സാറാ ജോസഫ്
സാറാ ജോസഫ് | |
---|---|
![]() സാറാ ജോസഫ് | |
ജനനം | കുരിയച്ചിറ, തൃശൂർ ജില്ല | ഫെബ്രുവരി 10, 1946
Occupation | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
Nationality | ![]() |
Genre | നോവൽ, ചെറുകഥ |
Literary movement | പെണ്ണെഴുത്ത് |
Notable works | ആലാഹയുടെ പെൺമക്കൾ, പുതുരാമായണം, ഒടുവിലത്തെ സൂര്യകാന്തി |
മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ്(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാജോസഫിനായിരുന്നു[1]
ജീവിതരേഖ[തിരുത്തുക]
1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എയും എം.എയും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു. പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്. മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പ്രഥമഗണനീയരാണ് മാധവിക്കുട്ടിയും സാറാ ജോസഫും. ഭർത്താവ് ജോസഫ് നിര്യാതനായി. ഗീത, വിനയൻ, സംഗീത എന്നിവരാണ് മക്കൾ. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു.
രാഷ്ട്രീയം[തിരുത്തുക]
2014-ൽ ആം ആദ്മി പാർട്ടി അംഗമായി. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മൽസരിച്ചു. ഇപ്പോൾ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനറും ദേശീയ കൗൺസിൽ അംഗവുമാണ്.
കൃതികൾ[തിരുത്തുക]
ചെറുകഥകൾ[തിരുത്തുക]
- മനസ്സിലെ തീ മാത്രം(1973)[2]
- കാടിന്റെ സംഗീതം(1975)[2]
- നന്മതിന്മകളുടെ വൃക്ഷം
- പാപത്തറ[2]
- ഒടുവിലത്തെ സൂര്യകാന്തി
- നിലാവ് അറിയുന്നു
- കാടിതു കണ്ടായോ കാന്താ
- പുതുരാമായണം
നോവൽ[തിരുത്തുക]
പ്രബന്ധങ്ങൾ[തിരുത്തുക]
- ഭഗവദ്ഗീതയുടെ അടുക്കളയിൽ
- അടുക്കള തിരിച്ചുപിടിക്കുക
പുരസ്കാരങ്ങൾ[തിരുത്തുക]

- കേരള സാഹിത്യ അക്കാദമി അവാർഡ് (2001,ആലാഹയുടെ പെൺമക്കൾ)
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ)
- വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ)
- ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ)
- ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി)
- മുട്ടത്തു വർക്കി അവാർഡ് - (2011, പാപത്തറ[4])
- അരങ്ങ് അവാർഡ്(അബുദാബി)
- ഒ.വി.വിജയൻ സാഹിത്യ പുരസ്‌കാരം (2011)
- കഥ അവാർഡ്(ന്യൂഡൽഹി)
- പത്മപ്രഭാ പുരസ്‌കാരം (2012) - [5]
- ഓടക്കുഴൽ അവാർഡ് 2021-ബുധിനി[6]
ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]
- ↑ https://www.madhyamam.com/culture/literature/odakuzhal-award-to-sarah-joseph-903367
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ "പത്മപ്രഭാ പുരസ്‌കാരം സാറാ ജോസഫിന്". മാതൃഭൂമി. 31 ഒക്ടോബർ 2012. മൂലതാളിൽ നിന്നും 2012-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ഒക്ടോബർ 2012.
- ↑ https://www.madhyamam.com/culture/literature/odakuzhal-award-to-sarah-joseph-903367
പുറം കണ്ണികൾ[തിരുത്തുക]
- Pages using Infobox writer with unknown parameters
- 1946-ൽ ജനിച്ചവർ
- ഫെബ്രുവരി 10-ന് ജനിച്ചവർ
- പതിനാറാം ലോകസഭാതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ
- മലയാളം നോവലെഴുത്തുകാർ
- മലയാള കഥാകൃത്തുക്കൾ
- മലയാളത്തിലെ സ്ത്രീ എഴുത്തുകാർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചവർ
- വയലാർ പുരസ്‌കാരം ലഭിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച മലയാളികൾ
- ചെറുകാട് അവാർഡ് ജേതാക്കൾ
- മുട്ടത്തു വർക്കി പുരസ്‌കാരം ലഭിച്ചവർ
- പത്മപ്രഭാ പുരസ്‌കാരം ലഭിച്ചവർ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നൽകിയവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- ഇന്ത്യൻ എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ