എം.ബി. രാജേഷ്
എം.ബി. രാജേഷ് | |
---|---|
![]() എം.ബി. രാജേഷ് | |
സംസ്ഥാന എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി | |
In office | |
പദവിയിൽ വന്നത് 2022 സെപ്റ്റംബർ 5 | |
മുൻഗാമി | എം.വി. ഗോവിന്ദൻ |
കേരളനിയമസഭയുടെ സ്പീക്കർ | |
ഓഫീസിൽ മേയ് 25 2021 – സെപ്റ്റംബർ 3 2022[1][2] | |
മുൻഗാമി | പി. ശ്രീരാമകൃഷ്ണൻ |
പിൻഗാമി | എ.എൻ. ഷംസീർ |
ലോക്സഭാംഗം | |
ഓഫീസിൽ മേയ് 31 2009 – മേയ് 23 2019 | |
മുൻഗാമി | എൻ.എൻ. കൃഷ്ണദാസ് |
പിൻഗാമി | വി.കെ. ശ്രീകണ്ഠൻ |
മണ്ഡലം | പാലക്കാട് |
കേരളനിയമസഭാംഗം | |
In office | |
പദവിയിൽ വന്നത് മേയ് 3 2021 | |
മുൻഗാമി | വി.ടി. ബൽറാം |
മണ്ഡലം | തൃത്താല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജലന്ധർ | 12 മാർച്ച് 1972
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി(കൾ) | നിനിത കണിച്ചേരി |
കുട്ടികൾ | 2 |
മാതാപിതാക്കൾ |
|
വസതി(കൾ) | പാലക്കാട് |
വെബ്‌വിലാസം | http://www.mbrajesh.in/ |
As of മേയ് 25, 2021 ഉറവിടം: ലോക്സഭ |
കേരള സംസ്ഥാനത്തിന്റെ തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയും[3] കേരള നിയമസഭയുടെ മുൻ സ്‌പീക്കറുമാണ് എം.ബി. രാജേഷ്. പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാഗം കൂടിയാണ് രാജേഷ്. പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് ലോൿസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള[4] രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.
ജീവിതരേഖ[തിരുത്തുക]
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഷൊർണൂർ ചളവറ കയിലിയാട് റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിൽ ജനിച്ചു. ചളവറയിലെ ഹൈസ്കൂൾ പഠനമാണ് രാജേഷിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. SFI യിലൂടെ നേതാവായി വളർന്നു. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്. നിയമവിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് ആദ്യമായി ലോകസഭയിലെത്തുന്നത്.
ഷൊർണൂർ എൻ.എസ്.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം എന്നിവ നേടി. പഠനകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്തു. സി.പി.ഐ.എം. കേരള സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. നേതാവായിരിക്കേ നിരവധി സമരങ്ങളിൽ പങ്കെടുത്തു. തുടർന്ന് യുവജന സംഘടനാ രംഗത്ത് സജീവമായി പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. വർഗീയതക്കെതിരെയും പൊതുമേഖലയുടെ സംരക്ഷണത്തിനനുകൂലമായും ലോകസഭയിൽ പാർട്ടിയുടെ പ്രമുഖ വക്താവായിരുന്നു രാജേഷ്. ബ്രിജേഷ് (പ്രവാസി), സംഘമിത്ര (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്. മുൻ എസ്.എഫ്.ഐ. നേതാവും കാലടി സംസ്കൃതസർവ്വകലാശാല അധ്യാപികയും ആയ ഡോ. നിനിത കണിച്ചേരി ആണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവർ മക്കളാണ്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് കോച്ച് ഫാക്ടറിക്കായി രാജേഷ് നടത്തിയ ശ്രമങ്ങൾ ജനപിന്തുണ വർദ്ധിപ്പിച്ചു. എം.പി.വീരേന്ദ്രകുമാറിനെയാണ് 1 ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. മണ്ഡഡലത്തിലൂടനീളം എൽ ഡി എഫ് മുന്നേറ്റം കാഴ്ചവച്ചു.2019 ൽ മൂന്നാമതും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2021 | തൃത്താല നിയമസഭാമണ്ഡലം | എം.ബി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് | വി.ടി. ബൽറാം | |||
2019 | പാലക്കാട് ലോകസഭാമണ്ഡലം | വി.കെ. ശ്രീകണ്ഠൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 399274 | എം.ബി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് 387637 | സി. കൃഷ്ണകുമാർ | ബി.ജെ.പി., എൻ.ഡി.എ. 218556 |
2014 | പാലക്കാട് ലോകസഭാമണ്ഡലം | എം.ബി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് 412897 | എം.പി. വീരേന്ദ്രകുമാർ | എസ്.ജെ.ഡി., യു.ഡി.എഫ്. 307597 | ശോഭ സുരേന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 136587 |
2009 | പാലക്കാട് ലോകസഭാമണ്ഡലം | എം.ബി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് 338070 | സതീശൻ പാച്ചേനി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250 | സി.കെ. പത്മനാഭൻ | ബി.ജെ.പി., എൻ.ഡി.എ. 68804 |
കൃതികൾ[തിരുത്തുക]
- "ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും"
- "ആഗോളവൽക്കരണത്തിന്റെ വിരുദ്ധലോകങ്ങൾ"
- "മതം, മൂലധനം, രാഷ്ട്രീയം"
- "ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങൾ" (എഡിറ്റർ)
പുരസ്കാരങ്ങൾ[തിരുത്തുക]
- "ദ വീക്ക്" എന്ന ഇംഗ്ലീഷ് വാരിക 2010-11ൽ മികച്ച യുവ എംപിയായി തെരഞ്ഞെടുത്തു.
- ഗ്ലോബൽ മലയാളി കൗൺസിൽ കേരളത്തിലെ മികച്ച എംപിയായി 2011ൽ തെരഞ്ഞെടുത്തു.
- റിപ്പോർട്ടർ ചാനൽ 2013ലെ മികച്ച എംപിയായി രാജേഷിനെ തെരഞ്ഞെടുത്തു.
അവലംബം[തിരുത്തുക]
- ↑ "MB Rajesh resigns as Kerala Assembly Speaker, CPI(M) to appoint him as minister". ശേഖരിച്ചത് 9 സെപ്റ്റംബർ 2022.
- ↑ Kerala Niyamasabha Bulletin
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ http://loksabhaph.nic.in/Members/lokprev.aspx?search=R
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | ![]() |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | ![]() |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനാറാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- 1972-ൽ ജനിച്ചവർ
- മാർച്ച് 12-ന് ജനിച്ചവർ
- കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ
- എസ്.എഫ്.ഐ. നേതാക്കൾ
- മുൻ എസ്.എഫ്.ഐ. നേതാക്കൾ
- കേരള നിയമസഭയിലെ സ്പീക്കർമാർ
- കേരളത്തിലെ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രിമാർ
- പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ