കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നീ വിഭാഗങ്ങൾ ചേർന്ന വകുപ്പാണ് കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്[1]. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 77 താലൂക്കുകൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ് കേരളത്തിൽ നിലവിലുള്ളത്. ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികൾ മൂലം, ത്രിതല സമ്പ്രദായം ഇന്ത്യയിൽ നിലവിൽ വന്നു. വികസന പരിപാടികൾ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായ ഏജൻസികളായി ഉയർന്നിരിക്കുന്നു. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന അനുബന്ധ വകുപ്പുകളാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നത് ഈ വിഭാഗങ്ങൾ എല്ലാം ഉൾപ്പെടുന്നതാണ്. വകുപ്പിന് ഒരു ഗവൺമെന്റ് സെക്രട്ടറിയാണ് നേതൃത്വം നൽകുന്നത്. മന്ത്രിമാർ ചേർന്നാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എന്നാൽ ഈ മൂന്നു വിഭാഗങ്ങളുടേയും ഏകോപനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുന്നത് ഈ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു സമിതിയാണ്.
നാൾ വഴി[തിരുത്തുക]
1994 ൽ കേരളാ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു. 1997ൽ ഇ. കെ നായനാർ ഗവണ്മെന്റ് ഊർജ്ജം, ധനകാര്യം, വൈദഗ്ദ്ധ്യം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യാനുള്ള ധീരമായ സംരംഭം ഏറ്റെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശീയ പങ്കാളിത്തവും 1996-2001ലെ സർക്കാർ അധികാരവികേന്ദ്രീകരണത്തിലൂടെ പ്രോത്സാഹിപ്പിച്ചു
ഭരണ വകുപ്പുകൾ[തിരുത്തുക]
വകുപ്പ് | നിലവിൽ വന്നത് | ആക്റ്റ് | വെബ് സൈറ്റ് |
---|---|---|---|
പഞ്ചായത്ത് വകുപ്പ് | 1962 | പഞ്ചായത്ത് ആക്ട് 1960 | www.dop.lsgkerala.gov.in |
നഗരകാര്യ വകുപ്പ് | 1962 | കേരള മുനിസിപ്പാലിറ്റി ആക്റ്റ് 1994 | www.urbanaffairskerala.org |
ഗ്രാമ വികസന വകുപ്പ് | 1987 | www.rdd.kerala.gov.in | |
നഗര ഗ്രാമാസൂത്രണ വകുപ്പ് | 1957 | www.townplanning.kerala.gov.in |
തദ്ദേശ സ്വയംഭരണ വകുപ്പിലെ മന്ത്രിമാർ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Local Self-Governance". State Portal of Kerala. ശേഖരിച്ചത് 28 February 2018.