തലപ്പിള്ളി താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലപ്പിള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തലപ്പിള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. തലപ്പിള്ളി (വിവക്ഷകൾ)

തൃശ്ശൂർ‍ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന താലൂക്കാണ് തലപ്പിള്ളി താലൂക്ക്. വടക്കാഞ്ചേരിയാണ് താലൂക്കിന്റെ ആസ്ഥാനം. കുന്നംകുളം, വടക്കാഞ്ചേരി മുനിസിപ്പാലിറ്റികളും, ചൊവ്വന്നൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂർ, വേലൂർ, മുണ്ടത്തിക്കോട്, തെക്കുംകര, മുള്ളൂർക്കര, ചേലക്കര, പഴയന്നൂർ, തിരുവില്വാമല, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ‍, വരവൂർ, ദേശമംഗലം എന്നീ പഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിൽ പെടുന്നു. സമുദ്രനിരപ്പിനേക്കാൾ ഉയർന്ന പ്രദേശമായ ഇവിടെ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. വിശാലമായ പാടശേഖരങ്ങളും, പാലക്കാട് ജില്ലയിലേതു പോലെ ധാരാളം കരിമ്പനകളും ഇവിടെ കാണാവുന്നതാണ്. തൃശ്ശൂർ‍ ജില്ലയിൽ ഏറ്റവും അധികം വൈവിധ്യമാർന്ന സംസ്കാരികതയുള്ള ഇവിടം തൃശ്ശൂരിന്റെ ഇതരപ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി വള്ളുവനാടൻ ‍ അനുഷ്ഠാനകലകളാൽ സമ്പന്നമാണ്.

അതിർത്തികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തലപ്പിള്ളി_താലൂക്ക്&oldid=2261047" എന്ന താളിൽനിന്നു ശേഖരിച്ചത്