ഇരിഞ്ഞാലക്കുട നഗരസഭ
ഇരിഞ്ഞാലക്കുട നഗരസഭ | |
10°21′05″N 76°13′04″E / 10.3514°N 76.2178°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | ഇരിഞ്ഞാലക്കുട |
ലോകസഭാ മണ്ഡലം | തൃശ്ശൂർ |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | സോണിയ ഗിരി |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 11.24ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 41 എണ്ണം |
ജനസംഖ്യ | 51585 |
ജനസാന്ദ്രത | 2446/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680121,680712 +0480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കൂടൽമാണിക്യം ക്ഷേത്രം |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരംതാലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ഇരിങ്ങാലകുട.
വില്ലേജ് : മണവാളശ്ശേരി, ഇരിഞ്ഞാലക്കുട. ഇരിഞ്ഞാലക്കുട നഗരസഭ രൂപീകരിച്ചത് 1936 ഫെബ്രുവരി 8-നാണ്. 22.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ നഗരസഭയിൽ 2011-ലെ സെൻസസ് അനുസരിച്ച് 20,000 ആളുകൾ താമസിച്ചുവരുന്നു. പ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രം, ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ക്രൈസ്റ്റ് കോളേജ് തുടങ്ങിയവ ഈ നഗരസഭയിലാണ്. മലയാളം, തമിഴ് ഭാഷകളിലെ പ്രസിദ്ധ ഗായകനായ പി. ജയചന്ദ്രൻ, ചലച്ചിത്രനടനും മുൻ എം.പി.യുമായ ഇന്നസെന്റ്, പ്രശസ്ത ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ കെ.വി. രാമനാഥൻ മാസ്റ്റർ, ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, പ്രസിദ്ധ അർബുദരോഗവിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ, യുവ ചലച്ചിത്രനടൻ ടൊവിനോ തോമസ്, യുവനടി അനുപമ പരമേശ്വരൻ തുടങ്ങി നിരവധി പ്രശസ്തർ ഈ നഗരസഭയിൽ നിന്നുള്ളവരാണ്.
അതിരുകൾ[തിരുത്തുക]
- കാറളം ഗ്രാമപഞ്ചായത്ത്
- മുരിയാട് ഗ്രാമപഞ്ചായത്ത്
- വേളൂക്കര ഗ്രാമപഞ്ചായത്ത്
- പൂമംഗലം ഗ്രാമപഞ്ചായത്ത്
- ചേർപ്പ് ഗ്രാമപഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]
നമ്പർ | വാർഡ് | നമ്പർ | വാർഡ് |
---|---|---|---|
1 | മൂർക്കനാട് | 22 | മുൻസിപ്പൽ ഓഫീസ് |
2 | ബംഗ്ലാവ് | 23 | ക്രൈസ്റ്റ് കോളേജ് |
3 | പുത്തൻതോട് | 24 | ബസ്സ് സ്റ്റാൻറ് |
4 | കരുവന്നൂർ സൗത്ത് | 25 | കൂടൽമാണിക്യം |
5 | പീച്ചമ്പിള്ളികോണം | 26 | ഉണ്ണായിവാര്യർ കലാനിലയം |
6 | ഹോളി ക്രോസ്സ് ചർച്ച് | 27 | ചേലൂർകാവ് |
7 | മാപ്രാണം | 28 | പൂച്ചക്കുളം |
8 | മാടായിക്കോണം സ്കൂൾ | 29 | കെഎസ്‌ആർടിസി |
9 | നമ്പിയൻകാവ് ക്ഷേത്രം | 30 | കൊരുമ്പിശ്ശേരി |
10 | കുഴിക്കാട്ടുകോണം | 31 | കാരുകുളങ്ങര |
11 | പോലീസ് സ്റ്റേഷൻ | 32 | സിവിൽ സ്റ്റേഷൻ |
12 | ബോയ്സ് ഹൈസ്കൂൾ | 33 | പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസ് |
13 | ആസാദ് റോഡ് | 34 | പൊറത്തിശ്ശേരി |
14 | ഗാന്ധിഗ്രാം | 35 | മഹാത്മ സ്കൂൾ |
15 | ഗാന്ധിഗ്രാം ഈസ്റ്റ് | 36 | ഫയർ സ്റ്റേഷൻ |
16 | ഗവ. ഹോസ്പിറ്റൽ | 37 | ബ്ലോക്ക് ഓഫീസ് |
17 | മടത്തിക്കര | 38 | തളിയകോണം |
18 | ചാലാംപാടം | 39 | കല്ലട |
19 | മാർക്കറ്റ് | 40 | തളിയകോണം നോർത്ത് |
20 | കോളനി | 41 | പുറത്താട് |
21 | കനാൽ ബേസ് |
അവലംബം[തിരുത്തുക]
http://www.irinjalakudamunicipality.in Archived 2021-03-06 at the Wayback Machine.