കമല സുറയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമലാ സുരയ്യ
Kamala das.jpg
കമലാ സുരയ്യ
ജനനം 1934 മാർച്ച് 31(1934-03-31)
പുന്നയൂർക്കുളം, മലബാർ, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം 2009 മേയ് 31(2009-05-31) (പ്രായം 75)
പൂനെ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയത  ഇന്ത്യ
തൊഴിൽ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവയിത്രി
ജീവിത പങ്കാളി(കൾ) മാധവദാസ്
പുരസ്കാര(ങ്ങൾ) എഴുത്തച്ഛൻ പുരസ്കാരം,കേരള സാഹിത്യ അക്കാദമി പുരസ്കാരം
തൂലികാനാമം മാധവിക്കുട്ടി,കമലാദാസ്
രചനാ സങ്കേതം നോവൽ, ചെറുകഥ കവിത
വിഷയം സാമൂഹികം

ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ (ജനനം:കമല മാർച്ച് 31, 1934 - മരണം:മേയ് 31, 2009) [1][2] മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോൿസേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.[3]

ജീവിതരേഖ[തിരുത്തുക]

1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു[4]. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപ്പത്രത്തിന്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ [5] പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസായിരുന്നു ഭർത്താവ് (1992 ൽ നിര്യാതനായി). 1999ൽ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി[6].2009 മേയ് 31-നു് പൂനെയിൽ വെച്ചു് അന്തരിച്ചു. മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ[7].

ജീവിതത്തിൻറെ അവസാന നാളുകളിൽ അവർ ഹിന്ദു മതത്തിലേക്ക് മടങ്ങി വരാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

രാഷ്ട്രീയം[തിരുത്തുക]

രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു[8].

കൃതികൾ[തിരുത്തുക]

മലയാള ഭാഷയിൽ[തിരുത്തുക]

കമലസുരയ്യയുടെ ആത്മകഥയായ എന്റെ കഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി) 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു

 • മൂന്നു നോവലുകൾ
 • കടൽ മയൂരം
 • ഭയം എന്റെ നിശാവസ്ത്രം
 • എന്റെ സ്നേഹിത അരുണ
 • ചുവന്ന പാവാട
 • പക്ഷിയുടെ മണം
 • തണുപ്പ്
 • മാനസി
 • മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ
 • എന്റെ കഥ[9]
 • ബാല്യകാല സ്മരണകൾ
 • വർഷങ്ങൾക്കു മുൻപ്
 • ഡയറിക്കുറിപ്പുകൾ
 • നീർമാതളം പൂത്തകാലം
 • നഷ്ടപ്പെട്ട നീലാംബരി
 • ചന്ദന മരങ്ങൾ
 • മനോമി
 • വീണ്ടും ചില കഥകൾ
 • ഒറ്റയടിപ്പാത
 • എന്റെ കഥകൾ
 • സുറയ്യ പാടുന്നു
 • അമ്മ
 • സസ്നേഹം
 • യാ അല്ലാഹ്
 • കവാടം (സുലോജനയുമോത്ത്)
 • അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്)
 • വണ്ടിക്കാളകൾ (2005 അവസാനകൃതി)

ഇംഗ്ലീഷ് ഭാഷയിൽ[തിരുത്തുക]

 • കൽക്കട്ടയിലെ വേനൽ (Summer in kolkata......)
 • കാമത്തിന്റെ അക്ഷരങ്ങൾ (Alphabet of the lust)
 • പിതൃപരമ്പര (The Descendants)
 • പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
 • തിരഞ്ഞെടുത്ത കവിതകൾ (Collected Poems‌)
 • എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul know How to Sing)
 • ചൂളംവിളികൾ (The Sirens)

പുരസ്കാരങ്ങൾ[തിരുത്തുക]

 • 1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം
 • 2002 - എഴുത്തച്ഛൻ പുരസ്കാരം
 • സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
 • ഏഷ്യൻ വേൾഡ് പ്രൈസ്
 • ഏഷ്യൻ പൊയട്രി പ്രൈസ്
 • കെന്റ് അവാർഡ്

അവലംബം[തിരുത്തുക]

 1. മലയാള മനോരമ
 2. "കമല സുരയ്യ അന്തരിച്ചു". ശേഖരിച്ചത് 2009-05-31. 
 3. http://www.rediff.com/news/2000/jul/19inter.htm
 4. കമലാദാസിന്റെ എന്റെ കഥ യെക്കുറിച്ചുള്ള പഠനം, ഇക്ബാലാ കൗറ, 1990. p.188
 5. http://www.keralatourism.org/leadinglights/dr--kamala-suraiyya-63.php
 6. http://tehelka.com/story_main48.asp?filename=hub181210He_asked.asp കമലസുറയ്യ എന്ന പേര്
 7. http://www.indianexpress.com/news/kamala-surayya-dies-at-75-will-be-buried-a-muslim/468940/2
 8. സീ വാർത്തകൾ article ("കമല സുരയ്യ അന്തരിച്ചു"
 9. "സ്മരണ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 716. 2011 നവംബർ 14. ശേഖരിച്ചത് 2013 ഏപ്രിൽ 03. "https://ml.wikipedia.org/w/index.php?title=കമല_സുറയ്യ&oldid=2599998" എന്ന താളിൽനിന്നു ശേഖരിച്ചത്