മറ്റത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് 103.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാർഷികമേഖലയ്ക്ക് വളരെയധികം പ്രാധാന്യമുള്ള ഈ പ്രദേശം പ്രകൃതിരമണീയമാണ്‌. മണലി, കുറുമാലി എന്നീ പുഴകളുടെ ഉല്ഭവസ്ഥാനമായ വെള്ളിക്കുളങ്ങര, ആനപ്പാന്തം മലനിരകൾ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. പച്ചപുതച്ച മലനിരകളും, വിളകളാൽ സമൃദ്ധമായ കൃഷിഭൂമികളും ഈ ഗ്രാമത്തെ കാർഷികകേരളത്തിന്റെ പരിച്ഛേദമാക്കുന്നു.

ചെറു കിട റബർ കർഷകരും വൻകിട തോട്ടം കമ്പനികളും ഈ പഞ്ചായത്തിൽ ഉണ്ട്. ഹരിസൺ മലയാളം പ്ലാന്റഷൻ കമ്പനിയുടെ ഹെക്ടർ കണക്കിന് തോട്ടം ചൊക്കാന മുതൽ വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി വരെ 14 കിലോമീറ്റർ ദൂരത്തോളം റബർ തോട്ടം ഉണ്ട് ധാരാളം തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടമാണ് ഇവിടം.

മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്‌. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്‌.

ആരാധനാലയങ്ങൾ[തിരുത്തുക]

.കോടാലി ജുമാമസ്ജിദ്

. മറ്റത്തൂർ ജുമാമസ്ജിദ്

. പത്തുകുളങ്ങര ജുമാമസ്ജിദ്

. മൂപ്ലി കുണ്ടായി ജുമാമസ്ജിദ്

. ചോക്കന, നായാട്ടുകുണ്ട് ജുമാമസ്ജിദ്

വെള്ളിക്കുളങ്ങര മൂഹിയിദ്ദീൻ ജുമാമസ്ജിദ് വെള്ളിക്കുളങ്ങര രീഫാഈ ജുമാമസ്ജിദ്

സന്നദ്ധ സംഘടനകൾ[തിരുത്തുക]

SYS സാന്ത്വന കേന്ദ്രം കോടാലി

SYS സാന്ത്വന കേന്ദ്രം വെള്ളിക്കുളങ്ങര


അതിരുകൾ[തിരുത്തുക]

  • കിഴക്ക് - തമിഴ്നാടും കോടശ്ശേരി പഞ്ചായത്തും
  • പടിഞ്ഞാറ് - കൊടകര, പറപ്പൂക്കര പഞ്ചായത്തുകൾ
  • വടക്ക് - വരന്തരപ്പിള്ളി പഞ്ചായത്ത്
  • തെക്ക്‌ - കോടശ്ശേരി പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. നൂലുവള്ളി
  2. നാടിപ്പാറ
  3. കൊരേച്ചാൽ
  4. ഇഞ്ചക്കുണ്ട്
  5. മുരിക്കുങ്ങൽ
  6. വടക്കേ കോടാലി
  7. കിഴക്കേ കോടാലി
  8. കൊടുങ്ങ
  9. ചൊക്കന
  10. വെള്ളിക്കുളങ്ങര
  11. മോനൊടി
  12. കടമ്പോട്
  13. മാങ്കുറ്റിപ്പാടം
  14. കോപ്ലിപ്പാടം
  15. തെക്കേ കോടാലി
  16. ഒമ്പതുങ്ങൽ
  17. അവിട്ടപ്പിള്ളി
  18. കാവനാട്
  19. മറ്റത്തൂർകുന്ന്‌
  20. മൂലംകുടം
  21. വാസുപുരം
  22. മൂന്നുമുറി
  23. ചെമ്പുച്ചിറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് കൊടകര
വിസ്തീര്ണ്ണം 103.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42,043
പുരുഷന്മാർ 20,353
സ്ത്രീകൾ 21,690
ജനസാന്ദ്രത 408
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 86.29%

അവലംബം[തിരുത്തുക]