ചെറുതുരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറുത്തുരുത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചെറുതുരുത്തി
Kerala locator map.svg
Red pog.svg
ചെറുതുരുത്തി
10°44′N 76°07′E / 10.73°N 76.12°E / 10.73; 76.12
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
{{{ഭരണസ്ഥാനങ്ങൾ}}} {{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കേരളകലാമണ്ഡലം

നിളാനദിക്കരയിലുള്ള (ഭാരതപ്പുഴ) ഒരു ചെറിയ ഗ്രാമമാണ് ചെറുതുരുത്തി. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും ഷൊർണ്ണൂരിനും ഇടക്കാണ് ചെറുതുരുത്തി. പാലക്കാട് പട്ടണം ചെറുതുരുത്തിയിൽ നിന്ന് 47 കി.മീ അകലെയും ഒറ്റപ്പാലം 17 കി.മീ അകലെയുമാണ്.

മഹാകവി വള്ളത്തോൾ നാരായണമേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തിയിലാണ്. കഥകളി, മോഹിനിയാട്ടം, തുള്ളൽ, കൂത്ത്, നാടകം തുടങ്ങിയ കലകൾ ഇവിടെ പഠിപ്പിക്കുന്നു. പഴയ കേരള കലാമണ്ഡലം കെട്ടിടം നിളാനദിക്കരയിലാണ്. ഇന്ന് വള്ളത്തോൾ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വള്ളത്തോൾ സ്മാരകമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കേരള കലാമണ്ഡലത്തിന്റെ പ്രവർത്തനം മാറ്റിയിരിക്കുന്നു. വള്ളത്തോളിന്റെ സമാധിയും പഴയ കലാമണ്ഡലം കെട്ടിടത്തിന് അടുത്താണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം,കൊഴിമാമ്പറമ്പ് ഭഗവതീക്ഷേത്രം, വെട്ടിക്കാട്ടിരി ജുമാ മസ്ജിദ്, ചെറുതുരുത്തി മോസ്ക്, സെന്റ്. തോമസ് പള്ളി എന്നിവയാണ് ചെറുതുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ

ചെറുതുരുത്തിയുടെ ധന്യമായ സാംസ്കാരിക-സാമൂഹിക പാരമ്പര്യം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ചെറുതുരുത്തിയെ ഒരു പ്രധാന സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കേരള കലാമണ്ഡലത്തിന് സാംസ്കാരിക സാമൂഹിക മുന്നേറ്റത്തിനുള്ള സ്വതന്ത്ര സർവ്വകലാശാല പദവി നൽകുവാനുള്ള നീക്കങ്ങൾ നടക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

എത്തിച്ചേരുവാനുള്ള വഴി[തിരുത്തുക]

കലാമണ്ഡലത്തിനു അടുത്തായി ചെറുതുരുത്തിയിൽ ഒരു റെയിൽ‌വേ സ്റ്റേഷൻ ഉണ്ട്. വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽ‌വേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ ഇവിടെ നിർത്തുന്നു.

തകർന്ന ചെറുതുരുത്തി പഴയ പാലം

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

സ്ഥാനം: 10°44′N, 76°17′E

"https://ml.wikipedia.org/w/index.php?title=ചെറുതുരുത്തി&oldid=3702759" എന്ന താളിൽനിന്ന് ശേഖരിച്ചത്