സ്നേഹതീരം
തൃശൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തളിക്കുളം എന്ന സ്ഥലത്തെ കടപ്പുറമാണ് സ്നേഹതീരം. കേരള സംസ്ഥാന വിനോദസഞ്ചാര വികസന കോർപ്പറേഷനാണ് സ്നേഹതീരം ബീച്ച് പരിപാലിക്കുന്നതിന്റെ ചുമതല.
പ്രത്യേകതകൾ
[തിരുത്തുക]വിനോദസഞ്ചാരികൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നടപ്പാതകളും ഇരിപ്പടങ്ങളും കൽമണ്ഡപങ്ങളും ഇവിടെ നിർമ്മിച്ചിരിക്കുന്നു. സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
എത്താനുള്ള വഴി
[തിരുത്തുക]തൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട - ഒളരി - കാഞ്ഞാണി - വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. എറണാകുളം - ഗുരുവായൂർ റോഡിലൂടെയും ഈ തീരത്തെത്താം. പറവൂർ - കൊടുങ്ങല്ലൂർ - തൃപ്രയാർ വഴി തളിക്കുളത്തെത്താവുന്നതാണ്. തളിക്കുളം ബീച്ച് എന്നും ഇത് അറിയപ്പെടുന്നു.
ചിത്രശാല
[തിരുത്തുക]-
സ്നേഹതീരം - നടപ്പാത
-
സ്നേഹതീരം - കവാടം
-
സ്നേഹതീരം - കവാടം
-
സ്നേഹതീരം - കടൽ
-
സ്നേഹതീരം - സന്ദർശകർ
-
സ്നേഹതീരം
-
സ്നേഹതീരം - സുനാമി
-
സ്നേഹതീരം - പമ്പരം
-
സ്നേഹതീരം
-
സ്നേഹതീരം - പ്രവേശകവാടം