കുഴൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴൂർ ഗ്രാമപഞ്ചായത്ത് . തൃശ്ശൂർ നഗരത്തിൽ നീന്നും ഏകദേശം 35 കി. മി. ദൂരത്തിലും എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 40 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. തിരുമുക്കുളം വില്ലേജ്, കാക്കുളിശ്ശേരി വില്ലേജ് എന്നീ വില്ലേജുകൾ ഈ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ്.

ചരിത്രം[തിരുത്തുക]

കുഴൂർ സർക്കാർ സ്കൂൾ, കുഴൂർ പഞ്ചായത്ത് കാര്യാലയം, തിരുമുക്കുളം വില്ലേജ് കാര്യാലയം, കാക്കുളിശ്ശേരി വില്ലേജ് കാര്യാലയം തുടങ്ങിയ കെട്ടിടങ്ങൾ ഇരിക്കുന്ന സ്ഥലം പണ്ട് തികച്ചും വിജനമായ പ്രദേശമായിരുന്നു. കുഴൂർ സ്കൂളിന്റെ പടി‌ഞ്ഞാറ് ഭാഗത്ത്‌, ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടു പടി‌ഞ്ഞാറ് ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായ ആസ്ഥാനമായ ഹജൂർ കച്ചേരി നിലവിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തെ കച്ചേരി കുന്ന് എന്ന് വിളിക്കുന്നത്.

അതിന് തൊട്ടുപിന്നിൽ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂർ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു. സ്കൂളിന്റെ വടക്കേ ഗേററിനോട്ചേർന്നുളള കിണർ ഈ ഹജൂർ കച്ചേരിയുടെ കാലത്തുളള കിണറാണ്.

വിദ്യാലയങ്ങൾ[തിരുത്തുക]

 1. GHSS ഐരാണിക്കുളം.
 2. GHS കുഴൂർ.
 3. SA GHS താണിശ്ശേരി.
 4. GUPS കുണ്ടൂർ.
 5. SKV LPS എരവത്തൂർ.
 6. SX LPS താണിശ്ശേരി.
 7. 'ട്രാപ്സ് സ്കൂൾ


ആരോഗ്യ രംഗം[തിരുത്തുക]

ഒരു സർക്കാർ ഡിസ്പെൻസറിയും ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും ഇവിടെയുണ്ട്.

പരിസ്ഥിതി സംരക്ഷണം[തിരുത്തുക]

ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI) ന്റെ ഒരു ഉപ കേന്ദ്രം 12-01-2019 ൽ കേരള മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്തു [1]. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ജനിതകശേഖരം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1979ലാണ് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്. വിസ്തൃതമായ ഉദ്യാനത്തിനൊപ്പം സസ്യസമ്പത്തിന്റെ സംരക്ഷണവും, സുസ്ഥിര ഉപയോഗത്തിനായുള്ള ഗവേഷണങ്ങളും ഇവിടെ നടക്കുന്നു. കുഴൂർ ഉപ കേന്ദ്രത്തിൽ കൂടുതലായി ടിഷ്യു കൾച്ചറുമായ ബന്ധപ്പെട്ടു ഗവേഷണങ്ങൾ നടക്കുന്നു. [2]

സമീപ പ്രദേശങ്ങൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. താണിശ്ശേരി
 2. കാക്കുളിശ്ശേരി
 3. തുമ്പരശ്ശേരി
 4. കുഴൂർ
 5. തെക്കുംഞ്ചേരി
 6. എരവത്തൂർ
 7. കൊച്ചുകടവ്
 8. കുണ്ടൂർ
 9. വയലാർ
 10. ആലമറ്റം
 11. തിരുത്ത
 12. തിരുമുക്കുളം
 13. പാറപ്പുറം
 14. ഐരാണിക്കുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് മാള
വിസ്തീര്ണ്ണം 19.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,569
പുരുഷന്മാർ 9010
സ്ത്രീകൾ 9559
ജനസാന്ദ്രത 972
സ്ത്രീ : പുരുഷ അനുപാതം 1061
സാക്ഷരത 90.97%
വീടുകൾ 5060 (2011 സെൻസസ് )

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഴൂർ_ഗ്രാമപഞ്ചായത്ത്&oldid=3652795" എന്ന താളിൽനിന്ന് ശേഖരിച്ചത്