ഗുരുവായൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guruvayur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുരുവായൂർ

ഗുരുവായുപുരം, ഗുരുപവനപുരം
നഗരസഭ, പട്ടണം, തീർത്ഥാടന നഗരി
Skyline of ഗുരുവായൂർ
Nickname(s): 
ഭൂലോക വൈകുണ്ഠം, ദക്ഷിണ ദ്വാരക
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഉയരം
2.83 മീ(9.28 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680101
ടെലിഫോൺ കോഡ്91 (0)487
വാഹന റെജിസ്ട്രേഷൻKL-46
കാലാവസ്ഥAm/Aw (Köppen)
വേനൽക്കാലത്തെ ശരാശരി താപനില35 °C (95 °F)
തണുപ്പുകാലത്തെ ശരാശരി താപനില20 °C (68 °F)
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം, പുന്നത്തൂർ ആനക്കോട്ട
Guruvayur Municipal Office.JPG

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു നഗരസഭയും തീർത്ഥാടനത്തിനു പേരുകേട്ട പട്ടണവുമാണ്‌ ഗുരുവായൂർ. ഇത് തൃശ്ശൂർ നഗരത്തിനു 28 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെയാണ്. ഇതുകൂടാതെ വേറെയും ധാരാളം ക്ഷേത്രങ്ങളുണ്ട്.

പേരിനു പിന്നിൽ[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യകഥയാണ് 'ഗുരുവായൂർ' എന്ന സ്ഥലനാമവുമായും ബന്ധപ്പെട്ട് സാധാരണയായി പറഞ്ഞുകേൾക്കാറുള്ളത്. ഹിന്ദുവിശ്വാസപ്രകാരം സൃഷ്ടികർത്താവായ ബ്രഹ്മാവിന് നിത്യപൂജ നടത്താൻ മഹാവിഷ്ണു നിർമ്മിച്ചുകൊടുത്ത വിഗ്രഹം, പിന്നീട് സുതപസ്സ്, കശ്യപൻ, വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ കൈവശം എത്തിച്ചേരുകയും, ഭഗവാൻ അത് ദ്വാരകയിൽ നിത്യപൂജ നടത്തുകയും, ഒടുവിൽ ഭഗവാന്റെ വൈകുണ്ഠാരോഹണത്തിനുശേഷം ദ്വാരക പ്രളയത്തിലാണ്ടുപോയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് ഇവിടെ കൊണ്ടുവരികയും, ശിവഭഗവാന്റെ ആജ്ഞാനുസരണം ഇവിടെ പ്രതിഷ്ഠിയ്ക്കുകയും തന്മൂലം സ്ഥലം 'ഗുരുവായൂർ' എന്നറിയപ്പെടുകയും ചെയ്തു എന്നതാണ് പ്രസിദ്ധമായ ആ ഐതിഹ്യകഥ.

എന്നാൽ ചരിത്രപരമായി ഈ കഥയ്ക്ക് പ്രസക്തിയില്ല. ചരിത്രരേഖകൾ പ്രകാരം കുരവയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം[അവലംബം ആവശ്യമാണ്].14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാണ് പരാമർശിച്ചിരിക്കുന്നത്. കുരവക്കൂത്ത് എന്ന പുരാതന കലാരൂപം ഇവിടെ അരങ്ങേറിയിരുന്നതായി [1]വി.വി.കെ വാലത്ത് ഊഹിക്കുന്നു. കുരവയൂർ എന്ന പേര് ഇങ്ങനെ വന്നതായിരിക്കാം. ഇത് ലോപിച്ച് ഗുരുവായൂർ എന്നായി മാറി. എന്നാൽ ഈ വാദത്തിനും അത്ര കാമ്പില്ല. കാരണം പതിനാലാം നൂറ്റാണ്ടിലെ കോകസന്ദേശം പോലെയുള്ള ഗ്രന്ഥങ്ങളിൽ തമിഴ് സ്വാധീനം വളരെ വ്യക്തമാണ്. തമിഴ് ഭാഷയിൽ 'ഗ', 'ക' എന്നിവയ്ക്ക് ക (க) എന്ന അക്ഷരം തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാൽ കുരവയൂർ, ഗുരുവായൂർ ആയി മാറിയതാണെന്ന വാദം നിലനിൽക്കില്ലെന്നും വാദഗതികൾ ഉണ്ട്. മാത്രമല്ല, കേരളത്തിലെ മറ്റു കലാരൂപങ്ങൾക്ക് വ്യക്തമായ ചരിത്രം ലഭ്യമാണെന്നിരിക്കെ, കുരവക്കൂത്ത് എങ്ങനെ വിസ്മരിക്കപ്പെട്ടു എന്നും ചോദ്യമുയരുന്നുണ്ട്. ഈ കലാരൂപത്തെക്കുറിച്ച് മറ്റു പരാമർശങ്ങൾ ലഭ്യമല്ല. കുരവപുല്ല് ധാരാളമായി ഈ പ്രദേശത്ത് കണ്ടുവന്നിരുന്നതിനാൽ ആ പുല്ലിന്റെ പേരിൽ നിന്നാണ് ഈ സ്ഥലപ്പേര് വന്നതെന്ന് ഒരു വാദവുമുണ്ട്. [2] പ്രമുഖ ചരിത്രകാരനായിരുന്ന പുത്തേഴത്ത് രാമൻ മേനോന്റെ അഭിപ്രായത്തിൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയാണ് 'ഗുരുവായൂർ' എന്ന പേരിന്റെ ഉപജ്ഞാതാവ്. ഗുരുവായൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ പുതൂർ ഗുരുവായൂർ സ്വദേശിയാണ്. അമൃതമഥനം, ആനപ്പക തുടങ്ങി ഗുരുവായൂർ പശ്ചാത്തലമായ ഒട്ടനവധി കൃതികളുടെ കർത്താവാണ് അദ്ദേഹം.

ഗുരുവായൂർ ക്ഷേത്രം[തിരുത്തുക]

ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം. ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പൻ എന്ന പേരിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാള അഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിയ്ക്കുന്നത്. തന്മൂലം ഏറെ പവിത്രമായി ഇത് കണക്കാക്കപ്പെടുന്നു. സാധാരണ വിഗ്രഹങ്ങളിലേതുപോലെ വിഷ്ണു നാലു കൈകളിൽ പാഞ്ചജന്യം ശംഖ്, സുദർശന ചക്രം, താമര, ഗദ എന്നിവ ധരിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുപ്രതിഷ്ഠ. ഗണപതി, അയ്യപ്പൻ, വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. മഹാക്ഷേത്രമായതിനാൽ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ഉദയാസ്തമനപൂജ, കളഭച്ചാർത്ത്, കൃഷ്ണനാട്ടം, പാൽപ്പായസം, അപ്പം, അട, വെണ്ണ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. തന്ത്രം പുഴക്കര ചേന്നാസ്സ് മനയ്ക്ക്. അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനമില്ല. ഇന്ത്യയിൽ ബദരി, പുരി, തിരുപ്പതി എന്നിവ കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ഹൈന്ദവദേവാലയം ഗുരുവായൂരാണ്. ലക്ഷക്കണക്കിന് ആരാധകരാണ് നിത്യേന ഇവിടെ ദർശനം നടത്തുന്നത്. റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം. കേരളത്തിലെ മിക്ക സ്ഥലങ്ങളിൽ നിന്നും ഗുരുവായൂരിലേയ്ക്ക് ബസ്സുകളുണ്ട്.

ഇതുകൂടാതെ, മമ്മിയൂർ മഹാദേവക്ഷേത്രം, പാർത്ഥസാരഥിക്ഷേത്രം, തിരുവെങ്കടാചലപതിക്ഷേത്രം തുടങ്ങി വേറെയും നിരവധി ക്ഷേത്രങ്ങൾ ഗുരുവായൂരിലുണ്ട്. ഇവിടങ്ങളിലെല്ലാം നിരവധി ഭക്തർ വരാറുണ്ട്.

ഗതാഗതം[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രം, 2007-ന് മുമ്പ്

കന്യാകുമാരിയെയും പൻവേലിനെയും ബന്ധിപ്പിയ്ക്കുന്ന എൻ.എച്ച്. 66 വഴി ഗുരുവായൂരിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടെയാണ് ഈ ദേശീയപാത കടന്നുപോകുന്നത്. കൂടാതെ, കേരളത്തിലെ ഏറ്റവും ചെറിയ സംസ്ഥാനപാതയായ എസ്.എച്ച്. 49 തുടങ്ങുന്നത് ഗുരുവായൂരിൽ നിന്നാണ്. എട്ടുകിലോമീറ്റർ മാത്രം നീളമുള്ള ഈ സംസ്ഥാനപാത ചൂണ്ടൽ എന്ന സ്ഥലത്ത് അവസാനിയ്ക്കുന്നു. ബസ്സുകളാണ് ഗുരുവായൂരിൽ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും ഗുരുവായൂരിലേയ്ക്ക് ബസ്സുകളുണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും ഇവയിൽ പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മഞ്ജുളാൽ ജങ്ഷന്നടുത്താണ് സ്വകാര്യ ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പടിഞ്ഞാറേ നടയിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്കായി നിരവധി പാർക്കിങ് ഗ്രൗണ്ടുകളും ഗുരുവായൂരിലുണ്ട്.

നഗരത്തിന്റെ കിഴക്കുഭാഗത്ത് ഒരു റെയിൽവേ സ്റ്റേഷനുണ്ട്. എന്നാൽ, അവിടെ തീവണ്ടികൾ കുറവാണ്. ചെന്നൈ എഗ്മൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കുള്ള എക്സ്പ്രസ് തീവണ്ടികളും ഏതാനും പാസഞ്ചറുകളും മാത്രമാണ് ഗുരുവായൂരിൽ നിന്നുള്ള തീവണ്ടികൾ. തൃശ്ശൂരാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. 1995-ലാണ് തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് റെയിൽവേ ലൈൻ പണിതതും തീവണ്ടി സർവ്വീസ് തുടങ്ങിയതും. ഈ റെയിൽവേ ലൈൻ തിരുനാവായ വരെ നീട്ടണമെന്നൊരു ആവശ്യം ദീർഘകാലമായി നിലവിലുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഗുരുവായൂർ-തിരുനാവായ ലൈൻ വരുന്നത് ഗുരുവായൂരിന്റെ വികസനത്തിന് ഉപകരിയ്ക്കും എന്ന് കണക്കുകൂട്ടപ്പെടുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഗുരുവായൂരിൽ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഗുരുവായൂരിൽ നിന്ന് അങ്ങോട്ട് 87 കിലോമീറ്റർ ദൂരം വരും. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളമാണ് അടുത്തത്. അങ്ങോട്ട് 100 കിലോമീറ്റർ ദൂരമുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [ആര്?]എസ്. ഗുപ്തൻ നായർ.
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ&oldid=3724378" എന്ന താളിൽനിന്ന് ശേഖരിച്ചത്