കുഴൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ തൃശൂർ ജില്ലയുടെ മാള ബ്ലോക്ക് പഞ്ചായത്തിലെ കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കുഴൂർ. തൃശ്ശൂർ നഗരത്തിൽ നീന്നും ഏകദേശം 40 കി. മി. ദൂരത്തിലും എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 35 കീ. മി. ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി കുഴൂർ നാരായണ മാരാർ ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണു. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽ നിന്നാണു.[1]

ഐതിഹ്യം[തിരുത്തുക]

കുഴൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന നിഗമനങ്ങൾ നിലവിലുണ്ട്. പണ്ടുകാലത്ത് ഇന്നത്തെ ചാലക്കുടിപ്പുഴ പൂവ്വത്തുശ്ശേരിയിൽ വെച്ച് പടിഞ്ഞാറോട്ട് തിരിഞ്ഞ് ഐരാണിക്കുളം വഴി ഒഴുകിയാണ് അറബിക്കടലിൽ പതിച്ചിരുന്നതെന്ന് കേൾക്കുന്നു. പിന്നീട് ഈ പുഴ ഗതിമാറി പൂവ്വത്തുശ്ശേരിയിൽ വെച്ച് തെക്കോട്ട് തിരിഞ്ഞ് ഒഴുകിമാറിപ്പോന്ന സ്ഥലമാകാം ഇന്നത്തെ തിരിപ്പറമ്പ്. ആ പോരലിനിടയിൽ ആറാട്ടുകടവിൽ രൂപം കൊണ്ട അഗാധമായ ചുഴിയിൽ നിന്നും ഉയർന്നുവന്ന ഊര് ചുഴിയൂർ ആയിയെന്നും അതല്ല കുഴിയിൽ നിന്നും രൂപപ്പെട്ട ഊര് കുഴിയൂർ ആയിയെന്നും കാലക്രമത്തിൽ ഇത് കുഴൂരായി മാറിയെന്നുമാണ് ഐതിഹ്യം. കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം വളരെ പ്രസിദ്ധമാണ്. 32 മൂല ഗ്രാമങ്ങളിൽ ഒന്നായി കേരളോൽപത്തിയിൽ ഐരാണിക്കുളം പരാമർശിക്കപ്പെടുന്നുണ്ട്. 1500 വർഷത്തിലേറെ പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രം തന്നെ ഈ നദീതടത്തിലെ മനുഷ്യസംസ്കാരത്തിന്റെ പഴമയാണ് കാണിക്കുന്നത്. [2]

വെള്ളപ്പൊക്കം[തിരുത്തുക]

2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ മഹാമാരി കുഴൂർ ഗ്രാമത്തെ വെള്ളത്തിലാക്കി. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണു ഇപ്പോൾ ഈ ഗ്രാമം. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി മിക്ക പ്രദേശങ്ങളും വെള്ളതിനു അടിയിലാണു.

Kerala flooding, An image from Kuzhur Village 1

കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ് Kuzhur Mary Immaculate parish hall 2018 August 17 കാർഷികഗ്രാമമായ കുഴൂർ പൂർണ്ണമായും നശിച്ച നിലയിലാണു. കന്നുകാലികൾ, ക്യഷി എന്നിവ പൂർണ്ണമായും നഷ്ടപ്പെട്ടു.

[3]

വിദ്യാലയങ്ങൾ[തിരുത്തുക]

സ്ഥാപനങ്ങൾ[തിരുത്തുക]

 • കുഴൂർ ഗ്രാമീണ വായനശാല.1936-ൽ സ്ഥാപിക്കപ്പെട്ട കുഴൂർ ഗ്രാമീണ വായനശാല,മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി നിലകൊള്ളുന്നു.[4]
 • കണ്ടംകുളത്തി ആര്യവൈദ്യശാല. പ്രശസ്തമായ കണ്ടംകുളത്തി ആര്യവൈദ്യശാലയുടെ ആസ്ഥാനം കുഴൂരാണ്.
 • ഗ്രാമപഞ്ചായാത്ത് ഓഫീസ് - കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ഓഫീസും, സർക്കാർ ഹൈസ്കൂളും ഒരു ക്യാമ്പസിൽ തന്നെ സ്ഥിതി ചെയ്യുന്നു.
 • കാക്കുളിശ്ശേരി വില്ലേജ് ഓഫീസ് ആസ്ഥാനം

പ്രധാന വ്യക്തികൾ[തിരുത്തുക]

 • ഗോപി കുഴൂർ മലയാളത്തിലെ ചലച്ചിത്ര നിരൂപണത്തിനു അടിത്തറയിട്ട ഒരാൾ. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ.
 • ടി. ഐ. രാധാകൃഷ്ണൻ ലോകപ്രശസ്തനായ ഡോ. ടി. ഐ. രാധാകൃഷ്ണന്റെ ജന്മദേശമാണു കുഴൂർ. കുഴൂർ വായനശാല ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന വ്യക്തിയാണു ഡോ. ടി. ഐ. രാധാകൃഷ്ണൻ.
 • കുഴൂർ വിൽസൺ കവിയും സാഹിത്യത്തിനുള്ള കേരള സംസ്ഥാന യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവുമായ കുഴൂർ വിൽസൺ ജനിച്ചതും വളർന്നതും കുഴൂരിലാണ്.
 • ജോജു ജോർജ് പ്രശസ്ത സിനിമാ താരം ജോജു ജോർജ്ജിന്റെ ജന്മസ്ഥലമാണ് കുഴൂർ

ആരാധനാലയങ്ങൾ[തിരുത്തുക]

സമീപപ്രദേശങ്ങൾ[തിരുത്തുക]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]


അവലംബം[തിരുത്തുക]

 1. https://www.thehindu.com/news/national/kerala/18-feet-of-holy-distance/article8007086.ece
 2. https://www.facebook.com/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B5%81%E0%B4%B4%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%AA%E0%B5%81%E0%B4%A8%E0%B5%BC%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF-320384338729701/?__xts__[0]=68.ARBVcjqZv-yGVTncuDopQdFzAJ_uBJmC2DyKocP6ELE4PNyS6BinSiMleGtP8BQRbB4XPnlqERceAYcp_GLyej3Bj_PDpOgq2SrDKlt7d0AmXujW6fzEcLbJLOSb8v7Jo73xyI_BOep0cG9gdMolz8BkqH8xCP4-gILdVCoqljNU7jgekxv9&__xts__[1]=68.ARBUlLaJ7vpFG6C6dD--Ges-Uajrr6J-DJ6Ym3nVcf_L5Rh6Jx8UCR3yAZeBva4tnmsQEulTsPchIw68fp5c25yRCm0YxdgosVCYaX1BUuZ-8XfuZZH25d7c17Wwc6NhUfxgaz2Qa21EYYCA0xL4fCxcJ4sZpk1JTeS6dKVn7jTlb1pONAvB&hc_ref=ARTnQU5Lf7NpZzMP1cvcMp9cVGpzLCD0PVPMpLCkCEInqs7xAfx2cuezwEHtEgelO5A&fref=nf&__tn__=kC-R
 3. https://www.youtube.com/watch?v=hb1EbHige4s'ഇനി വീട്ടിൽ ബാക്കിയൊന്നുമില്ല; എല്ലാം ആദ്യം മുതൽ തുടങ്ങണം'-കണ്ണീരോടെ കുഴൂർ നിവാസികൾ
 4. https://www.mathrubhumi.com/thrissur/news/mala-1.2861332
"https://ml.wikipedia.org/w/index.php?title=കുഴൂർ&oldid=3604029" എന്ന താളിൽനിന്ന് ശേഖരിച്ചത്