വിഷ്ണുനാരായണൻ നമ്പൂതിരി
വിഷ്ണുനാരായണൻ നമ്പൂതിരി | |
---|---|
ജനനം | |
മരണം | 25 ഫെബ്രുവരി 2021 | (പ്രായം 82)
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
തൊഴിൽ | കവി , പ്രൊഫസ്സർ |
ഒരു മലയാളകവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939 മരണം - ഫെബ്രുവരി 25 2021). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
ജീവിതരേഖ[തിരുത്തുക]
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരിങ്ങര ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ (ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, പെരിങ്ങര) കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്. 81-ആമത്തെ വയസ്സിൽ, 2021 ഫെബ്രുവരി 25-ന് ഉച്ചയോടെ, പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം തിരുവനന്തപുരത്തെ തൈക്കാടുള്ള വസതിയിൽവച്ച് അദ്ദേഹം അന്തരിച്ചു.[1] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു. സാവിത്രി അന്തർജനമാണ് ഭാര്യ. അദിതി, അപർണ എന്നീ രണ്ട് പെണ്മക്കളുണ്ട്.
കൃതികൾ[തിരുത്തുക]
- സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
- പ്രണയ ഗീതങ്ങൾ (1971)
- ഭൂമിഗീതങ്ങൾ (1978)
- ഇന്ത്യയെന്ന വികാരം (1979)
- മുഖമെവിടെ (1982)
- അപരാജിത (1984)
- ആരണ്യകം (1987)
- ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
- ചാരുലത (2000)
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ പുരസ്കാരം (2014)
- എഴുത്തച്ഛൻ പുരസ്കാരം (2014)
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979)
- കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010) [2]
- വയലാർ പുരസ്കാരം - (2010) [3][4]
- വള്ളത്തോൾ പുരസ്കാരം - (2010) [5]
- ഓടക്കുഴൽ അവാർഡ് - (1983) (മുഖമെവിടെ) [6]
- മാതൃഭൂമി സാഹിത്യപുരസ്‌കാരം 2010 [7]
- പി സ്‌മാരക കവിതാ പുരസ്കാരം - (2009) [8]
പരിക്രമം, ശ്രീവല്ലി, രസക്കുടുക്ക, തുളസീദളങ്ങൾ, എന്റെ കവിത എന്നീ കവിതാസമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എൻ.എ., അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ, സസ്യലോകം, ഋതുസംഹാരം എന്നീ വിവർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ പുതുമുദ്രകൾ, ദേശഭക്തികവിതകൾ, വനപർവ്വം, സ്വാതന്ത്ര്യസമരഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ https://www.thehindu.com/news/national/kerala/poet-vishnu-narayanan-namboothiri-passes-away/article33931292.ece
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ "Vishnunarayanan Namboodiri gets Vallathol award". IBNLive.com. മൂലതാളിൽ നിന്നും 2010-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 7, 2010.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-30.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ "പി സ്‌മാരക കവിതാപുരസ്‌കാരം വിഷ്‌ണുനാരായണൻ നമ്പൂതിരിക്ക് സമ്മാനിച്ചു". ശേഖരിച്ചത് 2009-08-24.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ[തിരുത്തുക]
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- 1939-ൽ ജനിച്ചവർ
- ജൂൺ 2-ന് ജനിച്ചവർ
- മലയാളകവികൾ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ
- വയലാർ പുരസ്കാരം ലഭിച്ചവർ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ നേടിയ മലയാളസാഹിത്യകാരന്മാർ
- 2021-ൽ മരിച്ചവർ
- ഫെബ്രുവരി 25-ന് മരിച്ചവർ