വടക്കാഞ്ചേരി
വടക്കാഞ്ചേരി Vadakancheri-Cochin | |
---|---|
പട്ടണം | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Wadakkanchery-Mundathicode Municipality |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680582 |
Telephone code | 04884 |
വാഹന റെജിസ്ട്രേഷൻ | KL-48 |
Nearest city | Trichur(Thrissur) |
Lok Sabha constituency | Alathur |
Civic agency | Wadakkanchery Block |
Climate | cool&hot (Köppen) |
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായുള്ള പട്ടണമാണ് വടക്കാഞ്ചേരി. തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന, ജില്ലയുടെ വടക്കുഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കുഭാഗത്തുള്ള ചെറുപട്ടണങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വാഴാനി ഡാം, പൂമല ഡാം എന്നിവ ഈ പ്രദേശത്തിന് വളരെ അടുത്തു കിടക്കുന്ന ടൂറിസം ടെസ്റ്റിനേഷനുകളാണ്. ഉത്രാളിക്കാവ് പൂരം ആണ് വടക്കാഞ്ചേരി നിവാസികളുടെ വലിയ ആഘോഷം. ഇതോടൊപ്പം മച്ചാട് മാമാങ്കവും വടക്കാഞ്ചേരി ഫെറോന പള്ളി പെരുനാളും നബി ദിനവും ആഘോഷിക്കുന്നു. കേരള കലാമണ്ഡലം വടക്കാഞ്ചേരിക്ക് അടുത്ത് ചെറുതുരുത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് വടക്കാഞ്ചേരിയിലേത്. തൃശൂർ മെഡിക്കൽ കോളജ് ഈ പട്ടണത്തിന് വളരെ അടുത്താണ്. ഒരു ഗവ: ജില്ലാ ആശുപത്രിയും രണ്ട് സ്വകാര്യ ആശുപത്രികളും ഈ പട്ടണത്തിൽ ഉണ്ട്. രണ്ട് കോടതികളും പോലീസ്, ഫയർ ഫോഴ്സ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടിലധികം സർക്കാർ സ്കൂളുകൾ എന്നിങ്ങനെ അനേകം സ്വകാര്യ സ്കൂളുകൾ ഇവിടെ നിലനിൽക്കുന്നു. വാഴാനിയിൽ നിന്നും ഒഴുകിയെത്തുന്ന പുഴ, രണ്ട് ബസ് സ്റ്റാന്റുകൾ (ടൗൺ, ഓട്ടുപാറ), ശ്രീ വ്യാസാ കോളജ് എന്നിവയെല്ലാം വടക്കാഞ്ചേരിയുടെ സ്വന്തമാണ്.