, സൈകതം ബുക്ക്സ്.

17 ലാസ്യം നോവൽ 2019 കെ.ദിലീപ് കുമാർ സ്വവർഗ പ്രണയത്തിന്റെ ലാസ്യഭംഗിയിലൂടെ സഞ്ചരിക്കുന്ന കഥ . പാപ്പാത്തി പുസ്തകങ്ങൾ.

18 ദേവകിയുടെ സൂര്യനും ചന്ദ്രനും

നോവൽ 2021

കെ. ദിലീപ് കുമാർ