ഗുരുവായൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുവായൂർ
ഗുരുവായുപുരം, ഗുരുപാവനപുരം
മുൻസിപാലിറ്റി, പട്ടണം, തീർത്ഥാടന നഗരി
Guruvayur.JPG
Nickname(s): ദക്ഷിണ ദ്വാരക
Country India
State Kerala
District Thrissur District
Elevation 2.83 മീ(9.28 അടി)
Languages
 • Official Malayalam, English
Time zone IST (UTC+5:30)
PIN 680101
Telephone code 91 (0)487
വാഹന റെജിസ്ട്രേഷൻ KL-46
Climate Am/Aw (Köppen)
Avg. summer temperature 35 °C (95 °F)
Avg. winter temperature 20 °C (68 °F)
ഗുരുവായൂർ ക്ഷേത്രം,മമ്മിയൂർ ക്ഷേത്രം,പുന്നത്തൂർ ആനക്കോട്ട
Guruvayur Municipal Office.JPG

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയും തീർത്ഥാടനത്തിനു പേരു കേട്ട പട്ടണവുമാണ്‌ ഗുരുവായൂർ. ഇത് തൃശ്ശൂർ നഗരത്തിനു 28 കി.മീ. വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

പേരിന് പിന്നിൽ[തിരുത്തുക]

സംഘകാലത്ത് ഈ സ്ഥലത്തിനു കുരവയൂർ എന്നായിരുന്നു പേർ. കുരവക്കൂത്ത് പ്രധാനമായി നടന്നിരുന്ന സ്ഥലമായിരുന്നതിനാലായിരിക്കണം ഈ പേരു വന്നതെന്ന് പ്രശസ്ത സ്ഥലനാമ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു. [1]എ.ഡി. 14 നൂറ്റാണ്ടിൽ എഴുതപ്പെട്ട കോകസന്ദേശം എന്ന മഹാകാവ്യത്തിലും കുരവയൂർ എന്നാണ് പരാമർശിച്ചിട്ടുള്ളത്. സംസ്കൃതപണ്ഡിതനായ ഗ്രന്ഥകർത്താവ് അക്കാലത്ത് ഗുരുവായൂർ പ്രചാരത്തിലുണ്ടായിരുന്ന പേരായിരുന്നുവെങ്കിൽ അപ്പേരേ ഉപയോഗിക്കുമായിരുന്നുള്ളു എന്ന ഔചിത്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴയ കാലത്തെ രേഖകളിലെല്ലാം കുരവയൂർ എന്നാണെന്ന് ഇളംകുളം കുഞ്ഞൻപിള്ളയും അവകാശപ്പെടുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തിനും ശേഷം ഒരുപാട് കാലം കഴിഞ്ഞായിരിക്കണം ഗുരുവായൂർ എന്ന പേരുണ്ടായതും അതിന് ഉപോൽബലകമായ ഐതിഹ്യങ്ങൾ പ്രചരിക്കപ്പെട്ടതും.

ഗുരുവായൂർ ക്ഷേത്രം[തിരുത്തുക]

ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം.[അവലംബം ആവശ്യമാണ്] ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാള അഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിയ്ക്കുന്നത്. വിഷ്ണു നാലു കൈകളിൽ ശംഖ്, സുദർശന ചക്രം, താമര, ഗദ എന്നിവ ധരിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുപ്രതിഷ്ഠ. ഗണപതി, അയ്യപ്പൻ, വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ഉദയാസ്തമനപൂജ, കളഭച്ചാർത്ത്, കൃഷ്ണനാട്ടം, പാൽപ്പായസം, അപ്പം, അട, വെണ്ണ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. തന്ത്രം പുഴക്കര ചേന്നാസ്സ് മനയ്ക്ക്. അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനമില്ല.

റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-105-9. 


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ&oldid=2553194" എന്ന താളിൽനിന്നു ശേഖരിച്ചത്