കേരള സാഹിത്യ അക്കാദമി
ആപ്തവാക്യം | മലയാണ്മയുടെ സർഗ്ഗകവാടം |
---|---|
രൂപീകരണം | 1956ഒക്ടോബർ 15 |
തരം | സാഹിത്യ സംഘടന |
ആസ്ഥാനം | തൃശൂർ, കേരളം, ഇന്ത്യ |
ഔദ്യോഗിക ഭാഷ | മലയാളം |
രക്ഷാധികാരി | പിണറായി വിജയൻ |
പ്രസിഡണ്ട് | കെ. സച്ചിദാനന്ദൻ |
സെക്രട്ടറി | പ്രൊഫ. സി.പി അബൂബക്കർ |
വൈസ് പ്രസിഡണ്ട് | അശോകൻ ചെരുവിൽ |
വെബ്സൈറ്റ് | കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ് |
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി (ആംഗലേയം:Kerala Sahitya Akademi, Academy for Malayalam literature).1956 ആഗസ്റ്റ് 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1958-ൽ തൃശൂരിലേക്ക് മാറ്റി.[2] സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പോർട്രെയ്റ്റ് ഗാലറിയും പ്രശസ്തരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട്. കേരള, കാലികറ്റ്, മഹാത്മാഗാന്ധി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലകളുടെ പി.എച്ച്.ഡി. ഗവേഷണ കേന്ദ്രമാണ് ഈ ലൈബ്രറി.
ചരിത്രം
[തിരുത്തുക]തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് അക്കാദമി ഉദ്ഘാടനം ചെയ്തത്. കേരള സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും അക്കാദമിയുടെ ഭരണഘടനാപ്രകാരം അക്കാദമി ഇപ്പോഴും സ്വയംഭരണ സ്ഥാപനമായി തന്നെ നിലകൊള്ളുന്നു.
സർദാർ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്. ഇപ്പോഴത്തെ പ്രസിഡന്റ് കെ സച്ചിദാനന്ദൻ .സെക്രട്ടറി കെ.പി.മോഹനൻ. വൈസ് പ്രസിഡന്റ് ഖദീജ മുംതാസ്. നിർവാഹക സമിതി അംഗങ്ങൾ
പ്രവർത്തനങ്ങൾ
[തിരുത്തുക]മികച്ച സാഹിത്യഗ്രന്ഥങ്ങൾക്ക് പുരസ്കാരം നൽകുക, സാഹിത്യ ശില്പശാലകൾ നടത്തുക, യുവ സാഹിത്യകാരന്മാർക്കും വിദ്യാർഥികൾക്കും വേണ്ടി സാഹിത്യ പഠന ക്യാമ്പുകൾ നടത്തുക, ഭാഷയുടേയും സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നല്കുക. സാഹിത്യകാരന്മാർക്ക് പഠനപര്യടനത്തിനും ഗ്രന്ഥരചനയ്ക്കും സ്കോളർഷിപ്പ് നല്കുക, ജനങ്ങളിൽ സാഹിത്യാഭിരുചി വളർത്തുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുക, മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും മറ്റ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും ഉത്കൃഷ്ട കൃതികൾ പരിഭാഷപ്പെടുത്തുക, സാഹിത്യ ചരിത്രം, ഗ്രന്ഥസൂചി, സാഹിത്യകാര ഡയറ്ക്ടറി, വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് ഗ്രന്ഥങ്ങൾ, ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയ്ക്ക് ഉതകുന്ന ഗ്രന്ഥങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക, പുസ്തക പ്രസിദ്ധീകരണത്തിന് സഹായം നല്കുക, എഴുത്തുകാർക്ക് സഹായം നല്കുക എന്നിവ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.[1]
ഭാരവാഹികൾ
[തിരുത്തുക]കേരള സാഹിത്യഅക്കാദമി അദ്ധ്യക്ഷൻ : കെ. സച്ചിദാനന്ദൻ
സെക്രട്ടറി : പ്രൊഫ. സി. പി. അബൂബക്കർ
വൈസ് പ്രസിഡന്റ് : അശോകൻ ചെരുവിൽ
മുൻ പ്രസിഡണ്ടുമാർ
[തിരുത്തുക]കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമാർ | ||
---|---|---|
സർദാർ കെ.എം. പണിക്കർ | 15.08.1956 | 15.08.1961 |
കെ.പി. കേശവമേനോൻ(പ്രവർത്തനാധ്യക്ഷൻ) | 06.11.1958 | 12.07.1959 |
പൂത്തേഴത്ത് രാമൻമേനോൻ | 15.10.1961 | 05.08.1966 |
മഹാകവി ജി. ശങ്കരക്കുറുപ്പ് | 03.09.1966 | 31.06.1968 |
പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപ്പിള്ള | 01.07.1968 | 11.02.1971 |
പി.എ. സെയ്തുമുഹമ്മദ് | 12.02.1971 | 30.06.1971 |
പൊൻകുന്നം വർക്കി | ||
പി. കേശവദേവ് | ||
പി.സി. കുട്ടികൃഷ്ണൻ | ||
ലളിതാംബിക അന്തർജ്ജനം | ||
തകഴി ശിവശങ്കരപ്പിള്ള | ||
പ്രൊഫ. എസ്. ഗുപ്തൻനായർ | ||
പ്രൊഫ. എം.കെ സാനു | ||
പ്രൊഫ. കെ.എം. തരകൻ | ||
എം.ടി. വാസുദേവൻ നായർ | ||
ടി.ഒ. സൂരജ് (ജില്ലാ കളക്ടർ, പ്രസിഡണ്ട് ഇൻചാർജ്ജ്) | ||
എൻ.പി. മുഹമ്മദ് | ||
യൂസഫലി കേച്ചേരി | ||
എം. മുകുന്ദൻ | ||
പി. വത്സല | ||
പെരുമ്പടവം ശ്രീധരൻ |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ കേരള സാഹിത്യ അക്കാദമി സാംസ്കാരിക ഡയറി 2012
10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E 2. ↑ സ്കൂൾ അക്കാദമിക് കലണ്ടർ (ഡോ. കെ. വിദ്യസാഗർ, രഞ്ജിത്ത് സി.എ.) ഡി.സി. ബുക്സ്,കോട്ടയം 2008
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]